-
കുട്ടികളുടെ ബുദ്ധിശക്തി
കുഞ്ഞുങ്ങളുടെ ബുദ്ധിപരമായ കഴിവു നിര്*ണയിക്കുന്നതില്* പാരമ്പര്യം, ജനിച്ചു വളര്*ന്ന ചുറ്റുപാടുകളുടെയും സാഹചര്യങ്ങളുടെയും പ്രത്യേകതകള്* എന്നിവയ്ക്ക് നിര്*ണായക പങ്കാണുള്ളത്. അച്ഛനമ്മമാരുടെ രൂപം, ശബ്ദം, സംഭാഷണരീതി, നടക്കുന്ന രീതി എന്നീ ബാഹ്യലക്ഷണങ്ങള്* പകര്*ന്നു ലഭിക്കുന്നതുപോലെ ആന്തരികമായ സ്വഭാവവിശേഷങ്ങളും അവരിലേക്ക് പകരുന്നുണ്ട്. കലാപരമായ വാസനകള്*, സ്വഭാവഗുണങ്ങള്*, ബുദ്ധിശക്തി തുടങ്ങി പലകാര്യങ്ങളും ശിശുക്കള്* മാതാപിതാക്കളെയും ചിലപ്പോള്* മറ്റു പൂര്*വികരെയും അനുസരിക്കുന്നത് പാരമ്പര്യസ്വഭാവം കൊണ്ടാണ്.

മാതാപിതാക്കളുടെ സംയോഗസമയം തുടങ്ങി ശിശുവിന് പ്രായമാകുന്നതുവരെയുള്ള പല കാര്യങ്ങളും ഉള്*ക്കൊള്ളുന്നതാണ് ജനിച്ചുവളരുന്ന പരിതസ്ഥിതി എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. ഗര്*ഭിണിയായ സ്ത്രീകളുടെ ബാഹ്യവും ആന്തരികവുമായ അവസ്ഥകള്*, പ്രസവസമയത്തെ വിഘ്*നങ്ങള്*, മറ്റു വിഷമതകള്*, തുടര്*ന്നു ശിശുവിന് നേരിടേണ്ടിവരുന്ന കാലദേശാവസ്ഥകള്*, സംരക്ഷണ സമ്പ്രദായങ്ങള്*, വിദ്യാഭ്യാസ രീതികള്* എന്നിവയും ജനിച്ചു വളരുന്ന സാഹചര്യങ്ങളില്* പെടുന്നു.
ഗര്*ഭിണിയുടെ ആഹാരരീതികളും ഗര്*ഭസമയത്തെ മാനസിക വികാരങ്ങളും വിക്ഷോഭങ്ങളും ശിശുവിനെ ബാധിക്കുന്നു. പോഷകാഹാര ന്യൂനതകള്* മാതാവിനുണ്ടായാല്* ശിശുവിന്റെ ശാരീരിക-മാനസിക വളര്*ച്ചയെ അതു ദോഷകരമായി ബാധിക്കും. തീക്ഷ്ണവികാരങ്ങള്* ഗര്*ഭിണിക്കുണ്ടായാല്* അത് വിഷമകരമായ നിലയില്* ഗര്*ഭാശയത്തെ സങ്കോചിപ്പിക്കുകയും ഗര്*ഭസ്ഥശിശുവിന് ലഭിക്കേണ്ട പോഷണത്തിനു ന്യൂനത വരുത്തി കുഞ്ഞിന്റെ വളര്*ച്ചയ്ക്കും മാനസികശക്തിക്കും ക്ഷീണം വരുത്തുകയും ചെയ്യും. പ്രസവസമയത്തെ ആഘാതങ്ങള്*, ശസ്ത്രജന്യമായ ക്ഷതങ്ങള്* എന്നിവ ശിശുവിന്റെ ശരീരത്തെയും മനസ്സിനെയും പ്രതികൂലമായി ബാധിക്കും. മാതാവിനുണ്ടാകുന്ന അന്തര്* ഗ്രന്ഥിവൈകല്യങ്ങള്* (തൈറോയ്ഡ് തുടങ്ങിയവ) അവര്*ക്കു ജനിക്കുന്ന കുഞ്ഞിന്റെ ബുദ്ധിപരമായ കഴിവിനെ ദോഷകരമായി ബാധിക്കും.
ജനനാനന്തര പരിതസ്ഥിതികള്*ക്ക്, അതായത് ശിശുവളരുന്ന സാഹചര്യം, മാതാപിതാക്കളുടെ ശ്രദ്ധ, വിദ്യാഭ്യാസ സമ്പ്രദായം തുടങ്ങിയവയ്ക്കും കുഞ്ഞിന്റെ ബുദ്ധിപരമായ കഴിവില്* സ്വാധീനം ചെലുത്താനാകും. മാതാപിതാക്കളുടെ സാമുദായിക നിലയും തൊഴിലും ശിശുവിന്റെ മാനസികഭാവങ്ങളെ ബാധിക്കുന്നുണ്ട്.
ശിശുക്കളുടെ ബുദ്ധിവികാസത്തിനും മാനസികോന്നമനത്തിനും ശരിയായ ഇന്ദ്രിയസംവേദനം ആവശ്യമാണ്. ആദ്യമായി ഇന്ദ്രിയങ്ങള്*ക്ക് അനുഭവവേദ്യമായ ശേഷമേ, അറിവ് മനസ്സിലേക്കു പ്രവേശിക്കുകയുള്ളൂ. വൈകല്യങ്ങളൊന്നുമില്ലാത്ത ജ്ഞാനേന്ദ്രിയങ്ങള്* -കണ്ണ്, മൂക്ക്, ചെവി, നാക്ക്, ത്വക്ക് എന്നിവ - സൂക്ഷ്മതയോടെ കര്*മക്ഷമമായ ശിശുവിന്റെ ബുദ്ധി യഥാസമയം സമ്പുഷ്ടമാകും. ജ്ഞാനേന്ദ്രിയങ്ങളെ വേണ്ട രീതിയില്* ഉപയോഗപ്പെടുത്താന്* ആവശ്യമായ ശ്രദ്ധയും താത്പര്യവും അവരിലുണ്ടാകാനുള്ള പരിശീലനം ശിശുവിന് യഥാസമയം നല്*കണം. അങ്ങനെയായാല്* ശരിയായ ബുദ്ധിവികസനം ശിശുവിലുണ്ടാകും. മൂന്നു വയസ്സുമുതല്* ഏഴ് വയസ്സുവരെയാണ് ഇന്ദ്രിയ ശിക്ഷണത്തിനു ഏറ്റവും അനുയോജ്യമായ ഘട്ടം.
ഭാഷയില്* നിന്നാണല്ലോ മനസ്സിന്റെ സ്വഭാവം ഗ്രഹിക്കുവാന്* എളുപ്പത്തില്* കഴിയുന്നത്. പ്രായമായവര്* ശിശുക്കളുടെ കൊഞ്ചലുകളും അബദ്ധോച്ചാരണങ്ങളുംആവര്*ത്തിച്ചുകൊണ്ട് അവരോട് സംസാരിക്കുന്നത് കുഞ്ഞുങ്ങളുടെ ബുദ്ധിപരമായ വികാസത്തിനു തടസ്സമുണ്ടാക്കുമെന്നോര്*ക്കുക. കുട്ടികള്* കേള്*ക്കെ ആദ്യമേ തന്നെ സ്ഫുടവും വ്യക്തവുമായ പദങ്ങള്* ഉച്ചരിക്കണം.
മുന്*കൂട്ടി പ്ലാന്* ചെയ്തു പഠിക്കാന്* കുട്ടികളെ പ്രേരിപ്പിക്കണം. വെറുതെ പുസ്തകത്തിലൂടെ കണ്ണോടിക്കുന്നതിലര്*ഥമില്ല. സജീവമായ വായനയാണാവശ്യം. സ്വയം ചോദ്യം ചോദിക്കുകയും അതിനുത്തരം പറയാന്* കഴിയുകയും ചെയ്യുന്ന രീതിയിലായിരിക്കണം വായിക്കേണ്ടത്.

കുട്ടികളെ അവര്* സന്തോഷത്തോടെ ആസ്വദിച്ചു വരുന്ന പരിപാടികളില്* നിന്നും പരീക്ഷയുടെ പേരില്* നിര്*ബന്ധപൂര്*വം പിന്തിരിപ്പിക്കാന്* പാടില്ല. പകരം അവയൊക്കെ ഒന്നു ക്രമപ്പെടുത്താന്* ഉപദേശിക്കാം. കുട്ടി ശരിയായി ഉറങ്ങുന്നുണ്ടെന്നുറപ്പ് വരുത്തുകയും വേണം.
മറ്റുകുട്ടികളുടെ മാനസിക നിലവാരവും ബുദ്ധിശക്തിയുമായി നിങ്ങളുടെ കുട്ടിയെ ഒരിക്കലും താരതമ്യപ്പെടുത്തരുത്. വികാരപരമായ ഒരു പിന്തുണ തീര്*ച്ചയായും നിങ്ങളില്* നിന്നും കുട്ടിക്കുണ്ടാകാന്* ശ്രദ്ധിക്കണം. ഭയമകറ്റി കാര്യങ്ങളെ നിസ്സാരമായി കാണാന്* അവരെ പ്രോത്സാഹിപ്പിക്കണം. ശ്രദ്ധ കേന്ദ്രീകരിക്കാന്* കഴിവുണ്ടാകുംവിധം പോഷകസമൃദ്ധമായ ആഹാരത്തിലൂടെ അവരുടെ ആരോഗ്യം സംരക്ഷിക്കപ്പെടണം. പോഷകമൂല്യം ഉറപ്പുവരുത്തപ്പെട്ടിട്ടുള്ള ആഹാര, പാനീയങ്ങള്* അവര്*ക്കു നല്*കണം എന്നുകരുതി അമിതഭക്ഷണം ഒഴിവാക്കുകതന്നെ വേണം. തവിട്, നാര് എന്നിവ ധാരാളമായി ഭക്ഷണത്തിലുണ്ടാകണം. ഇലക്കറികളും പച്ചക്കറികളും കലര്*ന്ന വൈവിധ്യമേറിയ ഭക്ഷണം കുട്ടികള്*ക്ക് നല്*കണം.
മുന്*പുള്ളതും ഇപ്പോഴത്തേതുമായ കുട്ടിയുടെ പെര്*ഫോമന്*സ് കണ്ടറിഞ്ഞ് അതിനനുസരിച്ചുള്ള പ്രതീക്ഷ മാത്രമേ കുട്ടിയെക്കുറിച്ച് മാതാപിതാക്കള്* വെച്ചുപുലര്*ത്താവൂ.
വീട്ടിലിരിക്കുമ്പോള്* പഠിത്തത്തെക്കുറിച്ചും പരീക്ഷയെക്കുറിച്ചും കൂടെക്കൂടെ ഓര്*മിപ്പിച്ചും പഠിക്കാന്* കടുത്ത സമ്മര്*ദമേല്പിച്ചും കുട്ടിയെ കടുത്ത മനഃസംഘര്*ഷത്തിലാക്കുന്നതില്* മാതാപിതാക്കള്* വലിയ പങ്കുവഹിക്കുന്നുണ്ടെന്നോര്*ക്കുക. മിക്ക രക്ഷാകര്*ത്താക്കളും ഇതവരുടെ കടമയായാണ് കാണുന്നത്.
പരീക്ഷയടുക്കുന്തോറും കുട്ടികളുമായി കൂടുതല്* സമയം ഉല്ലാസപ്രദമായി ചെലവഴിക്കാനും അവരുടെ മനഃസംഘര്*ഷം ലഘൂകരിക്കാനും മാതാപിതാക്കള്* ശ്രദ്ധിക്കണം.
Increase Brain Power Tips - Click here to Read
Face your exam with Confidence
-
Study Tips
-
-
-
-
games
Tags for this Thread
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks