ഉര്*വശിയുമായുള്ള വിവാഹമോചനക്കേസ് കോടതിയില്* നടന്നുവരവേ മനോജ് കെ ജയന്* പുനര്*വിവാഹത്തിനൊരുങ്ങുന്നു.ഒരു പ്രമുഖ മാസികയ്ക്ക് നല്*കിയ അഭിമുഖത്തില്* മനോജ് കെ ജയന്* തന്നെയാണ് തന്*റെ പുനര്*വിവാഹം സംബന്ധിച്ച സൂചനകള്* നല്*കിയത്.

ഉര്*വശിയുമായി ഇനി ഒരു ഒത്തുതീര്*പ്പിനില്ലെന്നും ഇനിയും സിനിമയില്* നിന്ന് ഒരാളെ വിവാഹം കഴിക്കാന്* ആഗ്രഹമില്ലെന്നും മനോജ് പറഞ്ഞു.മറ്റൊരു വിവാഹം കഴിക്കണമെന്ന് സുഹൃത്തുക്കളും ബന്ധുക്കളുമൊക്കെ നിര്*ബന്ധിക്കുന്നുണ്ട് എന്ന് ജയന്* അറിയിച്ചു.

കാന്*സര്* ബാധിച്ച ശരീരഭാഗം മുറിച്ചു നീക്കുന്നതുപോലെയാണ് എന്*റെ കുടുംബജീവിതത്തിലും സംഭവിച്ചതെന്നും, ആ ബന്ധം നിലനില്*ക്കുന്നത് കൂടുതല്* കുഴപ്പങ്ങളുണ്ടാക്കുമെന്ന് തോന്നിയപ്പോഴാണ് പിരിഞ്ഞതതെന്നും മനോജ്* പറഞ്ഞു.

"എന്*റെയുള്ളില്* നന്**മ ഉള്ളതുകൊണ്ടാണ് ഉര്*വശിയെക്കുറിച്ച് ഞാന്* മോശമായി ഒന്നും പറയാത്തത്. ഉര്*വശിയെ ഇനി ദൈവം രക്ഷിക്കട്ടെ എന്ന് ആത്മാര്*ത്ഥമായി പ്രാര്*ത്ഥിക്കുകയാണ് ഞാന്*. അതിനു മാത്രമേ എനിക്കു കഴിയൂ” - മനോജ് കെ ജയന്* പറഞ്ഞു.