ഒടുവില്* ഷങ്കറിന് മൂന്ന് വിഡ്ഢികളെയും കിട്ടി. ത്രീ ഇഡിയറ്റ്സ് എന്ന മെഗാ ചിത്രത്തിന്*റെ സൌത്ത് ഇന്ത്യന്* റീമേക്കില്* വിജയ്, മാധവന്*, ചിലമ്പരശന്*(ചിലമ്പരശന്* ഇനി മുതല്* ‘എസ് ടി ആര്*’ എന്ന പേരിലാകും അറിയപ്പെടുക) എന്നിവരാണ് താരങ്ങള്*. ചിത്രത്തിന്*റെ നിര്*മ്മാതാക്കളായ ജെമിനി ഫിലിം സര്*ക്യൂട്ട് ഇക്കാര്യം സ്ഥിരീകരിച്ചു. ബൊമന്* ഇറാനി ഹിന്ദിയില്* അനശ്വരമാക്കിയ ‘വൈറസ്’ എന്ന കഥാപാത്രത്തെ സത്യരാജ് അവതരിപ്പിക്കും.

ആമിര്* ഖാന്* അവതരിപ്പിച്ച നായക കഥാപാത്രം റാഞ്ചോദാസ് ശ്യാമള്**ദാസ് ചഞ്ചഡ്(അഥവാ റാഞ്ചോ) എന്ന കഥാപാത്രത്തെയാണ് ഇളയദളപതി സ്ക്രീനില്* ആവാഹിക്കുക. തമിഴില്* ഇങ്ങനെയൊക്കെയാണ് വിവരങ്ങളെങ്കില്* ചിത്രത്തിന്*റെ തെലുങ്ക് പതിപ്പില്* ഒരു മാറ്റം ഉണ്ടാകും. വിജയ്ക്ക് പകരം നായകസ്ഥാനത്ത് തെലുങ്ക് സൂപ്പര്*സ്റ്റാര്* മഹേഷ് ബാബു എത്തും.

മാധവന്* ഹിന്ദിയില്* അവതരിപ്പിച്ച ഫര്*ഹാന്* ഖുറേഷി എന്ന കഥാപാത്രത്തെത്തന്നെയാണ് അദ്ദേഹം തമിഴിലും തെലുങ്കിലും അവതരിപ്പിക്കുക. സര്*മന്* ജോഷി അവതരിപ്പിച്ച രാജു രസ്തോഗി എന്ന കഥാപാത്രത്തിന് ചിമ്പു ജീവന്* പകരും.

‘യന്തിരന്*’ എന്ന സിനിമയുടെ റിലീസിനു ശേഷമേ ഷങ്കര്* ത്രീ ഇഡിയറ്റ്സിന്*റെ ജോലികളിലേക്ക് പ്രവേശിക്കുകയുള്ളൂ. സാധാരണയായി ഷങ്കര്* റീമേക്ക് ചിത്രങ്ങള്* ചെയ്യാറില്ല. എന്നാല്* 100 കോടിക്കു മേല്* ചെലവു വരുന്ന യന്തിരന് ശേഷം ഒരു സാധാരണ ചിത്രം ചെയ്യുന്നതില്* ഷങ്കറിന് താല്*പ്പര്യമില്ല. അതിനാലാണ് വന്* മുതല്**മുടക്ക് വേണ്ടിവരുന്ന മള്*ട്ടി സ്റ്റാര്* ചിത്രമായ ‘ത്രീ ഇഡിയറ്റ്സ്’ റീമേക്കിന് ഷങ്കര്* സമ്മതം മൂളിയത്.