ബെയ്ജിങ്: സമാധാന നൊബേല്* സമ്മാനത്തിന് ബദല്* പുരസ്*കാരമേര്*പ്പെടുത്തി നോര്*വീജിയന്* നൊബേല്* സമിതിക്ക് ചൈനയുടെ മറുപടി. രാജ്യം വിമതനും ക്രിമിനലുമായി പ്രഖ്യാപിച്ച ലിയു സിയാബോയ്ക്ക് നൊബേല്* നല്*കിയതിനെ ശക്തിയായി എതിര്*ക്കുന്ന ചൈന തയ്*വാന്* മുന്* വൈസ് ചെയര്*മാന്* ലീന്* ചാനിന് കണ്*ഫ്യൂഷ്യസ് സമാധാന സമ്മാനം നല്*കിയാണ് തിരിച്ചടിച്ചത്. വെള്ളിയാഴ്ച ഓസ്*ലോയിലെ നൊബേല്* പുരസ്*കാരദാനച്ചടങ്ങു നടക്കുന്നതിന് ഒരു ദിവസംമുമ്പ് വ്യാഴാഴ്ച ലീന്* ചാനിന് അവാര്*ഡ് നല്*കാനാണ് ചൈനയുടെ തീരുമാനം. ഓസ്*ലോയിലെ ചടങ്ങില്* പങ്കെടുക്കരുതെന്ന ചൈനയുടെ അഭ്യര്*ഥന ഇന്ത്യ തള്ളിയിട്ടുണ്ട്.

ദക്ഷിണാഫ്രിക്കന്* നേതാവ് നെല്*സണ്* മണ്ടേല, മൈക്രോസോഫ്റ്റ് സ്ഥാപകന്* ബില്* ഗേറ്റ്*സ്, ചൈനീസ് കവി ഖിയാമോ ദമോ, ടിബറ്റിന്റെ ആത്മീയ നേതാവായി ചൈന അവരോധിച്ച പഞ്ചന്* ലാമ തുടങ്ങിയവരുടെ പട്ടികയില്* നിന്നാണ് ലീന്* ചാനിനെ പുരസ്*കാരത്തിനു തിരഞ്ഞെടുത്തത്. തയ്*വാന്* കുമിന്താങ് കക്ഷിയുടെ അധ്യക്ഷനായ ലീന്* ചൈന- തയ്*വാന്* സൗഹൃദത്തിന് നല്*കിയ സംഭാവനകള്* പരിഗണിച്ചാണ് പുരസ്*കാരം. 1949നു ശേഷം ചൈന സന്ദര്*ശിച്ച ആദ്യ തയ്*വാന്* നേതാവാണ് ലീന്*. എന്നാല്* പുരസ്*കാരം സംബന്ധിച്ച് ഇതുവരെ വിവരമൊന്നും ലഭിച്ചിട്ടില്ലെന്ന് ലീനിന്റെ ഓഫീസ് ഡയറക്ടര്* ടിങ് യുവാന്* ചാവോ അറിയിച്ചു. അദ്ദേഹം സമ്മാനം വാങ്ങാനെത്തുമോ എന്നും വ്യക്തമല്ല. നൊബേല്* പുരസ്*കാരത്തിനെതിരെയുള്ള സമാധാനപരമായ പ്രതികരണമാണിതെന്ന് അവാര്*ഡ് വിവരം പ്രഖ്യാപിച്ചുകൊണ്ട് പുറത്തിറക്കിയ ഇ മെയില്* സന്ദേശത്തില്* ചൈന വ്യക്തമാക്കുന്നു.


ഇതിനിടെ, ഓസ്*ലോയിലെ നൊബേല്* വിതരണ ചടങ്ങില്* പങ്കെടുക്കുന്നതില്* നിന്ന് ലിയു സിയാബോയുടെ ഭാര്യയെയും സഹപ്രവര്*ത്തകരെയും വിലക്കിയ ചൈന കൂടുതല്* അടിച്ചമര്*ത്തല്* നടപടി ആരംഭിച്ചതായി റിപ്പോര്*ട്ടുണ്ട്. ലിയുവിന്റെ ഭാര്യയെ വീട്ടുതടങ്കലിലാക്കിയതിനു പുറമേ മറ്റ് വിമതരുടെ ബന്ധുക്കളെയും രാജ്യം വിടാന്* അധികൃതര്* അനുവദിക്കുന്നില്ല. സിയാബോവിനു വേണ്ടി ആര് പുരസ്*കാരം ഏറ്റുവാങ്ങുമെന്ന കാര്യത്തില്* ഇപ്പോഴും അനിശ്ചിതത്വം തുടരുകയാണ്. ചടങ്ങില്* നിന്ന് വിട്ടുനില്*ക്കുമെന്ന് ചൈനയുമായി അടുപ്പമുള്ള 19 രാജ്യങ്ങള്* പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്* ഇന്ത്യ ചടങ്ങിലെത്തുമെന്ന് അറിയിച്ചതായി നൊബേല്* സമിതി വക്താവ് അറിയിച്ചു.