ജയറാം ചിത്രം മാറ്റിവച്ച് സുരാജ് വെഞ്ഞാറമ്മൂടിനെ നായകനാക്കി ഒരു ചിത്രം ഒരുക്കുകയാണ് സംവിധായകനും നടനുമായ മഹേഷ്. ‘കലണ്ടര്*’ എന്ന പരാജയ ചിത്രത്തിന് ശേഷം മഹേഷ് സംവിധാനം ചെയ്യാനിരുന്ന ‘മേനകാ ടാക്കീസ്’ എന്ന ചിത്രമാണ് അനിശ്ചിതകാലത്തേക്ക് മാറ്റിവച്ചിരിക്കുന്നത്. ആ സിനിമയ്ക്ക് പകരം സുരാജിനെ നായകനാക്കി ഒരുക്കുന്ന ചിത്രത്തിന് ‘ശക്തന്* തമ്പുരാന്*’ എന്നാണ് പേരിട്ടിരിക്കുന്നത്.

രാജന്* കിരിയത്തിന്*റെ തിരക്കഥയില്* ചെയ്യാനിരുന്ന ‘മേനകാ ടാക്കീസ്’ ചില പ്രത്യേക കാരണങ്ങളാലാണ് മാറ്റിവച്ചത്. ഇതേ കഥയില്* മറ്റു രണ്ടു ചിത്രങ്ങള്* അണിയറയില്* ഒരുങ്ങുന്നതാണ് മേനകാ ടാക്കീസിന് വിനയായത്. ടാക്കീസ്, വള്ളുവനാടന്* ടാക്കീസ് എന്നിവയായിരുന്നു മറ്റ് ചിത്രങ്ങള്*. ഈ സിനിമകളുടെ കഥ ഏതാണ്ട് ഒന്നുതന്നെ!

പാരമ്പര്യമായുള്ള ഒരു തിയേറ്റര്* പൊളിച്ച് ഷോപ്പിംഗ് കോം*പ്ലക്സാക്കാന്* നടക്കുന്ന മകനും അതിനെ എതിര്*ക്കുന്ന അച്ഛനും. ഇതായിരുന്നു മേനകാ ടാക്കീസിന്*റെ കഥ. ഷാജൂണ്* കാര്യാല്* സംവിധാനം ചെയ്യുന്ന ടാക്കീസിന്*റെ കഥയും ഏകദേശം ഇതുതന്നെ. മോഹന്*ലാല്* നായകനാകുന്ന ഈ സിനിമയുടെ രചന എസ് സുരേഷ്ബാബു. നവാഗതനായ നവാസ് ബാബു രചന നിര്*വഹിച്ച് സുന്ദര്*ദാസ് സംവിധാനം ചെയ്യുന്ന ‘വള്ളുവനാടന്* ടാക്കീസ്’ എന്ന ചിത്രത്തിനും ഇതു തന്നെയാണ് കഥ.

മാത്രമല്ല ജയറാം നായകനാകുന്ന ഷാഫിച്ചിത്രമായ ‘മേക്കപ്പ്*മാന്*’ ഏതാണ്ട് ഇതേ കഥ തന്നെയാണ്. ഇതോടെ ‘മേനകാ ടാക്കീസ്’ മാറ്റിവയ്ക്കാന്* മഹേഷ് നിര്*ബന്ധിതനാകുകയായിരുന്നു. ഉടന്* തന്നെ പുതിയൊരു കഥ മഹേഷ് തേടിപ്പിടിച്ചു. ശക്തന്* തമ്പുരാന്* എന്നു പേരിട്ട് സുരാജിനെ നായകനായി നിശ്ചയിച്ചു. മറ്റൊരു പ്രധാന കഥാപാത്രത്തെ ഇന്നസെന്*റ്* അവതരിപ്പിക്കും.

നടന്* അരുണ്* ഘോഷ് നിര്*മ്മിക്കുന്ന ശക്തന്* തമ്പുരാന്*റെ രചന നിര്*വഹികുന്നത് രാജന്* കിരിയത്ത്. തിരക്കഥാ രചന നടന്നുകൊണ്ടിരിക്കുന്നതായി മഹേഷ് അറിയിച്ചു.