മുംബൈ: ഇന്ത്യ പാക് മത്സരത്തില്* സച്ചിന്റെ സെഞ്ചുറിയ്ക്ക് വേണ്ടി നൂറ് കോടി ഇന്ത്യക്കാര്* പ്രാര്*ഥിയ്ക്കുന്നുണ്ടെന്ന് നിസംശയം പറയാം. എന്നാല്* നൂറ് കോടിയുടെ പ്രാര്*ത്ഥന മാത്രമല്ല നൂറ് കോടിയ്ക്ക് മേല്* രൂപയുടെ വാതുവെപ്പും നൂറാം സെഞ്ചുറിയുമായി ബന്ധപ്പെട്ട് നടക്കുമെന്നാണ് റിപ്പോര്*ട്ടുകള്*. ഇതിനോടകം 60 കോടിയോളം രൂപയുടെ ബെറ്റിങ് നടന്നു കഴിഞ്ഞു. കളി തുടങ്ങുമ്പോഴേക്കും ഇത് 100 കോടി കടക്കുമെന്നാണ് ബുക്കികളുടെ പ്രതീക്ഷ. സച്ചിന്റെ നൂറാം സെഞ്ചുറി തങ്ങള്*ക്ക് മികച്ച ബിസ്സിനസ്സാണ് നല്*കുന്നതെന്ന് ബുക്കികള്* പറയുന്നു.

്*ടോസ് നേടിയ ഇന്ത്യ ബാറ്റിങ്ങ് തെരഞ്ഞെടുക്കുകയും 265-275 റണ്*സ് എടുക്കുമെന്നാണു വാതുവയ്പ്പുകാര്* പ്രവചിക്കുന്നത്. എന്നാല്* പാക്കിസ്ഥാന്* ടോസ് നേടിയാല്* 310-320 റണ്*സെടുക്കും. ഇന്ത്യയുടെ മോശം ബൗളിങ്ങാണ് ഇതിനു കാരണമായി പറയുന്നത്. ദുബയി ആസ്ഥാനമാക്കിയാണു പ്രധാനമായും വാതുവയ്പ്പുകള്* നടക്കുന്നത്. ഇന്ത്യപാക് മത്സരവുമായി ബന്ധപ്പെട്ട് ആറായിരം കോടിയുടെ വാതുവയ്പ്പ് നടന്നുകഴിഞ്ഞുവെന്നാണു റിപ്പോര്*ട്ട്. ഇന്ത്യ ഫൈനലിലെത്തുകയാണെങ്കില്* ഇതു പതിനായിരം കോടി കടക്കുമെന്നാണു പ്രതീക്ഷ. ക്വാര്*ട്ടര്* ഫൈനലിലെ ഇന്ത്യ-ഓസീസ് മത്സരത്തില്* മാത്രം 2000 കോടി രൂപയുടെ വാതുവെപ്പാണ് നടന്നത്. ഒരൊറ്റ മത്സരത്തിന് വേണ്ടി ഏറ്റവുമധികം ബെറ്റിങ് നടന്നതും ഇന്ത്യ ജയിച്ച ഈ മത്സരത്തിലായിരുന്നു.



Keywords: Latest sports news, indian cricket, tennis, chess, football, world cup, Sachin Tendulkar