-
സൂക്ഷിക്കണം; നിങ്ങള്‍* സുന്ദരിയാണ്!
സൂക്ഷിക്കണം; നിങ്ങള്‍* സുന്ദരിയാണ്!
വെറുതെ ആഹാരം ഉപേക്ഷിക്കലല്ല ഡയറ്റിങ്. അതെങ്ങനെ
വേണമെന്ന് വിദഗ്ധര്‍* പറയുന്നത് ശ്രദ്ധിക്കാം

ഇത് വായിച്ചുതുടങ്ങാന്‍* വരട്ടെ, പറയൂ, നിങ്ങള്‍* സുന്ദരിയാണോ? വേണമെന്നില്ല, സുന്ദരിയാകണമെന്ന തീരാക്കൊതി ഉള്ളിലുള്ള പെണ്*കുട്ടിയാണോ. ആലിലവയറ് ലഭിക്കാനായി ആഹാരം ഉപേക്ഷിക്കാന്‍* ആഗ്രഹിക്കുന്നവളാണോ നിങ്ങള്‍*!
എങ്കില്‍* തുടര്‍*ന്ന് വായിച്ചോളൂ. വലിയ പ്രയോജനം ചെയ്യും; വലിയ പാഠങ്ങളും പകരാനായേക്കും.
ഡയറ്റിങ് എന്ന വാക്ക് നിങ്ങളോട് പ്രത്യേകം പറയേണ്ട കാര്യമില്ലല്ലോ. നിങ്ങളുടെ ശരീരഭാഷയില്‍* അടിമുടി ആ വാക്ക് ഉണ്ട്. അന്നാഹാരം ഉപേക്ഷിക്കേണ്ടത്ര ദാരിദ്ര്യമൊന്നും നിങ്ങള്‍*ക്കില്ലെങ്കിലും'ഡയറ്റിങ്' വിട്ട് നിങ്ങള്‍*ക്കൊരു കളിയില്ല. പക്ഷേ, അതിന്റെ പേരില്‍* നിങ്ങളീച്ചെയ്യുന്നതെല്ലാം നന്നോ? ഒന്ന് മനസ്സിരുത്തിച്ചിന്തിക്കാലോ!
ഡയറ്റിങ്-തെറ്റും ശരിയും
ചളുപിളുന്നനെയുള്ള ശരീരം നിങ്ങളെന്നല്ല ആരും ആഗ്രഹിക്കുന്നില്ല. ഒന്ന് നന്നായി വെട്ടിയൊതുക്കിയ ദേഹം-അത്രയ്*ക്കേ വേണ്ടൂ. പക്ഷേ, അതില്‍* ഒതുങ്ങില്ല നിങ്ങള്‍*. തടി കുറച്ചു കുറച്ചു കുറച്ച്, മെലിഞ്ഞു മെലിഞ്ഞ് കൊലുന്നനെയുള്ള സുന്ദരിയാകണം. സിനിമയിലും ടെലിവിഷനിലും ഒരുപാട് രൂപമാതൃകകള്‍* ഉണ്ടല്ലോ. ചെറുപ്രായത്തിലേ ചിലര്‍* തുടങ്ങും ആഹാരനിയന്ത്രണം. തടി കൂടുന്നുണ്ടെങ്കില്‍*മാത്രം കുറച്ചാല്‍* പോരേ? അതല്ല സംഭവിക്കാറ്. ഭാവിയില്‍* വണ്ണംവെക്കാതിരിക്കാന്‍* ചുമ്മാ അങ്ങ് തുടങ്ങുകയാണ് പട്ടിണി കിടക്കല്‍*. രാവിലെയോ രാത്രിയിലോ ഭക്ഷണം തീരെ ഒഴിവാക്കും.
ഉച്ചയ്ക്ക് വല്ല ഫാസ്റ്റ് ഫുഡോ കോളയോ ഒക്കെ 'ലൈറ്റ്' ആയി അകത്താക്കും.
കൈയിലിരിക്കുന്ന കാശ് കൊടുത്ത് കടിക്കുന്ന പട്ടിയെ വാങ്ങുന്നപോലെയാണീ പരിപാടി. വണ്ണം കുറയ്ക്കാനെന്ന പേരില്‍* സാധാരണ ഭക്ഷണം ഉപേക്ഷിച്ച് കോളയുടേയും ഫാസ്റ്റ് ഫുഡിന്റേയും പിറകെ പോകുന്നവര്‍* ഓര്*ക്കുക, ഇവയിലെ പൂരിത കൊഴുപ്പുകളും ഗ്ലൂക്കോസുമൊക്കെ നിങ്ങളുടെ ശരീരഭാരം കൂട്ടുകയാണ് ചെയ്യുക. നേര്* വിപരീതഫലം.
മനസ്സിലാകുന്നുണ്ടോ നിങ്ങള്‍*ക്ക്, 'ഡയറ്റിങ്' എങ്ങനെ വേണമെന്ന് നിങ്ങള്‍*ക്കറിയില്ല. വെറുതെ ആഹാരം ഉപേക്ഷിക്കലല്ല 'ഡയറ്റിങ്.' അങ്ങനെ ചെയ്താല്‍* ഫലം പോഷകാംശക്കുറവു മൂലമുള്ള മാനസിക, ശാരീരിക വൈകല്യങ്ങളാണ്. അമിതമായ ഡയറ്റിങ് നിങ്ങള്‍*ക്ക് തരുന്ന രോഗങ്ങള്‍* എന്തെന്നറിയാമോ? അറിയണം.
അനോരക്*സിയ
അനോരക്*സിയ ബാധിച്ച ആള്* ഒരാഴ്ചകൊണ്ട് ഒന്നര കിലോഗ്രാം വരെ തൂക്കം വര്*ധിപ്പിച്ചേ മതിയാവൂ. പ്രത്യേക ആഹാരക്രമം ഇതിനാവശ്യമാണ്.
യാവ്വനത്തെ വല്ലാതെ താറുമാറാക്കുന്ന രോഗാവസ്ഥയാണിതെന്ന് പറയുമ്പോള്‍* മൂക്കത്ത് വിരല്‍*വെക്കുകയൊന്നും വേണ്ട. ഇനിപ്പറയുന്നതുകൂടി വായിച്ചാല്‍* കാര്യം വ്യക്തമാകും. ശരീരാകൃതി പോയ്*പ്പോകുമോന്നു പേടിച്ച് ആഹാരം പരമാവധി കുറയ്ക്കുക മാത്രമല്ല നന്നായി വ്യായാമം ചെയ്യാനും മുതിരും 'താരവ്യാമോഹ'ങ്ങളില്‍* വീണ പെണ്*കുട്ടികള്‍*. ദേഹത്ത് ഒരു നുള്ളിന് മാംസം ഇല്ലെങ്കിലും ഇവര്‍*ക്ക് ശരീരഭാരപ്പേടിയാണ്. കുറച്ചു ശ്രദ്ധിച്ചാല്‍* ഈ അസുഖക്കാരെ രഹസ്യമായി തിരിച്ചറിയാം.
ഇവര്‍* മറ്റുള്ളവരെ ഊട്ടും, പക്ഷേ, ഒപ്പമിരുന്ന് ആഹാരം കഴിക്കാതെ ഒഴിഞ്ഞു മാറും.
ഒരുമിച്ച് ഭക്ഷിക്കാന്‍* നിര്*ബന്ധിച്ചാല്‍* ദേഷ്യപ്പെടല്‍* പതിവാകും.
ശരീരഭാരം കൂടുന്നതിനെപ്പറ്റി സദാ സമയവും വേവലാതിപ്പെട്ടുകൊണ്ടിരിക്കും.
ഇടയ്ക്കിടെ തലകറക്കവും തലവേദനയും ഇവര്‍*ക്കുണ്ടാവും.
ആര്*ത്തവ ക്രമക്കേടുകള്‍* മുതല്‍*.... എന്തെല്ലാം പുലിവാലുകളാണെന്നോ ഈ രോഗമുണ്ടാക്കുക. ക്രമം തെറ്റുന്ന ആര്*ത്തവം തൊട്ട് ഓസ്റ്റിയോ പൊറോസിസ് വരെ. ഹോര്*മോണ്‍* തകരാറുകള്‍*തൊട്ട് ആത്മഹത്യാ പ്രവണത ഉള്*പ്പെടെയുള്ള മാനസിക പ്രശ്*നങ്ങള്‍* വരെ.
തീര്*ന്നില്ല; പട്ടിക നീളമുള്ളതാണ്.
1. മുടിയുടെ കട്ടി കുറയും.
2. മലബന്ധം പതിവാകും
3. പല്ലുകള്‍*ക്ക് കേടുപാടുകള്‍* വരും.
4. നഖം, തൊലി ഇവയുടെ ആരോഗ്യത്തെ ബാധിക്കും.
5. ഹൃദയത്തിന്റെ പ്രവര്*ത്തനത്തെ ബാധിക്കും.
6. ശരീരത്തില്‍* ഫോസ്*ഫേറ്റിന്റെ അളവ് കുറയും.
7. പ്രതിരോധശക്തി പൊതുവെ കുറയും.
8. മസിലുകള്‍*ക്ക് ബലക്കുറവ് സംഭവിക്കും.
9. പതിവായി തലവേദന.
ഇത്രയുംതന്നെ പോരേ! വരട്ടെ, മാനസികമായ ആഘാതങ്ങളും ചെറുതല്ല ഇക്കൂട്ടരില്‍*. ഒബ്*സസീവ് കംബല്*സീവ് ഡിസോഡര്‍* (ഒ.സി.ഡി) എന്ന അവസ്ഥ, അപകര്*ഷതാബോധം, ഡിപ്രഷന്*, ആത്മവിശ്വാസക്കുറവ്.... അങ്ങനെ പോകുന്നു. ചിലര്‍* ആത്മഹത്യാപ്രവണത കാണിക്കാറുമുണ്ടത്രേ. മനഃശാസ്ത്രജ്ഞന്റെ സഹായംകൊണ്ടേ ഇത്തരം രോഗിയെ സാധാരണ മാനസികാവസ്ഥയിലെത്തിക്കാനാവൂ.
ബുലൂമിയ
അമിത ഡയറ്റിങ് പറ്റിക്കുന്ന മറ്റൊരു രോഗാവസ്ഥയാണിത്; അതേ സമയം ഏറെ വിചിത്രവും. ഈ അവസ്ഥയ്ക്കടിമയായ പെണ്*കുട്ടികള്‍* പട്ടിണി കിടക്കില്ല. ഇടയ്ക്കിടെ കഴിക്കും. പക്ഷേ, ആഹാരം ദഹിച്ച് ശരീരത്തില്‍* പിടിക്കാനൊന്നും ഇവര്‍* സമ്മതിക്കില്ല. തൊണ്ടയില്‍* കൈ കടത്തിയോ, മരുന്നു കഴിച്ചോ അകത്താക്കിയ ആഹാരം മുഴുവന്‍* ഛര്‍*ദിച്ചുകളയും!
ഇവര്‍*ക്ക് വിശപ്പുണ്ടാകില്ല, തൂക്കക്കുറവും കാണില്ല. പക്ഷേ, പിറകെ വരുന്നുണ്ടാവും മറ്റു പലതും. കുറച്ചെണ്ണം മാത്രം പറയാം.
1. അള്*സര്*
2. വിളര്*ച്ച
3. ഉറക്കമില്ലായ്മ
4. പ്രമേഹം
5. അസ്ഥിസ്രാവം
6. വാതം
7. പോഷകാഹാരക്കുറവ്
8. പാന്‍*ക്രിയാറ്റൈറ്റിസ്
9. ഡിപ്രഷന്*
എല്ലാം സാധ്യതകളാണെന്ന് വെറുതെ പുച്ഛിച്ചുതള്ളുന്നവരോട് ഒന്നേ പറയാനുള്ളുവല്ലോ-കണ്ടറിഞ്ഞില്ലെങ്കില്‍* കൊണ്ടറിഞ്ഞോളും.
അനോരക്*സിയ നന്നായി ബാധിച്ച ഒരാള്‍* ഒരാഴ്ചകൊണ്ട് ഒന്നര കിലോഗ്രാം വരെ തൂക്കം വര്*ധിപ്പിച്ചേ മതിയാവൂ. 3500 കലോറി ഊര്*ജമെങ്കിലും ലഭിച്ചിരിക്കണം ഓരോ ദിവസവും. പ്രത്യേക ആഹാരക്രമം ഇതിനാവശ്യമാണ്.
സിനിമയും ടെലിവിഷനും നമ്മളെ ഇന്നു വല്ലാതെ സ്വാധീനിക്കുന്നു. പക്ഷേ, എത്രവരെ പോകണം, എവിടെ നിര്*ത്തണം എന്ന് നമ്മള്* തന്നെയല്ലേ തീരുമാനിക്കേണ്ടത്. എത്രയോ വൈവിധ്യമുള്ളതല്ലേ ഓരോരുത്തരുടേയും സൗന്ദര്യവും ശരീരവും. അതൊക്കെ ടീവീല് കണ്ട താരത്തിന്റേതുപോലെയാക്കലല്ല ശരിയായ രീതിയെന്ന് തിരിച്ചറിയുകയാണ് കൃത്യമായ പ്രതിവിധി. മനോഹരിയാകാന്‍* നോക്കിയിട്ട് മാറാരോഗിയായി മാറുന്നതിനേക്കാള്‍* എത്രയോ നല്ലതല്ലേ ജന്മംകൊണ്ട് നമ്മളില്‍* നിറഞ്ഞ നൈസര്‍*ഗികതയുടെ സൗഭാഗ്യങ്ങള്‍* നിറംമങ്ങാതെ സൂക്ഷിക്കല്‍*.
ഇണയുടെ സൗന്ദര്യസങ്കല്പം പലര്*ക്കും പലതല്ലേ. ചിലര്‍*ക്ക് തടിച്ചവരെ, ചിലര്‍*ക്ക് മെലിഞ്ഞവരെ. ചിലര്‍*ക്ക് കറുപ്പിനെ, ചിലര്‍*ക്ക് വെളുപ്പിനെ... അങ്ങനെ ചിന്തിച്ചാല്‍* പട്ടിണി കിടക്കാന്‍* ഒരുങ്ങുന്ന പാവാടക്കാരികളേ, നിങ്ങള്‍*ക്ക് പിന്മാറാന്* ബുദ്ധിതെളിയും.
അതുകൊണ്ട്, ഒരു കാര്യം കൂടി ചെയ്യാം. സുന്ദരിമാരാകാന്‍* കൊതിക്കുന്നവര്‍* മാത്രമല്ല അവരുടെ തന്തതള്ളമാരും ഇതൊന്ന് വായിക്ക്. എന്നിട്ട് ചെറുതായൊന്നു നിരീക്ഷിച്ചുതുടങ്ങ്, തീന്*മേശയില്‍* എണ്ണം പഠിക്കാനെന്നപോലെ നുള്ളിപ്പെറുക്കി അന്നം അകത്താക്കുന്ന മക്കളെ.
Tags for this Thread
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks