-
മമ്മൂട്ടി കുഞ്ഞാലിമരയ്ക്കാര്‍*, സംവിധാനം

ഇനി മെഗാസ്റ്റാറിന്*റെ പുതിയ അവതാരം. അതേ, മമ്മൂട്ടി മറ്റൊരു പരീക്ഷണത്തിന്*റെ അണിയറയിലാണ്. പഴശ്ശിരാജയ്ക്ക് പിന്നാലെ ‘കര്*ണന്*’ പ്രഖ്യാപിക്കപ്പെട്ടപ്പോള്‍* ഗൌരവമുള്ള സിനിമകളിലേക്കുള്ള ഒരു ട്രാക്കുമാറ്റത്തിന്*റെ തുടക്കമാണതെന്ന് ഊഹങ്ങള്‍* പ്രചരിച്ചിരുന്നു. അത്തരം ഊഹങ്ങള്‍*ക്ക് ബലം പകര്*ന്നുകൊണ്ട് ഇതാ മറ്റൊരു സിനിമ - കുഞ്ഞാലിമരയ്ക്കാര്‍*.
വിദേശകുത്തകള്‍*ക്കെതിരെ വാളോങ്ങിയ ആ ധീരയോദ്ധാവിന്*റെ കഥ അഭ്രപാളിയില്‍* ആവിഷ്കരിക്കുന്നത് സംവിധായകന്* ജയരാജാണ്. ജയരാജിന്*റെ ആദ്യ ചരിത്ര സിനിമയായിരിക്കും കുഞ്ഞാലിമരയ്ക്കാര്‍*. ചിത്രീകരണം ഈ വര്*ഷം തന്നെ ആരംഭിക്കാനാണ് ജയരാജ് ആലോചിക്കുന്നത്.
‘പാലേരിമാണിക്യം ഒരു പാതിരാക്കൊലപാതകത്തിന്*റെ കഥ’ എന്ന നോവലെഴുതിയ ടി പി രാജീവന്*റെ തിരക്കഥയിലാണ് കുഞ്ഞാലിമരയ്ക്കാര്‍* യാഥാര്*ത്ഥ്യമാകുന്നത്. രാജീവന്*റെ ആദ്യ തിരക്കഥയാണ് ഇത്. ചിത്രത്തിന്*റെ രചന ഏകദേശം പൂര്*ത്തിയായതായാണ് അറിയുന്നത്.
മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായി പുറത്തിറങ്ങുന്ന കുഞ്ഞാലിമരയ്ക്കാര്‍* ഒരു ബിഗ് ബജറ്റ് ചിത്രമാണ്. പല നിര്*മ്മാതാക്കളും ഈ പ്രൊജക്ടിനോട് താല്*പ്പര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്ന് അറിയുന്നു.
Tags for this Thread
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks