-
മുരുഗദോസിനെ കമലിനും വേണം!

കമലഹാസനാണോ ആമിര്*ഖാനാണോ ഇന്ത്യന്* സിനിമയിലെ ഒന്നാം നമ്പര്* നടന്*? പലര്*ക്കും പല അഭിപ്രായമാണ്. പൃഥ്വിരാജിനെപ്പോലുള്ള ചിലര്* പറയുന്നത് ആമിര്* തന്നെ നമ്പര്* വണ്* എന്നാണ്. എന്നാല്* കമലഹാസന്*റെയത്ര പരീക്ഷണങ്ങള്*ക്ക് ആമിര്* മുതിരുന്നില്ല എന്ന് പറയുന്നവരും ഉണ്ട്.
എന്തായാലും കമലും ആമിറും പരസ്പരം അങ്ങേയറ്റം ബഹുമാനിക്കുന്നു. ആമിറിനെ നായകനാക്കി എ ആര്* മുരുഗദോസ് ഒരുക്കിയ ‘ഗജിനി’ കമലഹാസന് ഏറെ ഇഷ്ടപ്പെട്ട ഒരു ചിത്രമാണ്. അതുകൊണ്ടുതന്നെ മുരുഗദോസിന്*റെ ഒരു ചിത്രത്തില്* തനിക്കും അഭിനയിക്കണമെന്ന് കമലിന് ആഗ്രഹം.
കഴിഞ്ഞ ദിവസം മുരുഗദോസിനെ കമലഹാസന്* തന്*റെ ഓഫീസിലേക്ക് വിളിച്ചുവരുത്തി. എന്തിനാണ് വിളിക്കുന്നതെന്ന് കമല്* പറഞ്ഞുമില്ല. വളരെ ആകാംക്ഷയോടെയാണ് കമലിന്*റെ ഓഫീസില്* മുരുഗദോസ് എത്തിയത്. താന്* തുടങ്ങി പാതിവഴിയില്* നിന്നുപോയ ‘മരുതനായകം’ എന്ന ചിത്രത്തിന്*റെ സ്റ്റില്**സ് കമല്* തനിക്കു പ്രിയപ്പെട്ട യുവ സംവിധായകനെ കാണിച്ചു.
മരുതനായകത്തിന്*റെ ഫ്രെയിമുകള്* കണ്ട് മുരുഗദോസ് വിസ്മയിച്ചു. അന്തം*വിട്ടിരുന്ന മുരുഗദോസിനോട് കമല്* മറ്റൊരു കാര്യം ആവശ്യപ്പെട്ടു. അതുകേട്ട് കക്ഷിയുടെ കണ്ണുതള്ളിപ്പോയത്രേ. തന്നെ വച്ച് ഒരു സിനിമ സംവിധാനം ചെയ്യണം. അതിനു വേണ്ടി ഒരു ഉഗ്രന്* തിരക്കഥ തയ്യാറാക്കണം.
താര്* ആരാധിക്കുന്ന നടന്* ഇങ്ങനെ ഒരാവശ്യം പറഞ്ഞാല്* മുരുഗദോസിന് തള്ളിക്കളയാന്* കഴിയുമോ? ഉടന്* തന്നെ വാക്കുകൊടുത്തു കമലിന്. സൂര്യയെ നായകനാക്കി ഒരുക്കുന്ന സിനിമയ്ക്ക് ശേഷം താന്* സംവിധാനം ചെയ്യുന്നത് കമല്* ചിത്രം തന്നെ. ഉലകനായകനും സന്തോഷമായി. (മുരുഗദോസ് സൂര്യയെ നായകനാക്കി ചെയ്യുന്ന ചിത്രത്തില്* നായിക ആരാണെന്നാ വിചാരം? സാക്ഷാല്* ശ്രുതി ഹാസന്*!)
കമലഹാസന്* ഇപ്പോള്* കെ എസ് രവികുമാര്* സംവിധാനം ചെയ്യുന്ന ‘കാരുണ്യം’ എന്ന ചിത്രത്തിന്*റെ തിരക്കിലാണ്. ത്രിഷയാണ് ആ ചിത്രത്തില്* നായിക. എന്തായാലും കമലിനെ നായകനാക്കി ഒരുഗ്രന്* ആക്ഷന്* ത്രില്ലറൊരുക്കാനുള്ള ശ്രമത്തിലാണ് മുരുഗദോസ് ഇപ്പോള്*.
Tags for this Thread
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks