'ഔറംഗസേബി'ന്റെ സെറ്റില്* ഒരുമിച്ച്* പ്രവര്*ത്തിക്കുന്നതിനിടെ പൃഥ്വിരാജ്* തന്നെ പലവട്ടം വെള്ളം കുടിപ്പിച്ചുവെന്ന്* പ്രമുഖ ബോളിവുഡ്* താരം റിഷി കപൂര്*. പൃഥ്വിരാജിന്റെ പേരാണ്* റിഷി കപൂറിനെ കുഴക്കിയത്*.

ബോളിവുഡിലെ ആദ്യകാലത്തെ ഇതിഹാസ താരമായിരുന്ന തന്റെ മുത്തച്*ഛന്റെ പേരും പൃഥ്വിരാജ്* എന്നായതു മൂലം പൃഥ്വിയെ പേരുചൊല്ലി വിളിക്കാന്* ആദ്യത്തെ രണ്ടു ദിവസം തനിക്കേറെ ബുദ്ധിമുട്ടു തോന്നിയിരുന്നെന്നും എന്നാല്* പതുക്കെ എല്ലാം ശരിയായി എന്നും 'ഔറംഗസേബി'ന്റെ പ്ര?മോഷണല്* പരിപാടിക്കിടെ റിഷി കപൂര്* അഭിപ്രായപ്പെട്ടു. പില്*ക്കാലത്ത്* ബോളിവുഡിനെ കാല്*ക്കീഴിലാക്കിയ കപൂര്* കുടുംബത്തിലെ ആദ്യ കണ്ണിയാണ്* റിഷി കപൂറിന്റെ മുത്തച്*ഛനായ പൃഥ്വിരാജ്* കപൂര്*.


പൃഥ്വിരാജ്* കപൂറിന്റെ മൂത്തപുത്രനായ രാജ്* കപൂറിന്റെ മകനാണ്* ഋഷി കപൂര്*. രാജ്* കപൂറിന്റെ മൂത്ത മകനായ രണ്*ധീര്* കപൂറിന്റെ മക്കളാണ്* ബോളിവുഡിലെ താരസഹോദരിമാരായ കരിഷ്*മ കപൂറും കരീന കപൂറും. പൃഥ്വിരാജും റിഷി കപൂറും 'ഔറംഗസേബി'ല്* പോലീസ്* ഓഫീസര്*മാരായാണ്* അഭിനയിക്കുന്നത്*. 'ഔറംഗസേബി'ല്* ഇരട്ട നായക വേഷത്തില്* അഭിനയിച്ച അര്*ജ്*ജുന്* കപൂര്* അഭിനയത്തോട്* അടങ്ങാത്ത അഭിനിവേശമുള്ള നടനാണെന്നും റിഷി അഭിപ്രായപ്പെട്ടു.


ശ്രീദേവിയുടെ ഭര്*ത്താവും ബോളിവുഡ്* സംവിധായകനും നിര്*മ്മാതാവുമായ ബോണി കപൂറിന്* ആദ്യ ഭാര്യ മോണ ഷൂരി കപൂറിലുള്ള പുത്രനാണ്* അര്*ജ്*ജുന്* കപൂര്*. പൃഥ്വിരാജ്*, അര്*ജ്*ജുന്* കപൂര്*, സാഷാ ആഗ, ഋഷി കപൂര്*, ജാക്കി ഷ്*റോഫ്*, അമൃത സിംഗ്*, സ്വരാ ഭാസ്*കര്* തുടങ്ങിയവര്* പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'ഔറംഗസേബ്*' ഈ വരുന്ന മെയ്* 17 ന്* തീയേറ്ററുകളിലെത്തും. അതുല്* സബര്*വാള്* സംവിധാനം ചെയ്യുന്ന 'ഔറംഗസേബ്*' നിര്*മ്മിക്കുന്നത്* ആദിത്യ ചോപ്രയാണ്*.

Prithviraj


Keywords: Rishi Kapoor prithviraj, Rishi Kapoor prithviraj new film, Rishi Kapoor gallery, Rishi Kapoor images, prithviraj images

Rishi Kapoor new film, Rishi Kapoor gallery