ഓസ്ട്രേലിയക്കെതിരായ ആഷസ് പരമ്പരയില്* ഇംഗ്ലണ്ട് കിരീടം നിലനിര്*ത്തുമെന്ന് സൂപ്പര്* താരം സച്ചിന്* ടെന്*ഡുല്*ക്കര്*. കെവിന്* പീറ്റേഴ്സണും ഇയാന്* മോര്*ഗനും ഗ്രെയിം സ്വാനുമായിരിക്കും കിരീടം നിലനിര്*ത്തുന്നതില്* ഇംഗ്ലണ്ടിന് വേണ്ടി നിര്*ണായക പങ്കുവഹിക്കുകയെന്നും സച്ചിന്* പറഞ്ഞു.

ഇംഗ്ലണ്ടിന്*റെയും ഓസ്ട്രേലിയയുടെയും സമീപകാലത്തെ പ്രകടനങ്ങള്* വിലയിരുത്തിയ ശേഷമാണ് സച്ചിന്*റെ അഭിപ്രായപ്രകടനം. 2009ല്* സ്വന്തം നാട്ടില്* നടന്ന ആഷസ് പരമ്പ്രയില്* ഇംഗ്ലണ്ട് കിരീടം തിരിച്ചുപിടിച്ചിരുന്നു. നവംബര്* 25നാണ് ആഷസ് പരമ്പരയിലെ ആദ്യ ടെസ്റ്റ് ഓസ്ട്രേലിയയില്* തുടങ്ങുക.

ഇംഗ്ലണ്ടിന് ആഷസ് കിരീടം നിലനിര്*ത്താനാവുമെന്ന് സൂപ്പര്* ബാറ്റ്*സ്മാന്* കെവിന്* പീറ്റേഴ്സണും ആത്മവിശ്വാസം പ്രകടിപ്പിച്ചു. ഇതിനായി ടീമിലെ 11 പേരും കഠിനമായി അധ്വാനിക്കേണ്ടി വരും. എങ്കിലും കഴിഞ്ഞ ഒന്നരവര്*ഷമായി ഇംഗ്ലണ്ട് മികച്ച പ്രകടനമാണ് കാഴ്ചവെയ്ക്കുന്നതെന്നും പീറ്റേഴ്സണ്* പറഞ്ഞു.