കുടുംബത്തിന്*റെ കഷ്ടകാലം നീങ്ങിക്കിട്ടാന്* പൂജയ്ക്ക് വിളിച്ച് വരുത്തിയ പൂജാരി അവസാനം വീട്ടമ്മയെ തന്നെ പീഡിപ്പിക്കാന്* ശ്രമിച്ചു. ഭര്*ത്താവ് ഗള്*ഫിലുള്ള, ചെന്ത്രാപ്പിന്നിയിലെ ഒരു വീട്ടമ്മയ്ക്കാണ് ഈ ഗതി വന്നത്. പൂജാ സമയത്ത് പൂജാരി തന്നെ കയറിപ്പിടിക്കാന്* വരുന്നത് കണ്ട വീട്ടമ്മ അലമുറയിടുകയും കുതറി രക്ഷപ്പെടുകയും ചെയ്തു.

ഗള്*ഫിലുള്ള ഭര്*ത്താവിനെയും ഭര്*തൃവീട്ടുകാരെയും വീട്ടമ്മ വിവരമറിയിച്ചു. പൊലീസിനെ വിവരമറിയിച്ചതിനെ തുടര്*ന്ന് പൂജാരിയെ പൊലീസ് പൊക്കുകയും ചെയ്തു.

കോതപറമ്പ്* സ്വദേശി കക്കത്തുവീട്ടില്* രഘുപതിയെയാണ്* (49) മതിലകം പോലിസ്* പിടികൂടിയത്*. കഷ്ടകാലം മാറ്റാന്* പൂജക്കെത്തിയ ഇയാള്* വീട്ടമ്മയെ പീഡിപ്പിക്കാന്* ശ്രമിച്ചുവെന്നാണ്* കേസ്*.

വീട്ടമ്മക്ക്* താലിദോഷം മാറുന്നതിന്* പ്രത്യേകപൂജ ആവശ്യമാണെന്ന്* ധരിപ്പിച്ച്* പീഡിപ്പിക്കാന്* ശ്രമിക്കുകയായിരുന്നു. കൊടുങ്ങല്ലൂരിന്* സമീപം ഒരു പ്രമുഖ ക്ഷേത്രത്തിലെ പൂജാരിയാണ്* ഇയാള്*.