- 
	
	
		
		
		
		
			 ജയറാം കരുതുന്നതുപോലെ ഞാന്‍* അത്ര പഴഞ്ചനായ ജയറാം കരുതുന്നതുപോലെ ഞാന്‍* അത്ര പഴഞ്ചനായ
			
				
					 
 ഒരു സിനിമ ചെയ്യണം  എന്നാവശ്യപ്പെട്ട് ജയറാം തന്*റെയടുത്തേക്ക് വന്നാലല്ലാതെ ഇനി ഒരു  ‘രാജസേനന്* - ജയറാം’ ചിത്രം ഉണ്ടാകില്ല എന്ന് സംവിധായകന്* രാജസേനന്*.  ജയറാമിന് ഈഗോയാണെന്നും വന്നവഴി അദ്ദേഹം മറന്നെന്നും തുറന്നടിച്ച് രാജസേനന്*  നല്*കിയ അഭിമുഖം സിനിമാലോകത്ത് വലിയ ചര്*ച്ചാവിഷയമായിരിക്കുകയാണ്.
 
 “ഫോണില്‍*  സംസാരിക്കുമ്പോള്‍* ഒരു മിനിറ്റാവുമ്പോഴേക്കും പിന്നെ വിളിക്കാമെന്ന്  പറഞ്ഞ് ജയറാം കോള്‍* കട്ടുചെയ്യും. ഞാന്‍* ഡേറ്റ് ചോദിക്കുമോ എന്ന്  പേടിച്ചിട്ടാണ് അത്. ജയറാമിനെ വച്ച് സൂപ്പര്‍*ഹിറ്റ് ചിത്രങ്ങളുണ്ടാക്കാന്‍*  എനിക്കിപ്പോഴും കഴിയും. പക്ഷേ, ഞാന്‍* ജയറാമിന്*റെ ഡേറ്റ് ചോദിക്കില്ല” -  രാജസേനന്* പറഞ്ഞതായി വൈഗ ന്യൂസ് റിപ്പോര്*ട്ട് ചെയ്തു.
 
 ജയറാം കരുതുന്നതുപോലെ താന്‍*  വയസനോ പഴഞ്ചനോ ആയിട്ടില്ലെന്ന് രാജസേനന്* വ്യക്തമാക്കി. ഇപ്പോഴും വലിയ  വിജയങ്ങളുണ്ടാക്കാന്‍* കഴിയുന്ന താന്‍* ജയറാമിന്*റെ ഈഗോ കാരണമാണ് ഒരു ജയറാം  ചിത്രം ചെയ്യാത്തതെന്നും പറയുന്നു.
 
 “അഭിനയിച്ച  എല്ലാ സിനിമകളും പൊളിഞ്ഞുനിന്ന സമയത്ത് ജയറാമിനെ രക്ഷിച്ചത് ഞാന്‍*  സംവിധാനം ചെയ്ത കടിഞ്ഞൂല്‍* കല്യാണം എന്ന ചിത്രമായിരുന്നു. പിന്നീട്  പന്ത്രണ്ട് വര്*ഷത്തോളം ഞങ്ങള്‍* നിരവധി ഹിറ്റുകള്‍* ചെയ്തു. ഈയിടെ എന്‍*റെ  സിനിമയ്ക്കായി മറ്റൊരാള്‍* ഡേറ്റ് ചോദിച്ചപ്പോള്‍* ‘രാജസേനന്* ചിത്രത്തില്‍*  അഭിനയിക്കാം, പക്ഷേ പഴയരീതികള്‍* ശരിയാവില്ല’ എന്നാണ് ജയറാം പറഞ്ഞത്.  ഇതെനിക്ക് വേദനയുണ്ടാക്കി. ഞാന്‍* വയസ്സനോ അത്ര പഴഞ്ചനോ ആയിട്ടില്ല” -  രാജസേനന്* പറഞ്ഞതായി വൈഗ ന്യൂസ് റിപ്പോര്*ട്ട് ചെയ്യുന്നു.
 
 ജയറാമിനെ സൂപ്പര്‍*താരമാക്കി  വളര്*ത്തിയത് തന്*റെ സിനിമകളാണെന്ന് രാജസേനന്* പറയുന്നു. “ജയറാമിനെ  താരമാക്കി വളര്*ത്തുന്നതില്* എന്‍*റെ ചിത്രങ്ങള്‍* വലിയ  പങ്കുവഹിച്ചിട്ടുണ്ട്. സംവിധായകനെന്ന നിലയിലുളള എന്‍*റെ വളര്*ച്ചയില്*  ജയറാമിന്*റെ സ്വാധീനവുമുണ്ട്. പക്ഷേ, ഇപ്പോള്‍* അതെല്ലാം ജയറാം  മറന്നിരിക്കുന്നു” - രാജസേനന്* പറയുന്നു.
 
 *“ഞങ്ങള്‍*  പരസ്പരം എടാ എന്നോ പേരോ പോലും വിളിക്കാറില്ല. സ്വാമി എന്നാണ് പരസ്പരം  വിളിക്കുന്നത്. അത്ര അടുപ്പമായിരുന്നു. പക്ഷേ, ഇനി ഒരുമിച്ചൊരു സിനിമ  വേണമെങ്കില്‍* ജയറാം എന്‍*റെയടുത്തേക്ക് വരട്ടെ” - രാജസേനന്* പറഞ്ഞതായി വൈഗ  ന്യൂസ് റിപ്പോര്*ട്ട് ചെയ്യുന്നു.
 
 
 Rajasenan More Stills
 
 
 Keywords:Rajasenan,Jayaram,Swami,cinema,director,m  alayalam film news,Mollywood film news
 
 
 
 
 
 
 
 
 
	
	
	
	
	
	
	
	
	
	
	
	Tags for this Thread
	
	
	
		
		
		
		
			
				 Posting Permissions
				Posting Permissions
			
			
				
	
		- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-  
Forum Rules
 
			 
		 
	 
 
  
   
  
 
	
 
Bookmarks