ശ്രീലങ്കയില്* നടക്കാനിരിക്കുന്ന ടെസ്റ്റ് പരമ്പര ഇന്ത്യ നേടുമെന്ന് രാഹുല്*ദ്രാവിഡ്. ശ്രീലങ്കയുടെ സ്പിന്* ബൌളര്*മാരെ നേരിടാന്* ഇന്ത്യയ്ക്ക് സാധിക്കും. അജന്ത മെന്*ഡിസിനെ പിടിച്ചുക്കെട്ടാന്* ടീം ഇന്ത്യയുടെ ബാറ്റിംഗ് നിരയ്ക്ക് കഴിയുമെന്നും ദ്രാവിഡ് പറഞ്ഞു. 2008 ല്* നടന്ന ടെസ്റ്റ് പരമ്പരയില്* ഇന്ത്യയെ തകര്*ത്തത് മെന്*ഡിസായിരുന്നു. മെന്*ഡിസിന്റെ ആദ്യ ടെസ്റ്റ് പരമ്പരയില്* തന്നെ 26 വിക്കറ്റാണ് നേടിയത്. പരമ്പര 2-1ന് ശ്രീലങ്ക നേടി.


പുതുമുഖ താരമായതിനാലാണ് അന്ന് മെന്*ഡിസ് ഇന്ത്യയ്ക്ക് ഭീഷണിയായതെന്നും പിന്നീടുള്ള മത്സരങ്ങളിലെല്ലാം മെന്*ഡിസിനെ പിടിച്ചുക്കെട്ടാന്* കഴിഞ്ഞിട്ടുണ്ട്. മെന്*ഡിസ് മികച്ച ബൌളര്* തന്നെയാണ്. എങ്കിലും ഇന്ത്യയ്ക്ക് പേടിക്കേണ്ടതില്ലെന്നും ദ്രാവിഡ് പറഞ്ഞു. കഴിഞ്ഞ വര്*ഷം ഇന്ത്യന്* പര്യടനത്തിനെത്തിയ ലങ്കയ്ക്ക് വേണ്ടി ഒരു ടെസ്റ്റില്* മാത്രമാണ് മെന്*ഡിസ് കളിക്കാനിറങ്ങിയത്. മത്സരത്തില്* 162 റണ്*സ് വിട്ടുക്കൊടുത്ത് മെന്*ഡിസ് ഒരു വിക്കറ്റാണ് നേടിയത്.

ജനുവരിയില്* ബംഗ്ലാദേശിനെതിരെയാണ് ദ്രാവിഡ് അവസാനമായി ടെസ്റ്റ് കളിച്ചത്. മത്സരത്തില്* ദ്രാവിഡ് സെഞ്ച്വറി നേടുകയും ചെയ്തിരുന്നു. രണ്ട് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പരക്കിടെ പരുക്കേറ്റ ദ്രാവിഡിന് ദക്ഷിണാഫ്രിക്കക്കെതിരെ ഇന്ത്യയില്* നടന്ന പരമ്പരയില്* കളിക്കാനായില്ല. എങ്കിലും ഇന്ത്യന്* പ്രീമിയര്* ലീഗില്* ബാംഗ്ലൂരിന് വേണ്ടി കളിക്കാനിറങ്ങിയിരുന്നു.