സംവിധായകന്* പ്രിയദര്*ശന്* വലിയൊരു കുരുക്കിലാണ്. നാവ് പിഴച്ചുപോയാല്‍* എന്തു ചെയ്യും, അതാണ് സംഭവിച്ചത്. പറഞ്ഞുപോയ വാക്കും എറിഞ്ഞ കല്ലും തിരിച്ചെടുക്കാനാവില്ല എന്നാണല്ലോ. പ്രിയനും അങ്ങനെ ഒരു അക്കിടി പിണഞ്ഞിരിക്കുന്നു. ബോളിവുഡ് ദൈവങ്ങളായ ഷാരുഖ് ഖാനും കരണ്‍* ജോഹറിനുമെതിരെയാണ് പ്രിയന്* ഒരു ഒളിയമ്പ് എയ്തത്. അതു കൊള്ളേണ്ടിടത്തു കൊണ്ടു എന്നു മാത്രമല്ല, ആയിരം മടങ്ങ് ശക്തിയോടെ അവര്‍* തിരിച്ച് എയ്യുകയും ചെയ്തു!
ഷാരുഖ് ഖാനും ശിവസേനയും തമ്മിലുള്ള തര്*ക്കങ്ങള്* ‘മൈ നെയിം ഈസ് ഖാന്*’ എന്ന പുതിയ ചിത്രത്തിനുവേണ്ടിയുള്ള പരസ്യതന്ത്രമാണെന്നാണ് കഴിഞ്ഞ ദിവസം ഒരു ടി വി അഭിമുഖത്തില്‍* പ്രിയദര്*ശന്* മൊഴിഞ്ഞത്. കക്ഷി വെറുതെ ഒരു അഭിപ്രായ പ്രകടനം നടത്തിയതാണെങ്കിലും ഷാരുഖും കരണ്‍* ജോഹറും രൂക്ഷമായാണ് പ്രതികരിച്ചത്. “ഷട്ട് അപ്” എന്നായിരുന്നു പ്രിയദര്*ശനോട് ഷാരുഖ് പറഞ്ഞത്.
ഷാരുഖിനെ പിണക്കി തനിക്ക് ബോളിവുഡില്‍* നില്*ക്കാനാവില്ലെന്ന് തിരിച്ചറിഞ്ഞ പ്രിയന്* ഒടുവില്‍* ക്ഷമാപണത്തിന് തയ്യാറായിരിക്കുന്നു. "ഷാരുഖിനെയോ കരണ്‍* ജോഹറിനെയോ കുറിച്ച് ഒരിക്കലും ഞാന്‍* അങ്ങനെയൊന്നും പറയില്ല. ഞാന്‍* പറഞ്ഞ വാചകം തെറ്റിദ്ധരിക്കപ്പെട്ടതാണ്. ഷാരുഖും കരണും എനിക്ക് ഏറെ പ്രിയപ്പെട്ടവരാണ്. ഞാന്‍* കാരണം അവര്‍*ക്ക് എന്തെങ്കിലും മാനസിക വിഷമം ഉണ്ടായിട്ടുണ്ടെങ്കില്‍* പരസ്യമായി മാപ്പു ചോദിക്കുന്നു” - പ്രിയദര്*ശന്* പറഞ്ഞു.
അറിയാതെ ഒന്നു നാവു പിഴച്ചതുകൊണ്ട് നടന്* ജയറാമിന് അടുത്തിടെ നഷ്ടമായത് സ്വന്തം വീടിന്*റെ രണ്ടു മുറികളും മകന്*റെ ദേശീയ അവാര്*ഡ് ശില്*പ്പവും തനിക്ക് ലഭിച്ച അനേകം പുരസ്കാരങ്ങളുമാണ്. എന്തായാലും പ്രിയന് അങ്ങനെ ഒന്നും സംഭവിച്ചില്ലല്ലോ എന്ന് ആശ്വസിക്കാം.






Reply With Quote
Bookmarks