- 
	
	
		
		
		
		
			 പൃഥ്വിയെയും ഇന്ദ്രനെയും മോഹന്‍*ലാല്‍* വിഴു പൃഥ്വിയെയും ഇന്ദ്രനെയും മോഹന്‍*ലാല്‍* വിഴു
			
				
					പൃഥ്വിരാജും  ഇന്ദ്രജിത്തും വീണ്ടും ഒന്നിച്ച ‘സിറ്റി ഓഫ് ഗോഡ്’ ഏറെ പ്രതീക്ഷകള്‍*  നല്*കുന്ന ചിത്രമാണ്. ലിജോ ജോസ് പല്ലിശ്ശേരി സംവിധാനം ചെയ്ത ഈ സിനിമ കഴിഞ്ഞ  ദിവസം സെന്‍*സര്* ചെയ്തു. പക്ഷേ, ചില സാമ്പത്തിക കുരുക്കുകളില്‍*  പെട്ടതുകാരണം ചിത്രം റിലീസ് ചെയ്യാന്‍* കഴിഞ്ഞിട്ടില്ല. സിനിമ ഉടന്‍* തന്നെ  റിലീസാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
 
 മാര്‍*ച്ച്  ഒമ്പത്, 11 എന്നിങ്ങനെ റിലീസ് ഡേറ്റ് മാറുകയും പിന്നീട് വ്യക്തമായ ഒരു  തീയതി അറിയിക്കാന്‍* സിറ്റി ഓഫ് ഗോഡിന്*റെ നിര്*മ്മാതാക്കള്*ക്ക് സാധിക്കാതെ  പോകുകയും ചെയ്തു. ട്രെയിലറും ഗാനങ്ങളും പ്രേക്ഷകരില്‍* ഏറെ ആകാംക്ഷ  ഉയര്*ത്തിയിരിക്കുന്ന അവസ്ഥയില്‍* റിലീസ് ഡേറ്റ്  അനിശ്ചിതത്വത്തിലായിരിക്കുന്നത് സിനിമയ്ക്ക് ദോഷം ചെയ്യും. റീമ  കല്ലിങ്കലിനെ വളരെ ഹോട്ടായി അവതരിപ്പിക്കുന്ന ഗാനരംഗം ഇതിനകം തന്നെ  ചര്*ച്ചാവിഷയമായിക്കഴിഞ്ഞു.
 
 എന്നാല്‍*  സിറ്റി ഓഫ് ഗോഡ് റിലീസ് നീണ്ടാല്‍*, വലിയൊരു അപകടം ആ സിനിമയെ  കാത്തിരിക്കുന്നുണ്ട്. അടുത്തയാഴ്ച(മാര്‍*ച്ച് 18) മോഹന്‍*ലാലിന്*റെ ബിഗ്  ബജറ്റ് ചിത്രം ക്രിസ്ത്യന്‍* ബ്രദേഴ്സ് പ്രദര്*ശനത്തിനെത്തുകയാണ്. ജോഷി  സംവിധാനം ചെയ്ത ഈ ചിത്രത്തില്‍* ശരത്കുമാര്*, സുരേഷ്ഗോപി, ദിലീപ് തുടങ്ങിയ  സൂപ്പര്‍*സ്റ്റാറുകളും അണിനിരക്കുന്നുണ്ട്. മുന്നൂറോളം തിയേറ്ററുകളിലാണ്  ക്രിസ്ത്യന്‍* ബ്രദേഴ്സ് എത്തുന്നത്. അതുകൊണ്ടുതന്നെ അടുത്തയാഴ്ച മുതല്‍*  കേരളം ക്രിസ്ത്യന്‍* ബ്രദേഴ്സ് തരംഗത്തിലായിരിക്കും.
 
 ഇതിനിടയില്‍*  സിറ്റി ഓഫ് ഗോഡ് റിലീസ് ചെയ്യുന്നത് ആത്മഹത്യാപരമായ  നടപടിയായിരിക്കുമെന്നാണ് സിനിമാ വിദഗ്ധരുടെ അഭിപ്രായം. പൃഥ്വിരാജിന് ഒരു  വിജയം ഏറ്റവും അനിവാര്യമായിരിക്കുന്ന ഈ സമയത്ത്, അദ്ദേഹത്തിന്*റെ ഏറെ  പ്രതീക്ഷയുള്ള ഒരു സിനിമയെ ക്രിസ്ത്യന്‍* ബ്രദേഴ്സിനെപ്പോലെ ഒരു  ബ്രഹ്മാണ്ഡചിത്രത്തിന് മുന്നിലേക്ക് എറിഞ്ഞുകൊടുക്കുന്നത് ബുദ്ധിയാവില്ല.  നിര്*മ്മാതാക്കള്* ശരിയായ തീരുമാനമെടുക്കുമെന്ന് പ്രതീക്ഷിക്കാം.
 
 
 
 
 
 
 
	
	
	
	
	
	
	
	
	
	
	
	Tags for this Thread
	
	
	
		
		
		
		
			
				 Posting Permissions
				Posting Permissions
			
			
				
	
		- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-  
Forum Rules
 
			 
		 
	 
 
  
   
  
 
	
 
Bookmarks