യംഗ് സൂപ്പര്*സ്റ്റാര്* പൃഥ്വിരാജിന് തിരക്കോടു തിരക്ക്. ‘താന്തോന്നി’ തിയേറ്ററുകളില്* മൂക്കും കുത്തി വീണെങ്കിലും അതൊന്നും പൃഥ്വിയുടെ താരമൂല്യത്തെ ബാധിക്കുന്നില്ല. രണ്ടു വര്*ഷത്തേക്ക് പൃഥ്വിയുടെ ദിവസങ്ങളെല്ലാം വിവിധ നിര്*മ്മാതാക്കള്* വീതം വച്ചെടുത്തുകഴിഞ്ഞു.

യുവതലമുറയിലെ ഹിറ്റ്മേക്കര്* സജി സുരേന്ദ്രന് നല്*കാന്* പോലും പൃഥ്വിരാജിന് ഡേറ്റില്ല. പൃഥ്വിയെ നായകനാക്കി സജി സുരേന്ദ്രന്* സംവിധാനം ചെയ്യാനിരുന്ന ‘ഉലകം ചുറ്റും വാലിബന്*’ മാറ്റിവച്ചിരിക്കുകയാണ്. പൃഥ്വിക്ക് ഡേറ്റില്ലാത്തതാണ് കാരണം. അതിനു പകരം ജയറാമിനെയും ജയസൂര്യയെയും നായകന്**മാരാക്കി ഒരു ചിത്രമൊരുക്കാനാണ് ഇപ്പോള്* സജി ശ്രമിക്കുന്നത്.

ജയറാം ചിത്രത്തിന് ശേഷം ഒരു മോഹന്*ലാല്* ചിത്രത്തിനും സജിക്ക് പദ്ധതിയുണ്ട്. ഈ രണ്ടു സിനിമകള്*ക്കും ശേഷമേ പൃഥ്വിരാജ് ചിത്രം ആരംഭിക്കാന്* കഴിയുകയുള്ളൂ എന്നാണ് സജി സുരേന്ദ്രന്* നല്*കുന്ന സൂചന. ഇവര്* വിവാഹിതരായാല്*, ഹാപ്പി ഹസ്ബന്*ഡ്സ് എന്നീ സൂപ്പര്*ഹിറ്റുകള്* സംവിധാനം ചെയ്ത സജി സുരേന്ദ്രന്*റെ ചിത്രത്തില്* അഭിനയിക്കാന്* താരങ്ങള്* ക്യൂ നില്*ക്കുമ്പോഴാണ് ഡേറ്റില്ലാത്തതു കാരണം പൃഥ്വി ഒഴിഞ്ഞുമാറിയിരിക്കുന്നത്.

ഷാജി കൈലാസ്, ഡോ. ബിജു, സി എസ് സുധേഷ്, അമല്* നീരദ്, മണിരത്നം, എം പത്മകുമാര്*, ഷാഫി, വൈശാഖ്, അഞ്ജലി മേനോന്*, എം മോഹനന്*, രഞ്ജിത് ശങ്കര്*, ദീപന്*, ലാല്* ജോസ്, ഫസല്*, ദീപു കരുണാകരന്*, സന്തോഷ് ശിവന്*, ബി ഉണ്ണികൃഷ്ണന്*, അന്*വര്* റഷീദ്, വിജി തമ്പി തുടങ്ങിയവരുടെ സിനിമകളാണ് പൃഥ്വിയെ നായകനാക്കി അണിയറയില്* ഒരുങ്ങുന്നത്.