ഐ പി എല്ലിലെ മിന്നുന്ന ഫോം ട്വന്*റി-20 ലോകകപ്പിലേക്കും സുരേഷ് റെയ്*ന പകര്*ത്തിയെഴുതിയപ്പോള്* ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഇന്ത്യയ്ക്ക് 14 റണ്*സിന്*റെ ഉജ്ജ്വല വിജയം. രാജ്യാന്തര ട്വന്റി-20യില്* സെഞ്ചുറി നേടുന്ന മൂന്നാമത്തെ ബാറ്റ്സ്മാനെന്ന റെക്കോര്*ഡുമായി 60 പന്തില്* 101 റണ്*സടിച്ചു കൂട്ടിയ റെയ്*നയുടെ മികവില്* ഇന്ത്യ ഉയര്*ത്തിയ 187 റണ്*സ് വിജയലക്*ഷ്യം തേടിയിറങ്ങിയ ആഫ്രിക്കന്* സിംഹങ്ങള്* 14 റണ്*സ് അകലെ തളര്*ന്നു വീണു. വിജയത്തോടെ ഗ്രൂപ്പ് ചാമ്പ്യന്**മാരായി സൂപ്പര്* എട്ടിലും ഇന്ത്യ സ്ഥാനം പിടിച്ചു.

ടോസ് ലഭിച്ച ദക്ഷിണാഫ്രിക്കന്* നായകന്* ഗ്രെയിം സ്മിത്തിന്*റെ തീരുമാനം ശരിയെന്ന് തെളിയിക്കുന്നതായിരുന്നു ഇന്ത്യന്* ബാറ്റ്*സമാന്**മാരുടെ അദ്യ 10 ഓവറിലെ പ്രകടനം. ഐപിഎല്ലിലെ സൂപ്പര്*ഹീറോ മുരളി വിജയ്* നേരിട്ട ആദ്യ പന്തില്* തന്നെ പുറത്ത്*. പിന്നീട് മുരളി കാര്*ത്തിക്കും റെയ്നയും ഭാഗ്യവും കൂടി ഇന്ത്യയെ പതുക്കെ മുന്നോട്ട് നയിച്ചു. ഇതിനിടെ കാലിസിനെ പുള്* ചെയ്യാന്* ശ്രമിച്ച കാര്*ത്തിക്(16) മടങ്ങിയതോടെ ഇന്ത്യ ഒന്നു ഞെട്ടിയെങ്കിലും യുവരാജ് സിംഗും റെയ്*നയും ചേര്*ന്ന് അധികം പരുക്കുകളില്ലാതെ ഇന്ത്യന്* സ്കോര്* മുന്നോട്ട് നീക്കി.

പത്താം ഓവറിനു ശേഷം ഫോര്*ത്ത് ഗിയറിലേക്ക് മാറിയ യുവരാജ് ഇന്ത്യയ്ക്ക് ഭേദപ്പെട്ട സ്കോറിലേയ്ക്ക് നയിക്കുമെന്ന് കരുതിയിരിക്കേ യുവരാജ് (37) വീണെങ്കിലും റെയ്ന അടി ഏറ്റെടുത്തു. പതിനെട്ടാം ഓ*വറില്* ക്ലീന്*വെല്*റ്റിനെതിരെ 25 റണ്*സാണ് റെയ്നയും പത്താനും ചേര്*ന്ന് അടിച്ചെടുത്തത്. പത്താന്* (11) വീണെങ്കിലും അവസാന ഓ*വറില്* നായകന്* ധോണിയെ സാഖി നിര്*ത്തി നേടിയ സിക്സറിലൂടെ റെയ്ന സെഞ്ചുറി തികച്ചു. നേരിട്ട അവസാന 38 പന്തുകളില്*നിന്ന്* 82 റണ്*സ്* റെയ്ന അടിച്ചുകൂട്ടി.

ഇന്ത്യയുടെ കൂറ്റന്* സ്കോറിന് മന്ദഗതിയിലായിരുന്നു ദക്ഷിണാഫ്രിക്കയുടെ തുടക്കം. ബോസ്മാനെ തുടക്കത്തില്*ത്തന്നെ നഷ്ടമായെങ്കിലും കാലിസും (73), സ്മിത്തും (36) ചേര്*ന്നു രക്ഷപ്പെടുത്തല്* നടത്തിയ ദക്ഷിണാഫ്രിക്കന്* മറുപടിക്ക്* പക്ഷേ സ്പീഡില്ലായിരുന്നു. അവസാനം ഡിവില്ലിയേഴ്സും കാലിസും മോര്*ക്കലുമെല്ലാം ആളിക്കത്തിയെങ്കിലും ഇന്ത്യന്* സ്കോര്* അപ്രാപ്യമായി നിന്നു.

രണ്ടാം മത്സരത്തില്* നിലവിലുള്ള ചാമ്പ്യന്**മാരായ പാകിസ്ഥാനെ34 റണ്*സിന് കീഴടക്കി ഓസ്ട്രേലിയയും വിജയത്തുടക്കം കുറിച്ചു. ഷെയ്ന്* വാട്സന്*റെയും (49 പന്തില്* 81), ഡേവിഡ് ഹസിയുടെയും (53) ബാറ്റിംഗ് മികവിലാണ് ഓസ്ട്രേലിയ 191 റണ്*സ് അടിച്ചു കൂട്ടിയത്. അവസാന ഓവറില്* ഒറ്റ റണ്*സ് പോലും നേടനാവാതിരുന്ന ഓസീസിന് നഷ്ടമായത് അഞ്ചു വിക്കറ്റ്. ഒരിക്കല്* പോലും വിജയത്തിലേക്ക് ബാറ്റ് വീശാതിരുന്ന പാകിസ്ഥാന് വേണ്ടി അഫ്രീദിയും മിഷ്*ബയും പൊരുതി നോക്കിയെങ്കിലും 157 റണ്*സില്* പോരാട്ടം അവസാനിപ്പിച്ചു.