പൂര്*ണ്ണ ആരോഗ്യവാനായി മലയാളത്തിന്റെ സ്വന്തം ജഗതി ശ്രീകുമാര്* മാധ്യമങ്ങള്*ക്ക്* മുന്*പിലെത്തി. തിരുവനന്തപുരത്തുള്ള മകന്* രാജ്കുമാറിന്റെ വസതിയിലാണ് മലയാളത്തെ പൊട്ടിച്ചിരിപ്പിച്ച ഹാസ്യ സാമ്രാട്ട് മാധ്യമങ്ങളെ കണ്ടത്. ജഗതി പൂര്*ണ ആരോഗ്യവാനാകാന്* രണ്ട് വര്*ഷമെടുക്കുമെന്ന് മകന്* പത്ര സമ്മേളനത്തില്* വ്യക്തമാക്കി. ഒരു വര്*ഷം നീണ്ട വെല്ലൂര്* ആശുപത്രി വാസത്തിനു ശേഷം കഴിഞ്ഞ വെള്ളിയാഴ്ച ആയിരുന്നു ജഗതി തിരുവനന്തപുരത്തെ വീട്ടില്* തിരിച്ചെത്തിയത്. മാധ്യമങ്ങള്* ഏറെ പ്രതീക്ഷയോടെയാണ് എത്തിയതെങ്കിലും ഒരു വാക്കു പോലും ജഗതിയില്* നിന്ന് പുറത്തുവന്നില്ല. ഒരു പുഞ്ചിരി മാത്രമാണ് അദ്ദേഹം സമ്മാനിച്ചത്. ആരോഗ്യനില തൃപ്തികരമാണെങ്കിലും ജഗതിക്ക് ഓര്*മ്മ പൂര്*ണമായി തിരിച്ചുകിട്ടിയില്ല. ഭാര്യയും മക്കളും മരുകനും ചേര്*ന്നാണ് അദ്ദേഹത്തെ വീല്*ചെയറില്* വീടിനു പുറത്തേക്ക് കൊണ്ടുവന്നത്.

ജഗതിക്ക് ഇപ്പോഴും സംസാര ശേഷി പൂര്*ണ്ണമായും തിരിച്ചു കിട്ടിയിട്ടില്ല. വാക്കുകള്* പൂര്*ണ്ണമായും സ്ഫുടമായും ഉച്ചരിക്കാന്* സാധിക്കില്ല എന്നതാണ് പ്രശ്നം. നടക്കുവാനും മറ്റൊരാളുടെ സഹായം വേണം. ഫിസിയോതെറാപ്പി പൂര്*ണ്ണമായും ഫലപ്രദമാകും എന്നാണ് ആ മേഖലയുമായി ബന്ധപ്പെട്ടവര്* പറയുന്നത്. വെല്ലൂര്* ആശുപത്രിയിലെ തന്നെ വിദഗ്ധ ഡോക്ടര്*മാരുടെ സംഘം തന്നെയായിരിക്കും ഫിസിയോ തെറാപ്പിക്ക് തുടര്*ന്നും മേല്*നോട്ടം വഹിക്കുക എന്നും മകന്* രാജ് കുമാര്* പറഞ്ഞു.
കഴിഞ്ഞ മാര്*ച്ച് 10 നായിരുന്നു ജഗതി ശ്രീകുമാര്* സഞ്ചരിച്ചിരുന്ന കാര്* കാലിക്കറ്റ് സര്*വകലാശാലക്ക് സമീപം റോഡിലെ ഡിവൈഡറില്* തട്ടി അപകടത്തില്* പെട്ടത്. ആദ്യം കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലും പിന്നീട് വെല്ലൂര്* മെഡിക്കല്* കോളേജിലുമായിട്ടായിരുന്നു ജഗതിയുടെ ചികിത്സ.

Jagathy Sreekumar

Keywords: Jagathy Sreekumar, Jagathy Sreekumar new stills, Jagathy Sreekumar return, Jagathy Sreekumar media, Jagathy Sreekumar gallery