യാഹൂ സേര്*ച്ച് എഞ്ചിന്* ,മൈക്രോസോഫ്റ്റ് ഏറ്റെടുക്കാന്* തയ്യാറെടുക്കുന്നു എന്നുള്ള വാര്*ത്തകള്* യാഹുവിലെയും മൈക്രോസോഫ്റ്റിലെയും ഉന്നതര്* നിഷേധിക്കുന്നു .മാധ്യമങ്ങളില്* പ്രചരിച്ച വാര്*ത്ത പൂര്*ണ്ണമായും അസത്യമാണ് എന്നാണ് ഇവര്* പറയുന്നത് .യാഹൂ സേര്*ച്ച് എഞ്ചിന്* 2000 കോടി ഡോളറിന് ഏറ്റെടുക്കാന്* മൈക്രോസോഫ്റ്റ് നീക്കം ആരംഭിച്ചതായി കഴിഞ്ഞ ദിവസം മാധ്യമങ്ങളില്* വാര്*ത്ത പ്രചരിച്ചിരുന്നു.

ഇതുകൂടാതെ കഴിഞ്ഞ ദിവസം പ്രചരിച്ച വാര്*ത്തയില്* യാഹൂ ഏറ്റെടുക്കലിന്*റെ വിശദാംശങ്ങള്* തയാറാക്കാന്* വേണ്ടി നിയോഗിക്കപ്പെട്ട പ്രത്യേക സംഘത്തിലെ അംഗമായി ചിത്രീകരിച്ചിരുന്ന ഫോക്സ് ഇന്*ററാക്ടീവ് മീഡിയ പ്രസിഡന്*റ് റോസ് ലെവിന്*ഷോണാണ്* ഈ വാര്*ത്ത വെറും കെട്ടുകഥയാണെന്ന് വ്യക്തമാക്കിയതായാണ് ഓള്* തിങ്ങ്*സ് ഡിജിറ്റല്* എന്ന ബ്ലൊഗ് റിപ്പോര്*ട്ട് ചെയ്തിട്ടുമുണ്ട് .