കഴിഞ്ഞ വര്*ഷം ബിഗ്സ്റ്റാര്* പൃഥ്വിരാജിന് തന്*റെ താരമൂല്യത്തില്* കനത്ത ഇടിവാണ് സംഭവിച്ചത്. അന്**വര്*, താന്തോന്നി, ത്രില്ലര്* തുടങ്ങി പൃഥ്വിയുടെ ബിഗ് ബജറ്റ് സിനിമകള്* തുടര്*ച്ചയായി പൊളിഞ്ഞു. പോക്കിരിരാജയുടെ ക്രെഡിറ്റ് പൃഥ്വിക്ക് അവകാശപ്പെടാനുമാവില്ലല്ലോ.


വന്* പ്രതിസന്ധിയിലായ താരത്തിന് ഈ വര്*ഷം അതുകൊണ്ട് നിര്*ണായകമാണെന്ന് പറയാം. പൃഥ്വിയുടെ താരമൂല്യത്തില്* നിര്*മ്മാതാക്കള്* സംശയം പ്രകടിപ്പിച്ചുതുടങ്ങിയ സാഹചര്യത്തില്* സോളോ ഹീറോയായി ഒരു പടം ഹിറ്റാക്കിയില്ലെങ്കില്* നിലനില്*പ്പില്ലാത്ത അവസ്ഥയാണ്. ജനുവരി 28 പൃഥ്വിയെ സംബന്ധിച്ച് ഏറ്റവും പ്രധാനപ്പെട്ട ദിവസമാകുന്നതും അതുകൊണ്ടു തന്നെ.

ജനുവരി 28നാണ് പൃഥ്വി നായകനായ ‘അര്*ജുനന്* സാക്ഷി’ റിലീസാകുന്നത്. രഞ്ജിത് ശങ്കര്* സംവിധാനം ചെയ്യുന്ന ഈ സിനിമയുടെ വിധിയറിയാന്* മലയാള സിനിമലോകമാകെ കാത്തിരിക്കുകയാണ്. പാസഞ്ചറിന് ശേഷം രഞ്ജിത് ശങ്കര്* സംവിധാനം ചെയ്യുന്ന ചിത്രം എന്നതിനെക്കാളുപരി ഈ സിനിമ പൃഥ്വിക്ക് കച്ചിത്തുരുമ്പാകുമോ എന്നറിയാനാണ് ഏവര്*ക്കും ആകാംക്ഷ.

റോയ് മാത്യു എന്ന സോഫ്റ്റുവെയര്* പ്രൊഫഷണലായാണ് പൃഥ്വി ഈ സിനിമയില്* വേഷമിടുന്നത്. സാമൂഹ്യപ്രസക്തിയുള്ള ഒരു ചിത്രമാണിത്. ആന്* അഗസ്റ്റിനാണ് നായിക.

കുടുംബപ്രേക്ഷകര്* ഏറ്റെടുത്താല്* അര്*ജുനന്* സാക്ഷി ഹിറ്റാകും. മറിച്ചാണ് സംഭവിക്കുന്നതെങ്കില്* പൃഥ്വിയുടെ ബിഗ്സ്റ്റാര്* പദവി ചോദ്യം ചെയ്യപ്പെടും.


Keywords: prithviraj,Arjunan Sakshi,Anvar, Thanthonni, Thriller,Ranjith Sankar, Ann Augustin