മികച്ച സംവിധായകനുള്ള സംസ്ഥാന അവാര്*ഡ് ലഭിക്കാത്തതില്* തനിക്ക് വ്യക്തിപരമായ വേദനയില്ലെന്ന് സംവിധായകന്* രഞ്ജിത്. രഞ്ജിത് സംവിധാനം ചെയ്ത ‘പാലേരി മാണിക്യം: ഒരു പാതിരാക്കൊലപാതകത്തിന്*റെ കഥ’ മികച്ച ചിത്രമായും ഈ ചിത്രത്തിലെ അഭിനയത്തിന് മമ്മൂട്ടിയും ശ്വേത മേനോനും മികച്ച നടനായും നടിയായും തെരഞ്ഞെടുക്കപ്പെട്ടിരുന്നു.

എന്നാല്* മികച്ച സംവിധായകനുള്ള അവാര്*ഡ് നേടിയത് പഴശ്ശിരാജ ഒരുക്കിയ ഹരിഹരനാണ്. ഈ അവാര്*ഡുകളൊക്കെ ഒരു ജൂറിയുടെ തീരുമാനമാണെന്നും തനിക്ക് മികച്ച സംവിധായകനുള്ള അവാര്*ഡ് ലഭിക്കാത്തതില്* ദുഃഖമില്ലെന്നും രഞ്ജിത് പറഞ്ഞു.

“ഏഷ്യാനെറ്റ്, മാതൃഭൂമി, വനിത തുടങ്ങിയ മാധ്യമങ്ങള്* അവരുടെ ചലച്ചിത്ര അവാര്*ഡുകള്* പ്രഖ്യാപിച്ചപ്പോള്* ഞാനായിരുന്നു മികച്ച സംവിധായകന്*. എന്നാല്* അവരൊക്കെ മികച്ച ചിത്രമായി തെരഞ്ഞെടുത്തത് പഴശ്ശിരാജയെയാണ്. അതാണ് പറഞ്ഞത്, ഇതൊക്കെ ഓരോ ജൂറിയുടെയും തീരുമാനമാണ്.”

“ പാലേരി മാണിക്യം എന്ന സിനിമയുടെ തിരക്കഥയ്ക്കായി ഏഴുമാസത്തിലേറെയാണ് ചെലവഴിച്ചത്. അതായിരുന്നു ഏറ്റവും ശ്രമകരമായ സംഗതി. ഈ സിനിമയ്ക്ക് മമ്മൂട്ടിയുടെ പൂര്*ണ പിന്തുണയുണ്ടായിരുന്നു. മമ്മൂട്ടിക്കും നിര്*മ്മാതാക്കളായ സുബൈറിനും അനൂപിനുമായി ഈ അവാര്*ഡുകള്* സമര്*പ്പിക്കുകയാണ്.” - രഞ്ജിത് പറഞ്ഞു.

“എന്*റെ സിനിമാ ജീവിതത്തില്* ആദ്യമായാണ് ഇത്രയും അവാര്*ഡുകളാല്* ഞാന്* അംഗീകരിക്കപ്പെടുന്നത്. സ്വാഭാവികമായി അതിന്*റെ സന്തോഷമുണ്ട്. എന്*റെ ‘തിരക്കഥ’ എന്ന ചിത്രം സംസ്ഥാന അവാര്*ഡിലും പനോരമയിലും തഴയപ്പെട്ടു. എന്നാല്* മികച്ച മലയാള ചിത്രത്തിനുള്ള ദേശീയ പുരസ്കാരം ആ സിനിമ സ്വന്തമാക്കി. എല്ലാ അവാര്*ഡുകളും മുന്നോട്ടു പോകാനുള്ള ഊര്*ജ്ജമാണ് നല്*കുന്നത്” - രഞ്ജിത് പറഞ്ഞു.