ചരിത്രത്തില്* ആദ്യമായി സ്പെയിന്* ലോകകപ്പ് കിരീടം നേടുമെന്ന് ജര്*മന്* കോച്ച് യൊവാക്വിം ലോയ്*വ്. ജര്*മനിക്കെതിരെ സ്പെയിന്* നേടിയത് അര്*ഹിക്കുന്ന ജയമാണ്. മികച്ച പ്രകടം കാഴ്ചവച്ചത് കൊണ്ട് മാത്രമാണ് സ്പെയിന്* ഫൈനല്* പ്രവേശനം നേടിയതെന്നും ലോയ്*വ് പറഞ്ഞു.

'ഞങ്ങള്* ഏറെ നിരാശരാണ്. അവസാന നാലില്* വരെ എത്തിയിട്ട് തോല്*വി നേരിടുമ്പോള്* ദുഃഖം ഒരിക്കലും മറക്കാനാവില്ല. എന്നാല്*, സ്*പാനിഷ് ടീമിനെ ഈ വിജയത്തില്* അഭിനന്ദിക്കേണ്ടതുണ്ട്. അടുത്തിടെ നടന്ന മത്സരങ്ങളിലെല്ലാം സ്പെയിന്* മികച്ച കളിയാണ് കാഴ്ചവെക്കുന്നത്.

ലോകകപ്പ് നേടാന്* കഴിവുള്ള മികച്ച ടീമാണ് സെപെയിന്**. സെമിയില്* അവര്* പന്തിന്മേല്* നന്നായി നിയന്ത്രണം പുലര്*ത്തിയപ്പോള്* പ്രീക്വാര്*ട്ടറിലും ക്വാര്*ട്ടറിലുമൊക്കെ പുറത്തെടുത്ത കളി ആവര്*ത്തിക്കാന്* ഞങ്ങള്*ക്ക് കഴിയാതെ പോയെന്നും ലോയ്*വ് പറഞ്ഞു. പ്രീക്വാര്*ട്ടറില്* ഇംഗ്ലണ്ടിനെ 1-4ന് തകര്*ത്ത ജര്*മനി ക്വാര്*ട്ടറില്* അര്*ജന്റീനയെ മറുപടിയില്ലാത്ത നാലു ഗോളുകള്*ക്കാണ് മുക്കിയത്.

സ്പെയിനിനെതിരെ വ്യക്തമായ പദ്ധതികളുമായാണ് കളിക്കാനിറങ്ങിയത്. എന്നാല്*, താരങ്ങള്*ക്കൊന്നും മികച്ച മുന്നേറ്റം നടത്താനായില്ല. മൈതാനത്ത് വ്യക്തമായി ആധിപത്യം പുലര്*ത്തുന്ന സ്പെയിന്* മുന്നേറ്റനിരയെ പിടിച്ചു നിര്*ത്തുകയെന്നത് കരുത്തുറ്റ വെല്ലുവിളിയാണെന്നും ലോയ്*വ് പറഞ്ഞു.