-
ഇന്* ഗോസ്റ്റ് ഹൌസ് ഇന്* 25ന്
മാര്*ച്ച് 25 പ്രത്യേകതയുള്ള ഒരു ദിവസമാണ്. മലയാളികള്*ക്ക് ഏറ്റവും പ്രിയപ്പെട്ട നാലു കൂട്ടുകാര്* അവരെക്കാണാന്* വീണ്ടും എത്തുന്നു. അതെ, മഹാദേവനും അപ്പുക്കുട്ടനും ഗോവിന്ദന്* കുട്ടിയും തോമസുകുട്ടിയും വീണ്ടും വരികയാണ്. ‘തോമസുകുട്ടീ വിട്ടോടാ..” എന്ന പ്രശസ്തമായ വാക്യം കേരളക്കരയാകെ വീണ്ടും അലയടിക്കും.
19 വര്*ഷങ്ങള്*ക്ക് മുമ്പ് മലയാളത്തെ പൊട്ടിച്ചിരിപ്പിച്ച ഇന്* ഹരിഹര്* നഗറിന്*റെ മൂന്നാം ഭാഗം ‘ഇന്* ഗോസ്റ്റ് ഹൌസ് ഇന്*’ ഈ മാസം 25ന് പ്രദര്*ശനത്തിനെത്തും. ടു ഹരിഹര്*നഗറിന്*റെ തകര്*പ്പന്* വിജയം ആവര്*ത്തിക്കാനുറച്ചു തന്നെയാണ് സംവിധായകന്* ലാലും കൂട്ടരും.
ലാല്* തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഇന്* ഗോസ്റ്റ് ഹൌസ് ഇന്* ഒരു ഹൊറര്* കോമഡിയാണ്. മുകേഷ്, ജഗദീഷ്, സിദ്ദിഖ്, അശോകന്* എന്നിവരടങ്ങിയ നാല്**വര്* സംഘത്തോടൊപ്പം രോഹിണി, ലെന, റീനാ ബഷീര്* എന്നിവര്* പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. രാധികയാണ് നായിക. ലക്*ഷ്മി റായ്, ഗീതാ വിജയന്* തുടങ്ങിയവര്* അതിഥിതാരങ്ങളാണ്.
നാല്**വര്* സംഘത്തിന്*റെ താമസം ഇത്തവണ ഹരിഹര്* നഗറിലല്ല എന്ന വ്യത്യാസമാണ് ഇന്* ഗോസ്റ്റ് ഹൌസ് ഇന്നിന് പ്രധാനമായുള്ളത്. അതുപോലെ അവരെ വേട്ടയാടാന്* ജോണ്* ഹോനായിയോ അയാളുടോ മകനോ ഇല്ല. പകരം സുന്ദരിയായ ഒരു പ്രേതമാണ് നാലു പേരുടെയും ഉറക്കം കെടുത്തുന്നത്. ഊട്ടിയിലെ ഒരു പ്രേതബാധയുള്ള വീട്ടില്* നാല്*വര്* സംഘം കുടുംബസമേതം താമസിക്കാനെത്തുന്നതും തുടര്*ന്നുണ്ടാകുന്ന സംഭവങ്ങളുമാണ് മൂന്നാം ഭാഗത്തിന്*റെ പ്രമേയം.
പി എന്* വേണുഗോപാലും ലാലും ചേര്*ന്ന്* നിര്*മ്മിക്കുന്ന ചിത്രത്തിന്*റെ ഛായാഗ്രാഹകന്* വേണുവാണ്*. വിഷു ആഘോഷമാക്കാനെത്തുന്ന നാല്**വര്* സംഘം ഇത്തവണയും പൊട്ടിച്ചിരിയുയര്*ത്തുമെന്നതില്* സംശയമില്ല.
Tags for this Thread
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks