ഈ വര്*ഷം മലയാളത്തില്* ഏറ്റവും കനത്ത പരാജയം നേരിട്ട ചിത്രമാണ് മമ്മൂട്ടി നായകനായ ‘ദ്രോണ 2010’. ഷാജി കൈലാസ് സംവിധാനം ചെയ്ത ആ ചിത്രത്തിന് നേരിട്ട തിരിച്ചടി വന്* പ്രത്യാഘാതമാണ് സിനിമാലോകത്ത് സൃഷ്ടിച്ചത്. മുമ്പ് തീരുമാനിക്കപ്പെട്ടിരുന്ന പല പ്രൊജക്ടുകളും റദ്ദാകുകയും പല സിനിമകളുടെയും ഷെഡ്യൂളുകള്* തെറ്റുകയും ചെയ്തു എന്നാണ് അണിയറയില്* നിന്നും അറിയാനാകുന്നത്.


എന്നാല്*, മമ്മൂട്ടി വീണ്ടും ഷാജി കൈലാസിന് ഡേറ്റ് നല്*കിയിരിക്കുന്നതായാണ് ഏറ്റവും പുതിയ വാര്*ത്ത. അരോമ മണിയാണ് ഈ ചിത്രം നിര്*മ്മിക്കുന്നത്. ‘ദ്രോണ’യും അരോമയാണ് നിര്*മ്മിച്ചത്. എന്നാല്* തിരക്കഥാകൃത്ത് മാറിയിട്ടുണ്ട്. ദ്രോണ എഴുതിയ എ കെ സാജനു പകരം എസ് എന്* സ്വാമിയാണ് പുതിയ ചിത്രത്തിന് തിരക്കഥ രചിക്കുന്നത്.

ദ്രോണയുടെ തകര്*ച്ച ഏറ്റവും ദോഷം ചെയ്തത് എ കെ സാജനാണ്. ജോഷി ഉള്*പ്പടെ പല സംവിധായകരും തങ്ങളുടെ ചിത്രത്തില്* നിന്ന് സാജനെ മാറ്റിയിട്ടുണ്ട്. ഷാജി കൈലാസ് ഒരുക്കുന്ന പൃഥ്വിരാജ് ചിത്രമായ രഘുപതി രാഘവ രാജാറാം സാജന്*റെ രചനയായിരുന്നു. ആ ചിത്രവും അനിശ്ചിതമായി നിര്*ത്തിവച്ചിരിക്കുകയാണ്.

ജനകന്*റെ വിജയത്തോടെ എസ് എന്* സ്വാമിയുടെ തിരക്കഥയ്ക്കായി സംവിധായകര്* കാത്തുനില്*ക്കുകയാണ്. ഷാജി കൈലാസും മമ്മൂട്ടിയും ആവശ്യപ്പെട്ടതനുസരിച്ച് ഒരു ക്രൈം ത്രില്ലറാണ് സ്വാമി എഴുതുന്നത്. ഏപ്രില്* അവസാനം ചിത്രീകരണം ആരംഭിക്കുമെന്നാണ് അറിയുന്നത്. അതേസമയം, സി ബി ഐ സീരീസിലെ അഞ്ചാം ചിത്രം മമ്മൂട്ടിക്കു വേണ്ടി ഈ വര്*ഷം ഒരുക്കാനും എസ് എന്* സ്വാമി ആലോചിക്കുന്നു. കെ മധു ഈ ചിത്രത്തിന്*റെ ചര്*ച്ചകളിലാണെന്നറിയുന്നു.