Results 1 to 3 of 3

Thread: നടി കനകയെ കാണാനില്ല

Hybrid View

Previous Post Previous Post   Next Post Next Post
  1. #1
    Join Date
    Nov 2008
    Posts
    16,089

    Default നടി കനകയെ കാണാനില്ല




    മോഹന്**ലാല്* നായകനായ വിയറ്റ്*നാം കോളനി, നരസിംഹം, മുകേഷ് നായകനായ ഗോഡ് ഫാദര്*, മമ്മൂട്ടിയുടെ ഗോളാന്തരവാര്*ത്ത, കോമഡിച്ചിത്രമായ മന്നാടിയാര്* പെണ്ണിന് ചെങ്കോട്ട ചെക്കന്* തുടങ്ങി നിരവധി മലയാള സിനിമകളില്* നായികയായി അഭിനയിച്ച കനകയെ കാണാനില്ലെന്ന് വാര്*ത്ത. തന്റെ ഭര്*ത്താവിനെ കാണാനില്ല എന്ന് മാധ്യമപ്രവര്*ത്തകരോട് വെള്ളിയാഴ്ച വെളിപ്പെടുത്തിയ കനകയെ വെള്ളിയാഴ്ച രാത്രിമുതല്* കാണാനില്ലെന്നാണ് അറിയുന്നത്.


    അമ്മയുടെ മരണത്തോടെയാണ്, തമിഴിലും മലയാളത്തിലും ഒരുകാലത്ത് തിളങ്ങിനിന്നിരുന്ന കനക സിനിമാരംഗം വിട്ടത്. പഴയകാല നടിയായിരുന്ന ദേവികയായിരുന്നു കനകയുടെ അമ്മ. 2002-ലായിരുന്നു ദേവിക മരിച്ചത്. തുടര്*ന്ന് എറെക്കാലം കനകയെപ്പറ്റി ഒന്നും ആര്*ക്കും അറിയില്ലായിരുന്നു. നീണ്ട എട്ടുവര്*ഷത്തെ ഇടവേളയ്ക്കുശേഷം പെട്ടെന്നാണ്, വെള്ളിയാഴ്ച തന്റെ ഭര്*ത്താവിനെ കാണാനില്ലെന്ന് വെളിപ്പെടുത്തിക്കൊണ്ട് വാര്*ത്തകളില്* നിറയുന്നത്.

    “എന്റെ അമ്മ മരിച്ചതിന് ശേഷം എനിക്ക് സഹായത്തിന് ആരുമില്ലാതായി. അമ്മയുടെ ആത്മാവുമായി ബന്ധപ്പെടണമെന്ന് എനിക്ക് തീവ്രമായ ആഗ്രഹം ഉണ്ടായിരുന്നു. ഇതിന് വേണ്ടി ഞാന്* ആത്മാക്കളുമായി സംസാരിക്കുന്ന ‘ആവി അമുദ’ എന്ന സന്യാസിനിയുമായി ബന്ധപ്പെട്ടു. അമുദ വഴിയാണ് കാലിഫോര്*ണിയായില്* ജോലി ചെയ്യുന്ന മെക്കാനിക്കല്* എഞ്ചിനീയറായ മുത്തുകുമാറുമായി ബന്ധപ്പെട്ടത്.”

    “പരിചയം പ്രണയത്തിന് വഴിമാറി. ഏപ്രില്* 2007-ല്* ഞങ്ങള്* വിവാഹിതരായി. എന്നാല്* ആരെയും അറിയിക്കാതെയുള്ള ഒരു രഹസ്യവിവാഹമായിരുന്നു അത്. വിവാഹം കഴിഞ്ഞ് വെറും 15 ദിവസം മാത്രമാണ് മുത്തുകുമാര്* എന്റെ കൂടെ ഉണ്ടായിരുന്നത്. പിന്നീട് ഇതുവരെ ഞാന്* എന്റെ ഭര്*ത്താവിനെ കണ്ടിട്ടില്ല.”

    “എന്റെ ഭര്*ത്താവിനെ ആരോ കടത്തിയിരിക്കുകയാണെന്ന് എനിക്ക് ഉറപ്പുണ്ട്. സിനിമകള്*ക്ക് സാമ്പത്തികസഹായം ചെയ്യുന്ന ഒരാളെ എനിക്ക് ഇക്കാര്യത്തില്* സംശയമുണ്ട്. അയാളാണ് എന്റെ ഭര്*ത്താവിനെ കടത്തിയിരിക്കുന്നത്. പൊലീസില്* പരാതിപ്പെട്ടാല്* കൊന്നുകളയും എന്നാണയാള്* ഭീഷണി മുഴക്കിയിരിക്കുന്നത്. എനിക്ക് ഭയമാണ്. എന്തായാലും മുഖ്യമന്ത്രിയെ കണ്ട് പരാതിപ്പെടാന്* ഞാന്* തീരുമാനിച്ചുകഴിഞ്ഞു” - ഇത്രയുമാണ് മാധ്യമങ്ങളോട് കനക വെളിപ്പെടുത്തിയത്.

    ഇതിനിടയിലാണ്, കനകയെ വെള്ളിയാഴ്ച രാത്രി മുതല്* കാണാതായിരിക്കുന്നത്. രാജാ അണ്ണാമലൈപുരത്തിലുള്ള കനകയുടെ വീട് പൂട്ടിക്കിടക്കുകയാണ്. വീടിന്റെ കതകില്* നിന്ന് കനകയുടെ പിതാവിന്റേതെന്ന് സംശയിക്കുന്ന ഒരു കത്തും ലഭിച്ചിട്ടുണ്ട്.

    “നിന്റെ ഭര്*ത്താവിനെ കാണാനില്ലെന്ന് അറിഞ്ഞപ്പോള്* ഞാന്* ഞെട്ടിപ്പോയി. എനിക്ക് ഈ വിവരം അറിയില്ലായിരുന്നു. നിന്നെ ഞാന്* പല പ്രാവശ്യം വിളിച്ചു. നീ വീട്ടില്* തിരിച്ചെത്തിയാലുടന്* എന്നെ വിളിക്കുക” - എന്നാണ് കത്തില്* എഴുതിയിരിക്കുന്നത്. കനക എവിടെയാണെന്നോ കനകയുടെ ഭര്*ത്താവിന് എന്തുസംഭവിച്ചുവെന്നോ ആര്*ക്കും അറിയില്ല. 2007 തൊട്ട് തന്റെ ഭര്*ത്താവിനെ കാണാനില്ലെന്നാണ് കനക പറഞ്ഞത്. എന്നാല്* മൂന്നുവര്*ഷക്കാലം എന്തിനിത് മൂടിവച്ചുവെന്നും വ്യക്തമല്ല.

  2. #2
    Join Date
    Nov 2008
    Posts
    16,089

    Default കാണാതായ കനക വീട്ടില്* തിരിച്ചെത്തി

    തന്റെ ഭര്*ത്താവിനെ കാണാനില്ല എന്ന് മാധ്യമപ്രവര്*ത്തകരോട് പറഞ്ഞതിന് ശേഷം ചെന്നൈയിലെ വീട്ടില്* നിന്ന് അപ്രത്യക്ഷയായ കനക ഞായറാഴ്ച ഉച്ചയോടെ സ്വന്തം വീട്ടില്* തിരിച്ചത്തി. കാത്തുനിന്ന മാധ്യമപ്പടയെ കാണാന്* കൂട്ടാക്കാതെ കനക വീടിന്റെ വാതിലും ജനലും കൊട്ടിയടച്ചു. എങ്കിലും, മാധ്യമപ്രവര്*ത്തകരുടെ നിര്**ബന്ധത്തിന് വഴങ്ങി ഫോണിലൂടെ സംസാരിക്കാന്* കനക പിന്നീട് തയ്യാറായി.

    തന്റെ ഭര്*ത്താവിനെ കടത്തിയവരുടെ കൂട്ടത്തില്*, മരിച്ചവരുടെ ആത്മാക്കളുമായി ആശയവിനിമയം നടത്താന്* കഴിവുണ്ടെന്ന് അവകാശപ്പെടുന്ന ‘ആവി അമുദ’ എന്ന സന്യാസിനിയും തന്റെ പിതാവും ഉണ്ട് എന്ന ആരോപണമാണ് കനകയിപ്പോള്* ഉന്നയിക്കുന്നത്.

    “എന്റെ അമ്മയുമായി സംസാരിക്കാന്* സഹായിക്കാമെന്ന് ‘ആവി അമുദ’ പറഞ്ഞതിനാലാണ് ഞാനവരുടെ വീട്ടില്* പോയത്. അവിടെ വച്ചാണ് ഞാന്* മുത്തുകുമാറുമായി പരിചയത്തിലാകുന്നത്. തുടര്*ന്ന് ഞങ്ങള്* വിവാഹം ചെയ്തു. എന്നാല്* 15 ദിവസം മാത്രമാണ് ഭര്*ത്താവ് എന്നോടൊപ്പം ഉണ്ടായിരുന്നത്. ആവി അമുദയും സം*ഘവുമാണ് എന്റെ ഭര്*ത്താവിനെ തട്ടിക്കൊണ്ട് പോയിരിക്കുന്നത്. ഇവര്*ക്ക് എന്റെ പിതാവ് ദേവദാസും കൂട്ടുണ്ട്.” - കനക പറയുന്നു.

    എന്നാല്* ആരാണ് മുത്തുകുമാറെന്നോ വിവാഹം ആരാണ് നടത്തിക്കൊടുത്തതെന്നോ 2007 തൊട്ട് മുത്തുകുമാറെ കാണാതായിട്ടും മൂന്നുവര്*ഷക്കാലം എന്തിനിത് മൂടിവച്ചുവെന്നും കനക ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.

    മോഹന്**ലാല്* നായകനായ വിയറ്റ്*നാം കോളനി, നരസിംഹം, മുകേഷ് നായകനായ ഗോഡ് ഫാദര്*, മമ്മൂട്ടിയുടെ ഗോളാന്തരവാര്*ത്ത, കോമഡിച്ചിത്രമായ മന്നാടിയാര്* പെണ്ണിന് ചെങ്കോട്ട ചെക്കന്* തുടങ്ങി നിരവധി മലയാള സിനിമകളില്* നായികയായി അഭിനയിച്ച കനകയ്ക്ക് കഴിഞ്ഞ വര്*ഷങ്ങളില്* ഒരു സിനിമയില്* പോലും അവസരം ലഭിക്കുകയുണ്ടായില്ല.

    അമ്മയുടെ മരണത്തോടെയാണ്, തമിഴിലും മലയാളത്തിലും ഒരുകാലത്ത് തിളങ്ങിനിന്നിരുന്ന കനക സിനിമാരംഗം വിട്ടത്. പഴയകാല നടിയായിരുന്ന ദേവികയാണ് കനകയുടെ അമ്മ. 2002-ലായിരുന്നു ദേവിക മരിച്ചത്. തുടര്*ന്ന് എറെക്കാലം കനകയെപ്പറ്റി ഒന്നും ആര്*ക്കും അറിയില്ലായിരുന്നു. നീണ്ട എട്ടുവര്*ഷത്തെ ഇടവേളയ്ക്കുശേഷം പെട്ടെന്നാണ്, തന്റെ ഭര്*ത്താവിനെ ചിലര്* തട്ടിക്കൊണ്ടുപോയി എന്ന് വെളിപ്പെടുത്തിക്കൊണ്ട് വാര്*ത്തകളില്* നിറയുന്നത്.

    ഇതിനിടെ കനക പറഞ്ഞിരിക്കുന്നതെല്ലാം പച്ചക്കള്ളമാണെന്ന് ആവി അമുദ മാധ്യമങ്ങളെ അറിയിച്ചു. കനകയുടെ ഭര്*ത്താവെന്ന് പറയുന്ന മുത്തുകുമാറിനെ തനിക്കറിയില്ലെന്നും അമുദ പറഞ്ഞു. കഴിഞ്ഞ 3 വര്*ഷമായി ആളുകളെ ധ്യാനിപ്പിക്കയും സമൂഹസേവനം ചെയ്യുകയുമാണ് താനെന്നും തന്നെപ്പോലൊരു സന്യാസിനിയെ അപമാനിക്കുന്ന രീതിയില്* പ്രസ്താവന നടത്തിയ കനകയ്ക്കെതിരെ പൊലീസില്* പരാതിപ്പെടുമെന്നും അമുത പറഞ്ഞു.

  3. #3
    Join Date
    Nov 2008
    Posts
    16,089

    Default കനകയ്ക്ക് മാനസികപ്രശ്നമുണ്ട്: പിതാവ്

    തന്റെ മകള്* കനകയ്ക്ക് ഇതുവരെ വിവാഹം നടന്നിട്ടില്ലെന്നും മാനസികനില തെറ്റിയതിനാലാണ് വിവാഹം കഴിഞ്ഞുവെന്നും ഭര്*ത്താവിനെ കാണാനില്ലെന്നും കനക പറയുന്നതെന്നും കനകയുടെ പിതാവ്. കാര്യങ്ങളുടെ നിജസ്ഥിതി മാധ്യമങ്ങളെ അറിയിക്കാന്* വിളിച്ചുകൂട്ടിയ പത്രസമ്മേളനത്തില്* സംസാരിക്കുകയായിരുന്നു കനകയുടെ പിതാവ് ദേവദാസ്.

    “കനകയ്ക്ക് പതിമൂന്ന് വയസുള്ളപ്പോഴാണ് ഞാന്* കനകയുടെ അമ്മ ദേവികയുമായി വേര്**പിരിയുന്നത്. ജീവിതത്തില്* ഒന്നിച്ചുപോകാന്* കഴിയുന്ന ഒരു സ്ത്രീയായിരുന്നില്ല ദേവിക. തുടര്*ന്ന് കനകയെയും ദേവികയെയും ഞാന്* കാണുകയുണ്ടായില്ല. പിന്നീട് പതിനെട്ട് വര്*ഷങ്ങള്*ക്ക് ശേഷം, 2008-ലാണ് ഞാന്* കനകയെ കാണുന്നത്.”

    “പ്രായം കടന്നുപോയെന്നും വിവാഹം കഴിക്കാന്* ഇനി താമസിക്കരുതെന്നും ഞാനവളെ ഉപദേശിച്ചു. എന്നാല്* തനിക്ക് 2007-ല്* തന്നെ വിവാഹം കഴിഞ്ഞുവെന്നാണ് കനക പറയുന്നത്. ആരാണ് ഭര്*ത്താവ്? അയാളുടെ ഫോട്ടോയെവിടെ? കല്യാണ ആല്**ബം എവിടെ? ഭര്*ത്താവ് കാണാതെയായി മൂന്നുവര്*ഷക്കാലം അക്കാര്യം മൂടിവച്ചതെന്തിന്? ഈ ചോദ്യങ്ങള്*ക്കൊന്നും കനകയ്ക്ക് ഉത്തരമില്ല.”

    “കനകയ്ക്കിപ്പോള്* മുപ്പത്തിമൂന്ന് വയസുണ്ട്. വിവാഹപ്രായമൊന്നും കഴിഞ്ഞിട്ടില്ല. എന്നോടൊപ്പം വന്നുതാമസിക്കാന്* ഞാന്* കനകയോട് പലപ്രാവശ്യം ആവശ്യപ്പെട്ടതാണ്. എന്നാല്* അമ്മ ദേവികയുടെ സ്വത്ത് അപഹരിക്കാനായിട്ടാണ് ഞാന്* അവളെ വീട്ടിലേക്ക് വിളിക്കുന്നതെന്നാണ് അവളുടെ വിചാരം. അമ്മയുടെ മരണത്തിന് ഞാനാണ് കാരണമെന്നും കനക കരുതുന്നു.”

    “കനക വിവാഹം ചെയ്തു എന്ന് അറിഞ്ഞപ്പോള്* എനിക്ക് ഞെട്ടലുണ്ടായി. ഞാന്* പല വഴിക്കും ഇതിനെ പറ്റി അന്വേഷിച്ചു. ഒരു രജിസ്റ്റര്* ഓഫീസിലും കനകയുടെ വിവാഹം രജിസ്റ്റര്* ചെയ്തിട്ടില്ല. മാനസികനില തെറ്റിയതിനാല്* ഒരു സാങ്കല്**പ്പിക ലോകത്തിലാണിപ്പോള്* കനക.”

    “മാനസികനില തെറ്റുന്ന രീതിയില്* എന്താണ് കനകയുടെ ജീവിതത്തില്* നടന്നത് എന്നറിയില്ല. അവളുടെ ഭാവി ആലോചിക്കുമ്പോള്* എനിക്ക് ഭയം തോന്നുന്നു. എങ്ങനെയെങ്കിലും കനകയെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാനുള്ള ബദ്ധപ്പാടിലാണ് ഞാന്*” - ദേവദാസ് പറയുന്നു.

    കനകയുടെ പെരുമാറ്റം സാധാരണപോലെയല്ലെന്ന് കണ്ടവരെല്ലാം അഭിപ്രായപ്പെടുന്നു. പഴയഭംഗിയെല്ലാം പോയി, കവിളൊട്ടിയ നിലയിലാണ് കനക ഇപ്പോള്*. കണ്**തടങ്ങള്* വീര്*ത്തിട്ടുമുണ്ട്. കണ്**തടങ്ങളിലും ചുണ്ടുകളിലും കരുവാളിച്ചയുമുണ്ട്. മുടി ക്രോപ്പ് ചെയ്തിരിക്കുകയാണ്. വസ്ത്രം ധരിക്കുന്നത് അലസമായിട്ടും. പഴയ പ്രസരിപ്പുള്ള കനകയില്* നിന്ന് ഇപ്പോഴത്തെ കനകയിലേക്കുള്ള മാറ്റത്തിന്റെ രഹസ്യമറിയാന്* കോടമ്പാക്കം കാതോര്*ക്കുകയാണ്.

Bookmarks

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •