-
സന്തോഷ് ജോഗി തൂങ്ങിമരിച്ച നിലയില്‍*

പ്രശസ്ത ചലച്ചിത്ര നടന്* സന്തോഷ് ജോഗി(36)യെ മരിച്ച നിലയില്‍* കണ്ടെത്തി. തൃശൂരില്‍* ഒരു സുഹൃത്തിന്*റെ ഫ്ലാറ്റിലാണ് തൂങ്ങിമരിച്ച നിലയില്‍* സന്തോഷ് ജോഗിയെ കണ്ടെത്തിയത്.
ഇന്നലെ രാത്രി മുതല്‍* സന്തോഷ് ജോഗി സുഹൃത്തിന്*റെ ഫ്ലാറ്റിലുണ്ടായിരുന്നു. ഇന്ന് രാവിലെ സുഹൃത്ത് പുറത്തു പോയിരുന്നു. ഉച്ചയ്ക്ക് രണ്ടരയോടെ സുഹൃത്ത് തിരിച്ചെത്തിയപ്പോള്‍* ഫ്ലാറ്റ് ഉള്ളില്‍* നിന്ന് പൂട്ടിയിരിക്കുന്നതായി ശ്രദ്ധിച്ചു. ഏറെ വിളിച്ചുനോക്കിയിട്ടും പ്രതികരണം ഉണ്ടാകാതെ വന്നപ്പോള്‍* സുഹൃത്ത് പൊലീസില്‍* വിവരമറിയിച്ചു. പൊലീസ് എത്തി വാതില്‍* തുറന്നപ്പോഴാണ് സന്തോഷ് ജോഗിയെ തൂങ്ങിമരിച്ച നിലയില്‍* കണ്ടെത്തിയത്. സന്തോഷിന് ഭാര്യയും രണ്ട് പെണ്*മക്കളുമുണ്ട്.
മുംബൈയില്‍* ജോഗീസ് എന്ന മ്യൂസിക് ഗ്രൂപ്പില്‍* ഗായകനായിരുന്ന സന്തോഷ് ജോഗി ‘കീര്‍*ത്തിചക്ര’ എന്ന ചിത്രത്തിലൂടെയാണ് ശ്രദ്ധേയനാകുന്നത്. കീര്‍*ത്തിചക്ര, മായാവി, മലബാര്‍* വെഡ്ഡിംഗ്, നസ്രാണി തുടങ്ങി അറുപതോളം ചിത്രങ്ങളില്‍* അഭിനയിച്ചിട്ടുണ്ട്. ഉടന്‍* പുറത്തിറങ്ങുന്ന മള്*ട്ടിസ്റ്റാര്* ചിത്രങ്ങളായ പോക്കിരിരാജ, ക്രിസ്ത്യന്‍* ബ്രദേഴ്സ് തുടങ്ങിയ സിനിമകളിലും സന്തോഷ് വേഷമിട്ടിരുന്നു.
Tags for this Thread
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks