-
മോഹന്‍*ലാലിനുള്ളില്‍* മറ്റൊരു ലാലുണ്ട്:

ലോകം ഇപ്പോള്‍* കാണുന്ന മോഹന്‍*ലാല്‍* എന്ന വ്യക്തിക്കുള്ളില്‍* മറ്റൊരു ലാലുണ്ടെന്ന് നടന്* ജഗദീഷ്. ഒരു പ്രമുഖ മലയാള വാരികയിലെഴുതിയ ‘മോഹന്‍*ലാലിനെക്കുറിച്ചുള്ള കുറിപ്പി’ലാണ് ജഗദീഷ് ഇങ്ങനെ പറയുന്നത്. പ്രേക്ഷകര്‍* വെള്ളിത്തിരയില്‍* കാണുന്ന ലാലിനുള്ളില്‍* തികച്ചും വ്യത്യസ്തനായ മറ്റൊരു ലാലുണ്ടെന്ന് ജഗദീഷ് വ്യക്തമാക്കുന്നു.
തമാശകള്‍* പറയുകയും ലാളിത്യത്തോടെ പെരുമാറുകയും ചെയ്യുന്ന ലാലിന്*റെ ആത്മീയമായ മുഖത്തെക്കുറിച്ചാണ് ജഗദീഷ് വ്യക്തമാക്കിയത്. അന്ധവിശ്വാസമെന്ന് നമ്മള്* കരുതുന്ന പല കാര്യങ്ങളും ലാലിന് അങ്ങനെയല്ലെന്ന് ജഗദീഷ് പറയുന്നു. ഉദാഹരണത്തിന് യക്ഷി - ഗന്ധര്*വന്‍**മാരെയെടുക്കാം. അവയുടെ രൂപാന്തരീകരണം മുതലുള്ള കാര്യങ്ങള്‍* ലാല്‍* വിസ്തരിക്കും. ഒരാള്‍* മരിച്ചുകഴിഞ്ഞാല്‍* ആത്മാവ് അലഞ്ഞുതിരിയുന്ന വഴികളും അതിന്*റെ കാരണങ്ങളും ലാല്‍* വ്യക്തമായി പറഞ്ഞുതരും. ഇതു സംബന്ധിച്ച പുസ്തകങ്ങളെല്ലാം ലാലിന്*റെ ശേഖരത്തിലുണ്ട് - ജഗദീഷ് പറയുന്നു.
ആത്മീയതയും അതീന്ദ്രിയതയും വേദവും മന്ത്രവുമെല്ലാം ഒരു ഋഷിവര്യന്*റെ അവധാനതയോടെ മോഹന്‍*ലാലിന്*റെ നാവില്‍* നിന്ന് ഉതിര്*ന്ന് വീഴും. അറിവുകള്‍* ആത്മസംസ്കരണത്തിനും ആന്തരികമായ ആനന്ദത്തിനുമുള്ളതാണെന്നാണ് ലാലിന്*റെ മതം.
ഓഷോ രജനീഷിനെക്കുറിച്ച് ഇത്രമേല്‍* വായിക്കുകയും അറിയുകയും ചെയ്ത മറ്റൊരു മലയാളി കാണുമോ എന്ന് സംശയമാണ്. മോഹന്‍*ലാലിലൂടെ ഓഷോയ്ക്ക് ഒരു പുനര്‍*വായന നടക്കുന്നുണ്ട്. ഓഷോയ്ക്ക് ലാലിനെപ്പോലൊരു ബ്രാന്*ഡ് അംബാസഡര്‍* ഉണ്ടാവുക എന്നത് ചര്*ച്ച ചെയ്യപ്പേടേണ്ട കാര്യമാണ്. നാളെയൊരിക്കല്‍* വേദഭൂമികളിലൂടെ ലാല്‍* തനിയെ സഞ്ചരിക്കുന്നു എന്ന് കേട്ടാലും ഹിമാലയ ശൃംഗങ്ങളില്‍* തപസ്സിരിക്കുന്നു എന്ന് കേട്ടാലും ഞാന്‍* ഞെട്ടില്ല. തന്*റെ ഉപബോധമനസ്സുകൊണ്ട് അത്തരം സഞ്ചാരങ്ങള്‍* ലാല്‍* തുടങ്ങിക്കഴിഞ്ഞു എന്നാണ് എനിക്ക് തോന്നുന്നത് - ജഗദീഷ് പറയുന്നു.
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks