-
റസ്സൂല്* പൂക്കൂട്ടിയുടെ സിനിമയില്* രജനീക
സ്*ലംഡോഗ് മില്ല്യ ണയറിലൂടെ മികച്ച ശബ്ദമിശ്രണത്തിനുള്ള ഓസ്*കാര്* അവാര്*ഡ് കരസ്ഥമാക്കി ഇന്ത്യയുടെ അഭിമാനമായി മാറിയ, നമ്മുടെ സ്വന്തം റസ്സൂല്* പൂക്കുട്ടി കഴിഞ്ഞയാഴ്ച നടത്തിയ ചെന്നൈ സന്ദര്*ശനമാണ് ഇന്ത്യന്* സിനിമാലോകത്തെ ചൂടുപിടിപ്പിക്കുന്ന പുതിയ വാര്*ത്ത. സിനിമാ സാങ്കേതിക വിദഗ്ദനായ റസ്സൂല്*, തമിഴ് സിനിമയുടെ ആസ്ഥാനം കൂടിയായ ചെന്നൈ സന്ദര്*ശിച്ചതിലെന്തു പുതുമ എന്നു ചോദിക്കാന്* വരട്ടെ, സിനിമാ മേഖലയുമായി ബന്ധപ്പെട്ട ഏതെങ്കിലും സാങ്കേതിക വിദഗ്ദരുമായുള്ള കൂടിക്കാഴ്ച്ചയ്ക്കായിരിക്കും റസുല്* പോയതെന്നാണ് നിങ്ങള്* കരുതുന്നതെങ്കില്* നിങ്ങള്*ക്കു തെറ്റി, സാക്ഷാല്* സറ്റൈല്* മന്നന്* രജനീകാന്തിനെ സന്ദര്*ശിക്കാനാണ് റസ്സൂല്* ചെന്നൈയില്* പോയത്, ‘റസ്സൂല്* പൂക്കുട്ടി ആദ്യമായി ഒരു സിനിമ സംവിധാനം ചെയ്യുന്നു’ എന്ന മാസങ്ങള്*ക്കു മുന്*പെയുള്ള വാര്*ത്തയുമായി കൂട്ടി വായിക്കുമ്പോഴാണ് റസൂലിന്റെ ഈ ചെന്നൈ സന്ദര്*ശനത്തിന് പ്രാധാന്യമേറുന്നത്. ഇനിയും മനസ്സിലാകാത്തവര്*ക്കായി ചുരുക്കി പറയാം, റസ്സൂല്* പൂക്കുട്ടി സംവിധാനം ചെയ്യുന്ന ആദ്യ സിനിമയില്*, രജനീകാന്തിനെ കൊണ്ട് പ്രധാന വേഷം ചെയ്യിപ്പിക്കുന്നതിനു വേണ്ടി, അദ്ദേഹത്തിന്റ്*റെ അഭിപ്രായം അറിയാന്* വേണ്ടിയാണ് റസ്സൂല്* ഈ യാത്ര നടത്തിയത്.
റസൂല്* ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ലെങ്കിലും അദ്ദേഹത്തിന്റെ മാനേജര്* ഈ വാര്*ത്ത സ്ഥിരീകരിച്ചിട്ടുണ്ട്. ചിത്രത്തില്* പാക്കിസ്ഥാന്*കാരന്റെ വേഷത്തില്* അമിതാഭ് ബച്ചന്* അഭിനയിക്കുന്നുവെന്ന് നേരത്തേ വാര്*ത്തകള്* വന്നിരുന്നു. ഇതിന് പിന്നാലെയാണ് രജനീകാന്തും എത്തുന്നതായുള്ള വാര്*ത്തകള്* വരുന്നത്. കൊച്ചടിയാന്റെ പോസ്റ്റ് പ്രൊഡക്ഷന്* വര്*ക്കിന്റെ തിരക്കിലാണ് രജനിയിപ്പോള്* . ചിത്രത്തിന്റെ കൂടുതല്* വിവരങ്ങള്* പുറത്ത് വന്നിട്ടില്ല. മലയാളിയായ റസൂല്* ഒരുക്കുന്ന ചിത്രത്തില്* ഇന്ത്യയിലെ ഏറ്റവും മികച്ച രണ്ട് സൂപ്പര്*സ്റ്റാറുകളായ അമിതാഭ് ബച്ചനും രജനീ കാന്തും ഒരുമിച്ച് അഭിനയിക്കുന്നത് കാണാനായി കാത്തിരിക്കുകയാണ് ബോളിവുഡ് -കോളിവുഡ്- മോളിവുഡ് സിനിമാ ആരാധകര്*.
Keywords: Resul Pookutty, Resul Pookutty new film, Resul Pookutty latest film, Resul Pookutty rajanikanth
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks