കടുത്ത പ്രതിസന്ധിയിലൂടെയാണ് യൂണിവേഴ്സല്* സ്റ്റാര്* മോഹന്*ലാല്* കടന്നുപോകുന്നത്. അടുത്തകാലത്ത് റിലീസായ സിനിമകളുടെ പരാജയങ്ങള്* അദ്ദേഹത്തിന്*റെ താരമൂല്യത്തെ തന്നെ പ്രതികൂലമായി ബാധിച്ചിരിക്കുകയാണ്. പഴയ ‘ലാല്* മാജിക്’ ശക്തമായി ചിരിച്ചുവരും എന്ന് പ്രതീക്ഷിച്ച ‘ഒരുനാള്* വരും’ തിയേറ്ററുകളില്* സൃഷ്ടിക്കുന്ന തണുത്ത പ്രതികരണം ലാല്* ക്യാമ്പിനെ ഞെട്ടിച്ചിരിക്കുന്നതായി റിപ്പോര്*ട്ടുകള്*.


മോഹന്*ലാലും ശ്രീനിവാസനും ഇടവേളയ്ക്കു ശേഷം ഒന്നിച്ച ‘ഒരുനാള്* വരും’ വമ്പന്* ഹിറ്റാകുമെന്നാണ് സിനിമാലോകം പ്രതീക്ഷിച്ചിരുന്നത്. എന്നാല്*, ശ്രീനിവാസന്* ചിത്രങ്ങള്*ക്ക് സാധാരണ സംഭവിക്കാത്ത തിരക്കഥാ പാളിച്ചയാണ് ഈ സിനിമയ്ക്ക് വിനയായത്. മികച്ചതും ചടുലവുമായ മുഹൂര്*ത്തങ്ങള്* സൃഷ്ടിക്കുന്നതില്* ശ്രീനി പരാജയപ്പെട്ട ചിത്രമാണ് ഒരുനാള്* വരും.

കഴിഞ്ഞ വാരം 71 തിയേറ്ററുകളിലാണ് ഈ സിനിമ റിലീസ് ചെയ്തത്. ലാല്* ചിത്രങ്ങള്* റിലീസ് ചെയ്യുമ്പോഴുണ്ടാകുന്ന വന്* ഇനിഷ്യല്* പുള്* ഈ സിനിമയ്ക്ക് ഒരു കേന്ദ്രത്തിലും ഉണ്ടായില്ല എന്നതാണ് സിനിമാലോകത്തെ അമ്പരപ്പിക്കുന്നത്. എവിടെയും ഈ സിനിമയ്ക്ക് തണുത്ത പ്രതികരണമാണ് ലഭിക്കുന്നത്.

എറണാകുളം, തിരുവനന്തപുരം പോലുള്ള വലിയ സെന്*ററുകളില്* ഒന്നിലധികം തിയേറ്ററുകളിലാണ് സാധാരണയായി മോഹന്*ലാല്* ചിത്രങ്ങള്* റിലീസ് ചെയ്യുക. എന്നാല്* ഇവിടങ്ങളില്* ഒരു തിയേറ്ററില്* മാത്രമായി ‘ഒരുനാള്* വരും’ പ്രദര്*ശിപ്പിച്ചു വരികയാണ്. ലാല്* ചിത്രങ്ങള്*ക്ക് മികച്ച വരവേല്*പ്പ് ലഭിക്കുന്ന തിരുവനന്തപുരത്ത് ശ്രീകുമാര്* തിയേറ്ററിലാണ് ചിത്രം റിലീസ് ചെയ്തത്. ഈ സിനിമയ്ക്കായി അഡ്വാന്*സ് ബുക്കിംഗ് കാര്യമായി ഉണ്ടായില്ല എന്നതുമാത്രമല്ല, വാരാന്ത്യത്തില്* തിയേറ്റര്* കഷ്ടിച്ചു ഫുള്ളാകുകയാണുണ്ടായത്.

കോട്ടയത്തെ വലിയ തിയേറ്ററായ അഭിലാഷില്* ഈ സിനിമയ്ക്ക് 85 ശതമാനം കളക്ഷനേ ആദ്യദിവസങ്ങളില്* പോലും ലഭിച്ചുള്ളൂ. മോഹന്*ലാല്* - ശ്രീനിവാസന്* ടീം ഒന്നിക്കുന്ന സിനിമയ്ക്ക് ലഭിക്കേണ്ട ഒരു തകര്*പ്പന്* സ്വീകരണം ഈ സിനിമയ്ക്ക് എന്തുകൊണ്ടു ലഭിച്ചില്ല എന്നത് മലയാളം ഇന്**ഡസ്ട്രിയില്* ആശയക്കുഴപ്പമുണ്ടാക്കിയിരിക്കുകയാണ്.