-
മമ്മൂട്ടി ഭാവനയെ സ്വപ്നം കാണുന്നു!

മമ്മൂട്ടിയുടെ സ്വപ്നങ്ങളില്* നിറയെ ഇപ്പോള്* ഭാവനയാണ്*. ഭാവനയുടെ കണ്ണുകള്*, ഭാവനയുടെ സൗന്ദര്യം. എല്ലാം ഭാവനാമയം. മമ്മൂട്ടിക്ക്* ഇതെന്തുപറ്റി എന്ന് ആലോചിച്ച്* തല പുകയ്ക്കുന്നതെന്തിന്*? ഇതൊരു സിനിമയിലെ രംഗത്തേക്കുറിച്ചാണ്* പറഞ്ഞുവരുന്നത്*.
സോഹന്* സീനുലാല്* സംവിധാനം ചെയ്യുന്ന 'ഡബിള്*സ്*' എന്ന ചിത്രത്തിലാണ്* മമ്മൂട്ടി സ്വപ്നം കാണുന്നത്*. ആ ചിത്രത്തില്* മമ്മൂട്ടിയുടെ നായിക തപസിയാണ്*. തപസി ഒരു മുസ്ലിം പെണ്*കുട്ടിയായാണ്* അഭിനയിക്കുന്നത്*. പര്*ദ്ദ അണിഞ്ഞിരിക്കുന്നതു കാരണം നായികയുടെ മുഖമൊന്നു കാണാന്* മമ്മൂട്ടിയുടെ ഗിരി എന്ന കഥാപാത്രം പഠിച്ച പണിയെല്ലാം പയറ്റുന്നു. പക്ഷേ ഫലിക്കുന്നില്ല.
ഒടുവില്* നായികയുടെ മുഖം എങ്ങനെയായിരിക്കുമെന്ന് മമ്മൂട്ടി സങ്കല്*പ്പിക്കുകയാണ്*. ആ സ്വപ്നത്തില്*, മമ്മൂട്ടി സങ്കല്*പ്പിക്കുന്ന മുഖം പക്ഷേ ഭാവനയുടേതാണ്*. ഈ ഒരു ഗാനരംഗത്തില്* മാത്രമായിരിക്കും ഭാവനയുടെ സാന്നിധ്യമുണ്ടാവുക. പോണ്ടിച്ചേരിയിലാണ്* ഈ ഗാനം ചിത്രീകരിക്കുന്നത്*. ഭാവനയെ സങ്കല്*പ്പിച്ചിട്ട്* ഒടുവില്* തപസിയുടെ മുഖം കാണുമ്പോള്* മമ്മൂട്ടിക്കുണ്ടാകുന്ന പ്രശ്നങ്ങളൊക്കെ ചിത്രത്തിലുണ്ടാകുമെന്ന് പ്രേക്ഷകര്*ക്* പ്രതീക്ഷിക്കാം.
'ഡബിള്*സ്*' ഗിരി എന്ന യുവാവിന്റെയും അയാളുടെ ഇരട്ടസഹോദരിയുടെയും സവിശേഷ ബന്ധത്തിന്റെ കഥയാണ്*. നദിയാ മൊയ്തുവാണ്* മമ്മൂട്ടിയുടെ സഹോദരിയായി എത്തുന്നത്*. ചോക്ലേറ്റ്*, റോബിന്*ഹുഡ്* എന്നീ സിനിമകള്* എഴുതിയ സച്ചി - സേതു ടീമാണ്* ഡബിള്*സിന്* തിരക്കഥ രചിക്കുന്നത്*.
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks