ദിലീപ്* വീണ്ടും ചിരിക്കുന്നു, വിജയച്ചിരി. 'പാപ്പീ അപ്പച്ചാ'യുടെ വന്* വിജയത്തിന്* ശേഷം നീണ്ട ഇടവേള കഴിഞ്ഞാണ്* ദിലീപ്* ചിത്രമായ കാര്യസ്ഥന്* റിലീസാകുന്നത്*. കഥയില്* പുതുമയൊന്നുമില്ലെങ്കിലും പടം ഹിറ്റാകുകയാണ്*. തോംസണ്* സംവിധാനം ചെയ്ത കാര്യസ്ഥനാണ്* ഇത്തവണ ഹിറ്റ്* ചാര്*ട്ടില്* ഒന്നാം സ്ഥാനത്ത്*.

എല്ലാ റിലീസിംഗ്* കേന്ദ്രങ്ങളിലും ഗംഭീര ഇനിഷ്യല്* നേടിയ കാര്യസ്ഥന്* മൂന്ന് വാരത്തിനുള്ളില്* മുടക്കുമുതല്* തിരിച്ചുപിടിക്കും. 72 കേന്ദ്രങ്ങളില്* റിലീസായ ഈ സിനിമ ആദ്യവാരം 1.65 കോടി രൂപയാണ്* ഷെയര്* നേടിയത്*. ചിത്രം ഇപ്പോഴും എല്ലാ കേന്ദ്രങ്ങളിലും എല്ലാ ഷോയും ഫുള്* ഹൗസില്* തുടരുകയാണ്*.

ഹിറ്റ്* ചാര്*ട്ടില്* നിന്ന് മോഹന്*ലാലിന്റെ മെഗാഹിറ്റ്* ചിത്രമായ ശിക്കാര്* പുറത്തായതാണ്* ഈയാഴ്ചത്തെ മറ്റൊരു പ്രധാന ബോക്സോഫെസ്* വിശേഷം. ഇനിഷ്യല്* കളക്ഷന്* കൊണ്ടുമാത്രം മെഗാ വിജയമായിത്തീരുകയും 20 ദിവസത്തിന്* ശേഷം തകര്*ന്നടിയുകയും ചെയ്യുകയായിരുന്നു ശിക്കാര്*. മോഹന്*ലാലിന്റെ താരമൂല്യം കൊണ്ടുമാത്രം നിര്*മ്മാതാവിന്* കോടികള്* ലാഭമുണ്ടാക്കിക്കൊടുത്ത സിനിമയായി ശിക്കാര്* മാറി.

എല്*സമ്മ എന്ന ആണ്*കുട്ടി ഹിറ്റ്* ചാര്*ട്ടില്* രണ്ടാം സ്ഥാനത്താണ്*. വെറും 1.75 കോടി മുതല്*മുടക്കുള്ള ഈ സിനിമ ഇപ്പോള്* തന്നെ അഞ്ചുകോടിയിലധികം കളക്ടു ചെയ്തുകഴിഞ്ഞു. എറണാകുളത്തുമാത്രം 35 ദിവസം കൊണ്ട്* കാല്*ക്കോടിയിലധികം ഷെയര്* ലഭിച്ചു. ഒരു ചെറിയ ചിത്രത്തിന്റെ മഹത്തായ വിജയമാണ്* എല്*സമ്മ ആഘോഷിക്കുന്നത്*.

മറ്റൊരു ചെറിയ ചിത്രമായ 'പ്രാഞ്ചിയേട്ടന്* ആന്റ്* ദി സെയിന്റ്*' തകര്*പ്പന്* വിജയമാണ്* സ്വന്തമാക്കിയത്*. മലയാള സിനിമയെ അടൂത്ത ഘട്ടത്തിലേക്കു നയിക്കാന്* പ്രാപ്തിയുള്ള മികച്ച സിനിമകളുടെ കൂട്ടത്തിലാണ്* പ്രാഞ്ചിയേട്ടന്റെ സ്ഥാനം. രഞ്ജിത്തിന്റെ ഈ സറ്റയര്* മമ്മൂട്ടിയുടെ വ്യത്യസ്തമായ അഭിനയശൈലിയിലൂടെയാണ്* പ്രേക്ഷകര്*ക്ക്* പ്രിയങ്കരമായത്*. തൃശൂരിലും എറണാകുളത്തും അസാധാരണമായ ബിസിനസാണ്* ഈ സിനിമയ്ക്ക്* നടക്കുന്നത്*. ഹിറ്റ്ചാര്*ട്ടില്* പ്രാഞ്ചിയേട്ടന്* മൂന്നാം സ്ഥാനത്താണ്*.

പൃഥ്വിരാജിന്റെ അന്*വര്* ഹിറ്റ്* ചാര്*ട്ടില്* നാലാം സ്ഥാനത്താണ്*. മികച്ച ഇനിഷ്യല്* കളക്ഷന്* നേടിയ ഈ സിനിമ ഹിറ്റ്* പട്ടികയില്* ഇടംപിടിച്ചു കഴിഞ്ഞു. എന്നാല്* കുടുംബപ്രേക്ഷകരുടെ തിരക്കില്ലാത്തത്* ബോക്സോഫീസില്* അന്*വറിന്റെ പ്രകടനത്തിന്* മങ്ങലേല്*പ്പിച്ചു. മികച്ച ഗാനങ്ങളും പൃഥ്വിയുടെ പെര്*ഫോമന്*സും നല്ല ലൊക്കേഷനുകളുമാണ്* അന്*വറിന്റെ പ്രത്യേകത. വാരാന്ത്യങ്ങളില്* എല്ലാ കേന്ദ്രങ്ങളിലും ഹൗസ്* ഫുള്ളായാണ്* അന്*വര്* പ്രദര്*ശിപ്പിക്കുന്നത്*.

അനൂപ്* മേനോന്* - ജയസൂര്യ ടീമിന്റെ കോക്ടെയില്* നല്ല സിനിമയെന്ന അഭിപ്രായം നേടിയെങ്കിലും തിയേറ്ററുകളില്* ആള്*ക്കൂട്ടം സൃഷ്ടിക്കുന്നില്ല. മലയാളത്തില്* ഇതുവരെ ആരും പറഞ്ഞിട്ടില്ലാത്ത കഥയും ആഖ്യാനരീതിയുമാണ്* നവാഗത സംവിധായകന്* അരുണ്*കുമാര്* പരീക്ഷിക്കുന്നത്*. വന്* താരങ്ങളുടെ സാന്നിധ്യമില്ലാത്തതും പബ്ലിസിറ്റിയുടെ കുറവുമാണ്* കോക്ടെയിലിന്* ദോഷമാകുന്നത്*. ഹിറ്റ്ചാര്*ട്ടില്* അഞ്ചാം സ്ഥാനത്താണ്* കോക്ടെയില്*.

കഴിഞ്ഞ ദിവസം റിലീസായ 'ദി ത്രില്ലര്*' എന്ന പൃഥ്വിരാജ്* ചിത്രം തിയേറ്ററുകളില്* ഇടിമുഴക്കം സൃഷ്ടിക്കുകയാണ്*. ഈ വാരാന്ത്യം കഴിയുമ്പോള്* ത്രില്ലര്* ഹിറ്റ്* ചാര്*ട്ടില്* ഇടം നേടുമെന്നാണ്* പ്രതീക്ഷ