-
കണ്ണൂര്* എടയ്ക്കാട് ട്രെയിന്* തട്ടി രണ്ട്
കണ്ണൂര്*: എടയ്ക്കാട് ട്രെയിന്* തട്ടി രണ്ട് പേര്* മരിച്ചു. രണ്ട് പേര്*ക്ക് പരിക്കേറ്റു. ഉപ്പള സ്വദേശികളായ മുസ്തഫ സിറാജുദ്ദീന്* എന്നിവരാണ് മരിച്ചത്. ഷറഫുദ്ദീന്*, മസാഹിന്* എന്നിവര്*ക്കാണ് പരിക്കേറ്റത്. 17നും 25നുമിടയില്* പ്രായമുള്ളവരാണ് മരിച്ചവരും പരിക്കേറ്റവരുമെന്ന് പോലീസ് അറിയിച്ചു.
ഇന്ന് പുലര്*ച്ചെ എടയ്ക്കാടിനടുത്ത് കീഴ്പ്പള്ളിയിലാണ് നാല് പേരെ ട്രെയിന്* തട്ടിയ നിലയില്* കണ്ടെത്തിയത്. റെയില്*പാളത്തില്* ഇവര്* പരിക്കേറ്റുകിടക്കുന്നതുകണ്ട് സമീപത്തെ വീട്ടുകാരാണ് വിവരം പോലീസില്* അറിയിച്ചത്. ഇവരില്* ഒരാള്* സംഭവസ്ഥലത്തുവെച്ച് തന്നെ മരിച്ചിരുന്നു. മറ്റൊരാള്* ആസ്പത്രിയില്‍* വെച്ചാണ് മരിച്ചത്. പരിക്കേറ്റവരെ മംഗലാപുരം ആസ്പത്രിയില്‍* പ്രവേശിപ്പിച്ചിട്ടുണ്ട്.
ആത്മഹത്യാശ്രമമാണോ എന്ന കാര്യം പോലീസ് അന്വേഷിച്ചുവരികയാണ്.
Tags for this Thread
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks