പഴശ്ശിരാജ എന്ന കഥാപാത്രത്തെ അവതരിപ്പിക്കാന്* തനിക്ക് കഴിയില്ലെന്ന് യൂണിവേഴ്സല്* സ്റ്റാര്* മോഹന്*ലാല്*. മെഗാസ്റ്റാര്* മമ്മൂട്ടി നായകനായ പഴശ്ശിരാജ കേരളത്തില്* ചരിത്രവിജയം നേടുന്ന സാഹചര്യത്തിലാണ് മോഹന്*ലാലിന്*റെ അഭിപ്രായപ്രകടനം.

ഒരു എഫ് എം ചാനല്* സംഘടിപ്പിച്ച സംവാദത്തിലാണ് മോഹന്*ലാല്* ഇക്കാര്യം തുറന്നു പറഞ്ഞത്. പഴശ്ശിരാജ എന്ന കഥാപാത്രത്തെ താന്* അവതരിപ്പിച്ചാല്* മമ്മൂട്ടി ചെയ്ത അത്ര നന്നാവില്ലെന്നും മോഹന്*ലാല്* പറഞ്ഞു.

“മമ്മൂട്ടി അവതരിപ്പിച്ച ഏതെങ്കിലും കഥാപാത്രത്തെ ഞാന്* മോഹിച്ചിട്ട് കാര്യമില്ല. വടക്കന്* വീരഗാഥയിലെയും പഴശ്ശിരാജയിലെയുമൊന്നും റോളുകള്* എനിക്കു ചെയ്യാന്* സാധിക്കില്ല. ചെയ്താല്*, മമ്മൂട്ടി ചെയ്ത അത്ര നന്നാവുകയുമില്ല” - മോഹന്*ലാല്* വ്യക്തമാക്കുന്നു.

‘താന്* അഭിനയിക്കേണ്ടിയിരുന്നില്ല’ എന്ന് പിന്നീട് തോന്നിയ പല ചിത്രങ്ങളിലും അഭിനയിക്കേണ്ടി വന്നതായി മോഹന്*ലാല്* വെളിപ്പെടുത്തി. “എല്ലാ സിനിമകളും തുടങ്ങുമ്പോള്* നല്ല സിനിമകളായാണ് തുടങ്ങുന്നത്. പിന്നീട് എവിടെയോ വച്ച് വഴിതെറ്റിപ്പോകുകയാണ്. ജാതകം മാറിപ്പോയി എന്നൊക്കെ പറയാറില്ലേ? അതാണ് ഇവിടെയും സംഭവിക്കുന്നത്” - മോഹന്*ലാല്* പറയുന്നു.