-
‘ശുക്...രിയ‘ തരംഗവുമായി നിറത്തിന് രണ്ടാം ഭാ
ഇപ്പോള്* റീമേക്കുകളുടെയും തുടര്*ച്ചകളുടെയും കാലമാണ് മലയാള സിനിമയില്*. എസ് എന്* സ്വാമി എന്ന തിരക്കഥാകൃത്തിനെ കേന്ദ്രീകരിച്ചു മാത്രം എത്രയെത്ര റീമേക്കുകളും തുടര്*ച്ചകളുമാണ് അണിയറയില്* ഒരുങ്ങുന്നതെന്നോ. സി ബി ഐ സീരീസ് അതിന്*റെ അഞ്ചാം ഭാഗത്തിലെത്തി നില്*ക്കുന്നു.
പുതിയ കഥ കണ്ടെത്താനുള്ള മടിയും പഴയ സിനിമകളുടെ ഓര്*മ്മകള്* വീണ്ടും ഉണര്*ത്തിയാല്* ഉണ്ടാകുന്ന ഇനിഷ്യല്* പുള്ളുമാണ് സിനിമക്കാരെ ഇങ്ങനെ ചിന്തിപ്പിക്കുന്നത്. ഇപ്പോള്* ഏറ്റവും പുതിയ വാര്*ത്ത ലഭിച്ചിരിക്കുന്നത് ജോണി സാഗരികയുടെ ക്യാമ്പില്* നിന്നാണ്. ‘നിറം’ എന്ന ചിത്രത്തിന് രണ്ടാം ഭാഗം വരുന്നത്രേ!
കുഞ്ചാക്കോ ബോബന്* - ശാലിനി ജോഡി കത്തിനില്*ക്കുന്ന കാലത്ത്, 1999ല്* റിലീസായ ചിത്രമാണ് നിറം. ജോണി സാഗരിഗ നിര്*മ്മിച്ച് കമല്* സംവിധാനം ചെയ്ത ഈ ചിത്രത്തെ കേരളത്തിലെ കാമ്പസുകള്* ഒരാഘോഷമാക്കി മാറ്റി. ചാക്കോച്ചനെയും ശാലിനിയെയും കൂടാതെ ബോബന്* ആലുമ്മൂടന്*, ജോമോള്*, കോവൈ സരള, ബാബു സ്വാമി, ലാലു അലക്സ്, ദേവന്* തുടങ്ങിയ പ്രമുഖരും തകര്*ത്തഭിനയിച്ച ചിത്രമായിരുന്നു നിറം.
ശത്രുഘ്നന്* തിരക്കഥയെഴുതിയ ആ ചിത്രം സൌഹൃദത്തിന്*റെയും പ്രണയബന്ധത്തിന്*റെയും നേര്*ത്ത അതിവരമ്പിലൂടെ യാത്ര ചെയ്ത എബി, സോന എന്നിവരുടെ കഥയായിരുന്നു. ഒന്നരക്കോടി രൂപ മുടക്കി നിര്*മ്മിച്ച നിറം എട്ടുകോടിയിലധികമാണ് വാരിക്കൂട്ടിയത്. വിദ്യാസാഗര്* ഈണമിട്ട ഒരു ചിക് ചിക് ചിറകില്*..., പ്രായം നമ്മില്* മോഹം നല്*കി..., മിഴിയറിയാതെ വന്നു നീ..., യാത്രയായ് സൂര്യാങ്കുരം എന്നീ ഗാനങ്ങളെല്ലാം സൂപ്പര്*ഹിറ്റുകളായിരുന്നു. ചിത്രത്തിലെ ക്യാച്ച് വേഡായ ‘ശുക്...രിയ’ കേരളത്തിലെ കാമ്പസുകളില്* അലയടിച്ചു. കമല്* പിന്നീട് പ്രശാന്തിനെയും ശാലിനിയെയും ജോഡിയാക്കി ‘പിരിയാത വര വേണ്ടും’ എന്ന പേരില്* നിറം തമിഴിലേക്ക് റീമേക്ക് ചെയ്തു.
ഈ സിനിമയുടെ രണ്ടാം ഭാഗത്തിനായാണ് ജോണി സാഗരിഗ ഇപ്പോള്* രംഗത്തു വന്നിരിക്കുന്നത്. കുഞ്ചാക്കോ ബോബന്* തന്നെ നായകനായി അഭിനയിക്കുമെന്നാണ് അറിയുന്നത്. എന്നാല്* ശാലിനി അഭിനയിച്ച സോന എന്ന കഥാപാത്രം ചിത്രത്തിലുണ്ടാകില്ല. ശാലിനിയെ അതിഥിവേഷത്തിലെങ്കിലും പങ്കെടുപ്പിക്കാന്* ശ്രമം നടക്കുന്നുണ്ട്. കമല്* തന്നെ സംവിധാനം ചെയ്യുമെന്നാണ് സൂചനകള്*.
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks