- 
	
	
		
		
		
		
			
 ആഘോഷിക്കാം, ‘ട്വന്*റി20’ക്കും രണ്ടാം ഭാഗം!
		
		
				
				
		
			
				
					
മലയാള സിനിമ  ഇങ്ങനെയൊക്കെയാണ്. വിവാദങ്ങളും തമ്മില്‍*ത്തല്ലും ആരോപണപ്രത്യാരോപണങ്ങളും  ഇടമുറിയാതെ നടക്കും. അതിനിടയിലും ഒരുമയുടെ സ്വരം ഉച്ചത്തില്‍*  കേള്*പ്പിക്കുന്ന ചില പ്രവര്*ത്തനങ്ങള്*. അത്തരത്തിലൊന്നായിരുന്നു  ‘ട്വന്*റി20’ എന്ന സിനിമ. താരസംഘടനയായ ‘അമ്മ’യ്ക്കുവേണ്ടി ജനപ്രിയനായകന്*  ദിലീപ് നിര്*മ്മിച്ച സിനിമയില്‍* മലയാളത്തിലെ ഒട്ടുമിക്ക താരങ്ങളും  അണിനിരന്നു. ഈ സിനിമ മറ്റുഭാഷകളില്‍* റീമേക്ക് ചെയ്യാന്‍* ശ്രമിച്ചപ്പോള്‍*  താരങ്ങളുടെ ‘ഈഗോ’ ക്ലാഷുകള്‍* കാരണം അവ എങ്ങുമെത്താതെ പോയതും ചരിത്രം.
‘അമ്മ’യും  ദിലീപും വീണ്ടും ഒത്തുചേരുകയാണ്. അതേ, ട്വന്*റി20യുടെ രണ്ടാം ഭാഗം  വരുന്നു. ചിത്രത്തിന്*റെ തിരക്കഥയുടെ വണ്‍**ലൈന്‍* ഉദയ്*കൃഷ്ണയും സിബി കെ  തോമസും തയ്യാറാക്കിക്കഴിഞ്ഞതായി ദിലീപ് അറിയിച്ചു. ജോഷി തന്നെ സിനിമ  സംവിധാനം ചെയ്യും. 
മമ്മൂട്ടി,  മോഹന്‍*ലാല്‍*, സുരേഷ്ഗോപി, ദിലീപ്, ജയറാം, പൃഥ്വിരാജ് എന്നിവര്‍*  നായകന്**മാരാകും. ആദ്യഭാഗത്തില്‍* നിന്ന് വ്യത്യസ്തമായി പൃഥ്വിരാജിനെ ഇത്തവണ  നായകനിരയിലാണ് ഉള്*പ്പെടുത്തിയിരിക്കുന്നത്. മലയാളത്തിലെ പ്രധാന  നായികമാര്‍* ഈ ആറുപേര്‍*ക്കും നായികമാരായി എത്തും. 
ഇത്തവണയും  കുറ്റാന്വേഷണവും കോമഡിയും ആക്ഷനും ഉള്*പ്പെടുത്തിയ ത്രില്ലടിപ്പിക്കുന്ന  സിനിമയ്ക്ക് തന്നെയാണ് സിബി - ഉദയന്‍* പേന ചലിപ്പിക്കുന്നത്. 2011ല്‍* തന്നെ  സിനിമ റിലീസ് ചെയ്യാനാണ് തീരുമാനിച്ചിരിക്കുന്നത്. താരങ്ങളുമായുള്ള  കൂടിയാലോചന ആരംഭിച്ചിട്ടുണ്ട്. ചിത്രത്തിന്*റെ കളക്ഷന്‍*റെ ഒരു ഭാഗം  ‘അമ്മ’യുടെ ക്ഷേമ പ്രവര്*ത്തനങ്ങള്*ക്കായി വിനിയോഗിക്കും.
ഈ  സിനിമയുടെ പ്രവര്*ത്തനങ്ങള്*ക്കൊപ്പം തന്നെ സിബി - ഉദയന്‍* ടീം  സംവിധായകരാകുന്ന ‘അരക്കള്ളന്‍* മുക്കാല്‍*ക്കള്ളന്‍*’ എന്ന ചിത്രത്തിന്*റെ  ജോലികളും നടക്കുന്നുണ്ട്. മമ്മൂട്ടിയും മോഹന്‍*ലാലും നായകന്**മാരാകുന്ന ആ  സിനിമ നിര്*മ്മിക്കുന്നത് മമ്മൂട്ടിയാണ്. 2011 ഓണത്തിനാണ് അരക്കള്ളന്‍*  മുക്കാല്‍**കള്ളന്* റിലീസാകുന്നത്.
				
			 
			
		 
			
				
			
			
				
			
			
		 
	 
	
	
 
		
		
		
	
 
	
	
	
	
	
	
	
	
	
	
	
	Tags for this Thread
	
	
	
		
		
		
		
			
				
				Posting Permissions
			
			
				
	
		- You may not post new threads
 
		- You may not post replies
 
		- You may not post attachments
 
		- You may not edit your posts
 
		-  
 
	
	
	Forum Rules
 
			 
		 
	 
 
  
   
  
 
	
 
Bookmarks