ഏഷ്യാനെറ്റിലെ ജനപ്രിയ ടോക്ക്*ഷോയായ 'നമ്മള്* തമ്മിലി'ന്റെ അവതാരകനായി മലയാളികളുടെ സ്വീകരണമുറികളിലേക്കെത്താനുള്ള ഒരുക്കത്തിലാണ് എം.എല്*.എ.യും മുന്*മന്ത്രിയും സിനിമാനടനുമായ കെ.ബി. ഗണേഷ്*കുമാര്*.
ഗണേഷ്*കുമാറിന്റെ മന്ത്രിസഭാ പുനഃപ്രവേശനം സംബന്ധിച്ച് യു.ഡി.എഫ്* യോഗത്തില്* പരസ്യമായി ചര്*ച്ചചെയ്യേണ്ടെന്നും ആര്*. ബാലകൃഷ്*ണപിള്ളയും മുഖ്യമന്ത്രിയും ചര്*ച്ചയിലൂടെ തീരുമാനമെടുക്കാനും ഇന്നലെ ചേര്*ന്ന യോഗം മുഖ്യമന്ത്രിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. തീരുമാനം നീളുന്ന സാഹചര്യത്തിലാണ് ഗണേഷ് പുതിയ റോളിലെത്തുന്നത്.


ഗണേഷ്*കുമാര്* അവതാരകനായ 'നമ്മള്* തമ്മില്*' ഏഷ്യാനെറ്റില്* ഉടന്* സംപ്രേക്ഷണം ചെയ്തുതുടങ്ങുമെന്നാണ് റിപ്പോര്*ട്ടുകള്*. ആര്*. ശ്രീകണ്ഠന്*നായരിലൂടെ ഏറെ ജനപ്രിയമായി മാറിയ ഈ ടോക്ക് ഷോയുടെ അവതാരകനായി ജോണ്* ബ്രിട്ടാസാണ് പ്രത്യക്ഷപ്പെട്ടുകൊണ്ടിരിക്കുന്നത്. എന്നാല്* ബ്രിട്ടാസ് വീണ്ടും പഴയ സങ്കേതമായ കൈരളിയിലേക്ക് മടങ്ങിയതോടെയാണ് 'നമ്മള്* തമ്മില്*' അവതാരകനാകാനുള്ള നിയോഗം ഇപ്പോള്* ഗണേഷ്*കുമാറില്* വന്നു ചേര്*ന്നിരിക്കുന്നത്.


നമ്മള്* തമ്മില്* എന്ന ടോക്ക് ഷോയിലൂടെയാണ് ശ്രീകണ്ഠന്*നായര്* ഏറെ പ്രശസ്തനായി മാറിയത്. ഈ ഷോയുടെ വന്*വിജയത്തിലൂടെ 'നമ്മള്* തമ്മില്* ശ്രീകണ്ഠന്*നായര്*' എന്നാണ് അദ്ദേഹം അറിയപ്പെട്ടിരുന്നതു പോലും. പിന്നീട് ചില പ്രശ്*നങ്ങളെത്തുടര്*ന്ന് അദ്ദേഹം ഏഷ്യാനെറ്റ് വിട്ടതോടെയാണ് 'നമ്മള്* തമ്മിലി'ന്റെ പുതിയ അവതാരകനായി ജോണ്* ബ്രിട്ടാസ് വരുന്നത്. ഏഷ്യാനെറ്റ് വിട്ട് മനോരമയില്* ചേക്കേറിയ ശ്രീകണ്ഠന്*നായര്* ഇപ്പോള്* അവിടെ നിന്നും മാറിയിപ്പോള്* സൂര്യാടിവിയിലാണ്.


Keywords: ganeshkumar, ganeshkumar nammal thammil, ganeshkumar latest news, ganesh kumar gallery