Results 1 to 2 of 2

Thread: വിടപറയാം നമുക്കിനി..

Hybrid View

Previous Post Previous Post   Next Post Next Post
  1. #1
    Join Date
    Nov 2009
    Posts
    76,596

    Default വിടപറയാം നമുക്കിനി..


    വിടപറയാം നമുക്കിനി..
    ഇനി ഒരികലും കണ്ടുമുട്ടുകയില്ല നാം
    എന്ന് പരസ്പരമാശംസിക്കാം.
    അലയുന്ന വീഥികളില്* അറിയാതെ പോലും
    നമ്മുടെ കണ്ണുകള്* തമ്മില്* തെറ്റാതിരിക്കട്ടെ!


    ഒരുമിച്ചു ചിലവഴിച്ച നിമിഷങ്ങളുടെ
    മണമുള്ള ഒരു പിടി ഓര്*മകളുമായി,
    സുഖമുള്ള വേദനകളുമായി
    ജീവിക്കാം ഞാന്* ഇനി.


    പ്രണയത്തില്* ചാലിച്ചു നീ തൊട്ടു തന്ന ചന്ദനകുറി
    മായ്ച്ചുകളയാം ഞാന്* ഇനി.
    ഒരുമിച്ചു നടന്നു തീര്*ത്ത വഴികളിലെ
    നിന്റെ കാല്പാടുകള്* കണ്ടില്ലെന്നു ഭാവിക്കാം.
    എന്റെ മിഴികള്* നിറഞ്ഞതെന്തിനെന്നു നീ ചോദിച്ചപ്പോള്*
    ഒരു കരടു പോയതാണ്നെന്നു കള്ളം പറയാം.
    ഒരികളും കണ്ടുമുട്ടാത്ത വഴികളെ പോലെ
    സമാന്തര രേഖകള്* ആയി മാറാം നമുക്കിനി

    ഇനി ഉണ്ടാകില്ലോരിക്കലുമാ
    കൂടിച്ചേരലുകളും സംഭാഷണങ്ങളും.
    ഇടവേളകള്* ഇല്ലാതെ പാഞ്ഞൊഴുകുന്ന
    ജീവിതനദിയുടെ പ്രവാഹത്തില്*
    അകാല മരണം പ്രാപിച്ച എന്*റെ വികാരങ്ങള്*കായി
    ആ നദിതടത്തില്*
    ബലിയിടാം ഞാന്*
    കൈകൊട്ടി വിളിക്കാം ബലി കാക്കകളെ
    എന്*റെ സ്വപ്നങ്ങളുടെ ബലി ചോറ് ഉണ്ണാന്*.


    നടന്നു നീങ്ങാം ഞാന്*
    നീങ്ങി നീങ്ങി പോകാം
    ലക്ഷ്യങ്ങളിലേയ്ക്ക് ചുവടുകള്* വെച്ച്.
    അന്യനായി മാറാം ഞാന്*
    ആള്*കൂട്ടത്തിലെ അപരിചിതനെ പോലെ,
    പരസ്പര ബന്ധങ്ങള്* ഇല്ലാത്തവരെ പോലെ.


    ഇനിയൊരിക്കലും സ്വപ്നം കാണാതിരിക്കാന്*
    ബന്ധങ്ങളുടെ, ഈ ചങ്ങലകള്* തകര്*ത്തെറിയാം
    പൂട്ടുകള്* തച്ചുടയ്ക്കാം
    ഉയര്*ന്നു പറക്കാം നമുക്കിനി
    അതിരുകള്* ഇല്ലാത്ത ഈ ആകാശത്തില്*
    സ്വതന്ത്രരായി
    വിട പറയാം നമുക്കിനി ..

    Keywords: Malayalam Kavithakal, poems,lalithaganangal,Vida parayam namukini

  2. #2
    Join Date
    Apr 2005
    Posts
    46,704

    Default

    പൂവിന്റെ ജന്മം

    പൂവിന്റെ ജന്*മമെത്ര ധന്യം
    ഒരു പൂവായി വിരിയുമ്പോള-
    വളേകും സുഗന്ധമെങ്ങും
    കണ്ണിനും കരളിനും കുളിരേകും..
    അവളൊരു സുന്ദരിയല്ലോ
    പൂമ്പാറ്റകള്*ക്കായ്* അവളേയും
    തേനിന്റെ മാധുര്യമതിനും തുല്യം
    ആയുസ്സ്* തീര്*ന്നവള്* പൊഴിയുമ്പോള്*
    മണ്ണില്* ഒരുവിത്ത്* മാറ്റിവയ്ക്കും
    അവളുടെ ജന്മം എത്ര ധന്യം

    Keywords: Malayalam Kavithakal, poems,lalithaganangal, poovinte janmum

Tags for this Thread

Bookmarks

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •