Results 1 to 2 of 2

Thread: Malayalam film മമ്മീ ആന്*ഡ്* മി Reviews

Hybrid View

Previous Post Previous Post   Next Post Next Post
  1. #1
    Join Date
    Jan 2008
    Location
    india,kerala-god's own country
    Posts
    14,007

    Default Malayalam film മമ്മീ ആന്*ഡ്* മി Reviews

    ജിത്തു ജോസഫ് സംവിധാനം ചെയ്ത ‘മമ്മി ആന്*റ് മി’ക്ക് കേരളമാകെ ഗംഭീര വരവേല്*പ്പ്. മികച്ച കുടുംബചിത്രം എന്ന അഭിപ്രായം നേടുന്ന ചിത്രം മിക്ക കേന്ദ്രങ്ങളിലും ഹൌസ് ഫുള്ളാണ്. ഉര്*വശിയുടെയും അര്*ച്ചന കവിയുടെയും മത്സരിച്ചുള്ള അഭിനയമാണ് ചിത്രത്തിന്*റെ ഹൈലൈറ്റ്.

    ‘ഡിറ്റക്ടീവ്’ എന്ന കുറ്റാന്വേഷണ ചിത്രത്തിലൂടെ സംവിധായകനായി മാറിയ ജിത്തു ജോസഫ് മമ്മി ആന്*റ് മിയില്* തികച്ചും വ്യത്യസ്തമായ ഒരു കഥയാണ് പറയുന്നത്. അമ്മയും മകളും തമ്മിലുള്ള ബന്ധത്തിന്*റെ ഇതുവരെ അവതരിപ്പിക്കപ്പെട്ടിട്ടില്ലാത്ത കാഴ്ചപ്പാടാണ് സംവിധായകന്* പ്രേക്ഷകര്*ക്ക് നല്*കുന്നത്.

    ജ്യുവല്*(അര്*ച്ചന കവി) തന്*റെ കഥ പറയുന്ന രീതിയിലാണ് സിനിമ തുടങ്ങുന്നത്. ജ്യുവലിന്*റെ മമ്മി ക്ലാര(ഉര്*വശി)യുമായുള്ള അത്യപൂര്*വമായ റിലേഷനാണ് ജ്യുവല്* പറയാന്* ശ്രമിക്കുന്നത്. ടീനേജ് പ്രായത്തിലുള്ള മകള്* അമ്മയുമായി എപ്പോഴും ശണ്ഠയാണ്. നിസാര പ്രശ്നങ്ങള്*ക്കുപോലും ഇരുവരും വഴക്കടിക്കുന്നു. ഇവര്*ക്കിടയില്* ബുദ്ധിമുട്ടുകയാണ് ജ്യുവലിന്*റെ പിതാവ് ജോസഫ്(മുകേഷ്).

    ജ്യുവലിന്*റെ അയല്*ക്കാരനും സുഹൃത്തുമാണ് രാഹുല്*(കുഞ്ചാക്കോ ബോബന്*). അയാള്*ക്ക് ജ്യുവലിനോട് ഉള്ളിന്*റെയുള്ളില്* പ്രണയമാണ്. പക്ഷേ അത് പ്രകടിപ്പിക്കാന്* കഴിയുന്നില്ല. അതിനിടയില്* അമീര്* എന്നയാളുമായി ചാറ്റിംഗിലൂടെ ജ്യുവല്* പരിചയത്തിലാകുന്നു. അമീര്* അവളുടെ സ്വഭാവത്തെയാകെ മാറ്റിമറിക്കുകയാണ്.

    ഒരു മികച്ച കഥ ലളിതമായി അവതരിപ്പിച്ചിരിക്കുകയാണ് ജിത്തു ജോസഫ്. രസകരമായ സംഭാഷണങ്ങളും മുഹൂര്*ത്തങ്ങളും പ്രേക്ഷകരെ പിടിച്ചിരുത്തുന്നു. വിപിന്* മോഹന്*റെ ക്യാമറ ഗംഭീരമാണ്. നല്ല ഗാനരംഗങ്ങളും ചിത്രത്തിന് ഗുണമായി. ‘മാലാഖ പോലെ മകളേ നീ...’ എന്ന ഗാനമാണ് ഏറ്റവും മികച്ചത്.

    ലാലു അലക്സും കുഞ്ചാക്കോ ബോബനും ചേര്*ന്നുള്ള ഹൃദ്യമായ രംഗങ്ങള്* കണ്ണുനനയിക്കുന്നതാണെന്നാണ് റിപ്പോര്*ട്ടുകള്*. സുരേഷ്ഗോപിയുടെ സാന്നിധ്യമാണ് ചിത്രത്തിന്*റെ സസ്പെന്*സ്.

    ആദ്യ റിപ്പോര്*ട്ടുകള്* അനുസരിച്ച് മമ്മി ആന്*റ് മി ഹിറ്റാകാനാണ് സാധ്യത. കുടുംബപ്രേക്ഷകര്* ചിത്രം ഏറ്റെടുത്താല്* ജിത്തു ജോസഫിന് തുടര്*ച്ചയായ രണ്ടാമത്തെ ഹിറ്റ് ആഘോഷിക്കാം.

  2. #2
    Join Date
    Jan 2008
    Location
    india,kerala-god's own country
    Posts
    14,007

    Default

    മകള്* വഴി തെറ്റി പോകുമോയെന്ന് ഭയക്കുന്ന ഒരു അമ്മയും തൊട്ടതിനൊക്കെ കുറ്റം പറയുന്ന അമ്മയ്*ക്ക് തന്നോട് ഒരു സ്നേഹവുമില്ല എന്നു കരുതുന്ന മകളും തമ്മിലുള്ള വലിഞ്ഞുമുറുകിയ ബന്ധത്തിന്റെ കഥ നേര്*ത്തൊരു നര്*മസ്പര്*ശത്തോടെ പറയുകയാണ് ജീത്തു ജോസഫിന്റെ രണ്ടാമത്തെ ചിത്രമായ മമ്മി & മി. ഇതിന്റെ രചയിതാവും സംവിധായകനും ജീത്തു തന്നെ.

    ജൂവല്* (അര്*ച്ചന കവി) എന്ന ടീനേജുകാരിയാണ് മമ്മി & മിയിലെ പ്രധാന താരം; പിന്നെ ജൂവലിന്റെ മമ്മി ക്ലാരയും (ഉര്*വശി). ഫുട്*ബോള്* കളിക്കാരുടെ മനസ്സാണ് ഇരുവര്*ക്കും. നേര്*ക്കു നേരെ വന്നാല്* മറ്റെയാള്* ബോളാണെന്ന് ഇരുവര്*ക്കും തോന്നും; ഒരു തൊഴി ഉറപ്പ്! ദിവസത്തില്* പകുതി സമയവും -അതായത്, 12 മണിക്കൂര്*- ഇവര്*ക്കിടയില്* സമാധാനത്തിന്റെ വിസിലടികളുമായി പാഞ്ഞു നടക്കുന്ന റഫറിയാണ് ജൂവലിന്റെ പിതാവ് ജോസഫ് (മുകേഷ്*). ബാക്കി 12 മണിക്കൂര്* ഈ പാവം ഒരു ബാങ്കിന്റെ മാനേജരായി ജോലി ചെയ്യും. ഗോളിയില്ലാത്ത പോസ്റ്റില്* തുടരെ ഗോളടിച്ചു കൂട്ടുന്നതില്* സ്പെഷ്യലൈസ് ചെയ്തിരിക്കുന്ന ഒരു അനുജനുമുണ്ട് ജൂവലിന്; ജോക്കുട്ടന്* (മാസ്റ്റര്* ജീവന്*).

    ജോസഫിന്റെ ബാല്യകാലസുഹൃത്തും കുടുംബവും (ലാലു അലക്സ്, ശാരി, കുഞ്ചാക്കോ ബോബന്*), അജ്ഞാതന്* എന്നു തന്നെ വിശേഷിപ്പിക്കാവുന്ന അമീര്* (സുരേഷ് ഗോപി), മനോരോഗവിദഗ്ദ്ധനായ ഡോക്*ടര്* സലിം (അനൂപ്), ജൂവലിന്റെ കോളജിലെ ചില കുട്ടിവില്ലന്മാര്* തുടങ്ങിയവരും കൂടി പലപ്പോഴായി ഇവര്*ക്കൊപ്പം ചേരും. ടീനേജിന്റെ അപകടം പിടിച്ച വഴിയിലൂടെ കടന്നു പോകുന്ന ജൂവല്* ഇവരില്* പലരുടെയും ഉറക്കം കെടുത്തുകയും പലരേയും കുഴപ്പത്തിലാക്കുകയും ചെയ്യുന്നു. ഇടയ്*ക്ക് സ്വയം കുഴിയില്* വീഴുന്നുമുണ്ട്!

    Pluses
    കുട്ടികളടക്കമുള്ള കുടുംബവുമൊത്ത് ധൈര്യമായി കാണാവുന്ന സിനിമ. ഫാന്*സ് അസോസിയേഷന്**കൃഷിയില്* കര്*ഷകരത്നം നേടിയ കേമന്മാരൊന്നും അഭിനയിക്കുന്നില്ലാത്തതുകൊണ്ട് ആരാധകഗൂണ്ടകളുടെ കൂവലും പരാക്രമങ്ങളും സഹിക്കാതെ സമാധാനമായി തിയറ്ററിലിരുന്ന് കാണുകയും ചെയ്യാം.

    സ്ത്രീകഥാപാത്രങ്ങള്* കേന്ദ്രസ്ഥാനത്തു വരുന്ന നല്ലൊരു കുടുംബകഥ മെലോഡ്രാമയുടെ വേലിയേറ്റമില്ലാതെ ഏറെക്കുറെ ചിട്ടയോടെ പറയുന്നു എന്നതാണ് മമ്മി & മിയുടെ ഏറ്റവും വലിയ സവിശേഷത. ജൂവലിനെപ്പോലൊരു പെണ്*കുട്ടി നമ്മളില്* പലരുടെയും വീടുകളില്* ഉണ്ടാവും; ക്ലാരയെപ്പോലുള്ള അമ്മമാര്*ക്കും ജോസഫിനെപ്പോലുള്ള അച്ഛന്മാര്*ക്കും തീരെ ക്ഷാമമുണ്ടാവില്ല. ഈ മൂന്നു കൂട്ടര്*ക്കും ഈ സിനിമ നല്ലൊരു സന്ദേശവും കരുതി വയ്ക്കുന്നുണ്ട്.

    കാണികളെ ചിരിപ്പിക്കാന്* വേണ്ടി കെട്ടിയൊരുക്കി നിര്*ത്തുന്ന ആസ്ഥാനവിദൂഷകരോ അവരുടെ വളിച്ച തമാശകളോ ഇല്ല എന്നതും എടുത്തു പറയേണ്ട കാര്യമാണ്. മാസ്റ്റര്* ജീവനും മുകേഷിനുമൊക്കെ പലപ്പോഴും നമുക്കൊരു ചിരി സമ്മാനിക്കാന്* കഴിയുന്നുമുണ്ട്. ഈ ചിത്രത്തിലെ ഏറ്റവും തിളക്കമുള്ള അഭിനയം മാസ്റ്റര്* ജീവന്റേതാണ്.

    പഴയ ആല്*ബങ്ങളിലെ ചിത്രങ്ങള്* കാണിച്ച് കാണികളെ കഥയിലേക്ക് കയറ്റി വിടുന്ന മട്ടില്* ടൈറ്റിലുകള്* ക്രമീകരിച്ചത് സിനിമയ്ക്ക് മികച്ച തുടക്കം നല്*കി.

    Minuses
    ആ മികവ് പിന്നീടങ്ങോട്ടുള്ള കഥയുടെ അവതരണത്തില്* കാണിക്കാന്* കഴിയാതെ പോയതാണ് ഈ സിനിമയുടെ ഏറ്റവും വലിയ പരാജയം. സിനിമ എന്നു പറയുന്നത് കഥ മാത്രമല്ല. എത്രത്തോളം സിനിമാറ്റിക്കായി അതിനെ ട്രീറ്റ് ചെയ്യുന്നു എന്നതും വളരെ പ്രധാനമാണ്. ഇക്കാര്യത്തില്*, മലയാളസിനിമയുടെ മ്യൂസിയത്തില്* വയ്*ക്കാന്* പറ്റിയ പഴഞ്ചന്* രീതികളാണ് ഉപയോഗിച്ചത്.

    അഭിനേതാക്കളെല്ലാം തങ്ങള്*ക്കാവുന്ന വിധം അഭിനയിച്ചിട്ടുണ്ടെങ്കിലും കഥാപാത്രങ്ങള്*ക്കുള്ള നിലവാരം മിക്കവരുടെയും അഭിനയത്തിന് ഇല്ലാതെ പോയി. കാസ്റ്റിങ്ങിലെ പിശകും അതിനു കാരണമായിട്ടുണ്ട്. കുഞ്ചാക്കോ ബോബനെയും സുധീഷിനെയുമൊക്കെ കോളജ് കുമാരന്മാരാക്കിയതിനെ അക്രമം എന്നു തന്നെ പറയണം. (ഇരുവരും അതു തെളിയിക്കുകയും ചെയ്തു.) സുരേഷ് ഗോപിയുടെ കഥാപാത്രത്തിന്റെ ഡമ്മിയായി സുരേഷുമായി വിദൂരസാമ്യം പോലുമില്ലാത്ത ഒരാളെ പിടിച്ചിരുത്തിയത് അതിലും ഭീകരം! പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ഉര്*വശിക്കും അര്*ച്ചന കവിക്കും പാസ് മാര്*ക്കേ നല്*കാന്* പറ്റൂ.

    ഒരു അമച്വര്* സിനിമറ്റോഗ്രാഫറുടെ നിലവാരത്തിലാണ് വിപിന്* മോഹന്* ക്യാമറ ചലിപ്പിച്ചിരിക്കുന്നത്. നമ്മുടെ കല്യാണവീഡിയോക്കാര്* പോലും ഇപ്പോള്* ഇതിനേക്കാള്* നല്ല റിസള്*ട്ട് തരും*.

    പുതിയ സംഗീതസംവിധായകനായ സെജോ ജോണ്* മോശമാക്കിയിട്ടില്ലെങ്കിലും മുട്ടിനു മുട്ടിനു കയറി വരുന്ന പാട്ടുകള്* സിനിമയുടെ താളം തെറ്റിക്കുന്നു. സംവിധായകന്റെ പിടി വിട്ടുപോയ പാട്ടുകളും മമ്മി-മകള്* യുദ്ധങ്ങളും ആദ്യപകുതിയില്* സിനിമയെ കാര്യമായി വലിച്ചിഴയ്*ക്കുന്നുണ്ട്.

    Last word
    പുതുമയുള്ള കഥ. ആ പുതുമ അവതരണത്തിലും കൊണ്ടുവന്നിരുന്നെങ്കില്* ഈ സിനിമ പല റെക്കോഡുകളും തകര്*ക്കുമായിരുന്നു.

Bookmarks

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •