-
ഓര്*മ്മകള്* തേടുമെന്നോര്*മ്മകളായ്*..

ഇന്നു ഞാന്* കണ്ടുവെന്നോര്*മ്മകള്* തന്നി-
ലെന്നാത്മാവിന്* ലഹരിയാം ഓര്*മ്മകളെ,
ഓര്*മ്മകളെങ്ങെന്നു പരതിടും ഓര്*മ്മകള്*,
പ്രാണനില്* സൂക്ഷിച്ചൊരോര്*മ്മകളേ..
ചിരിയുമിന്നോര്*മ്മയായ്* മാറുന്നുവോ
പ്രിയ മാനവഹൃത്തിലെ സാഗരത്തില്*?
അലകടല്* തോല്*ക്കുന്നൊരാരവം സൃഷ്ടിച്ച
സിരകളില്* ചുടുനിണം അന്യമായോ?
എവിടെന്റെയോര്*മ്മകളെന്നാര്*ത്ത മിഴികളെ
ചുടുനിരില്* കഴുകിയാ കൂട്ടിലേറ്റി,
സായാഹ്ന ദേവന്റെയരുണിമചിന്തിടും
മിഴികളാല്* നീയന്നു നോക്കി നിന്നോ?
എന്തുചൊന്നീടിലുമെന്നാര്*ത്ത മാനസം
പ്രാണന്* വെടിഞ്ഞിങ്ങു പോന്നതല്ലേ?
ഓര്*മ്മകളെന്നോടു ചോദിക്കയാണല്ലേ
ഓര്*മ്മകളെന്തിന്നു വെറുമോര്*മ്മയായി?
ഓര്*മ്മയില്ലെന്തിന്നു ഞാന്* കാത്തു വെ-
ച്ചതീ ഓര്*മ്മകള്* തന്നുടെ ചെപ്പു കുടം,
ചെമ്പട്ടില്* വായ്*കെട്ടിമൂടിയാ കുടമിന്നു
കുഴിതീര്*ത്തു മൂടിയാ മാഞ്ചുവട്ടില്*..
ഓര്*മ്മകളോര്*മ്മയായ്* മാറി, യെന്നാത്മാ-
വിന്നാരവം നിശ്ശബ്*ദമായിടുന്നോ?
എന്നിട്ടുമോര്*മ്മകള്* ബാക്കിയായെന്നിന്നു-
മോര്*മ്മകള്* ചൊല്ലിടുന്നെന്റെ കാതില്*
ഓര്*മ്മകള്*ക്കന്തമില്ലെങ്കിലും ഞാനി-
ന്നെന്നോര്*മ്മകള്* തേടിടുന്നോര്*മ്മകളില്*..
ഒരുരവം മാത്രമെന്* സിരകളില്* പടരുന്നു,
ഓര്*മ്മകള്* തേടുമെന്നോര്*മ്മകളായ്*..
Keywords:songs,poems,ormakal thedumennormakalay,kavithakal,love poems,love songs
Tags for this Thread
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks