- 
	
	
		
		
		
		
			 മീരാ ജാസ്മിന്റെ സിനിമാക്കളി തീര്*ന്നു! മീരാ ജാസ്മിന്റെ സിനിമാക്കളി തീര്*ന്നു!
			
				
					 
 മഞ്ജു വാര്യരുടെ  പിന്**ഗാമി എന്നാണ് ലോഹിതദാസ് അടക്കമുള്ള സം*വിധായകര്‍* മീരാ ജാസ്മിനെ  വാഴത്തിയത്. അത് തെളിയിക്കുന്ന പോലെ മീരാ ജാസ്മിന്* നാല് തെന്നിന്ത്യന്‍*  ഭാഷകളിലും കസറി, മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം നേടുകയും ചെയ്തു.  ഇതെല്ലാം, സൂപ്പര്‍* ഹിറ്റ് സം*വിധായകന്* ലോഹിതദാസ് ജീവിച്ചിരുന്നപ്പോഴത്തെ  കഥ. ഇപ്പോള്‍* കഥ മാറി. ഒരു കാലത്ത് നിര്*മാതാക്കള്‍* മീരാ ജാസ്മിന്റെ കോള്‍*  ഷീറ്റിനായി കാത്തിരുന്നുവെങ്കില്‍* ഇപ്പോള്‍* മീരാ ജാസ്മിന്* എന്ന പേര്  കേട്ടാല്‍* നിര്*മാതാക്കള്‍* ‘നോ’ എന്ന് പറയുകയാണ്. സംഗതികളുടെ കിടപ്പ്  മീരയും മനസിലാക്കി എന്ന് തോന്നുന്നു. താനിനി അഭിനയിക്കുന്നില്ല മീര തുറന്ന്  പറഞ്ഞുകഴിഞ്ഞു.
 
 ആരുടെ  ശാപമാണാവോ, മീരാ ജാസ്മിന്* അഭിനയിച്ച പടങ്ങളെല്ലാം എട്ടുനിലയില്‍*  പൊട്ടുകയാണ്. ‘സ്ഫടികം’ ഫെയിം ഡോക്*ടര്‍* രാജേന്ദ്രബാബുവിന്റെ തിരക്കഥയില്‍*  പുറത്തിറങ്ങിയ പാട്ടിന്റെ പാലാഴി എന്ന സിനിമ ഒരാഴ്ച പോലും തീയേറ്റുകളില്‍*  ഓടിയില്ല. മീരാ ജാസ്മിന്* മലയാളത്തില്‍* അവസാനമായി അഭിനയിച്ച  മൊഹബത്തിന്റെയും ഗതി ഇതുതന്നെ. മീരാ ജാസ്മിന് നല്**കിയ പ്രതിഫലം പോലും  തിരിച്ചുപിടിക്കാന്‍* ഈ രണ്ട് ചിത്രങ്ങള്‍*ക്കും കഴിഞ്ഞില്ല എന്നാണ്  റിപ്പോര്*ട്ടുകള്* സൂചിപ്പിക്കുന്നത്.
 
 ഡി*എം*കെ  നേതാവും തമിഴ്നാട് മുന്‍* മുഖ്യമന്ത്രിയുമായ എം കരുണാനിധി രചിച്ച രണ്ട്  തിരക്കഥകളില്‍* ഈയടുത്ത കാലത്ത് മീരാ ജാസ്മിന്* ഭാഗ്യം  പരീക്ഷിക്കുകയുണ്ടായി. പെണ്* സിംഹം, ഇളൈഞ്ജന്‍* എന്നായിരുന്നു സിനിമകളുടെ  പേരുകള്‍*. പഴഞ്ചൂര് കൊണ്ട് പ്രേക്ഷകര്‍* അവഗണിച്ച ഈ രണ്ട് സിനിമകളും  ഇപ്പോള്‍* എവിടെയെന്ന് ആര്*ക്കുമറിയില്ല. മിന്നാമിന്നിക്കൂട്ടം, കല്**ക്കത്ത  ന്യൂസ്, ഒരേ കടല്‍* എന്നീ മലയാള സിനിമകള്‍*ക്കും ഈ ഗതി തന്നെയാണ് ഉണ്ടായത്.
 
 മലയാള  താരസംഘടനയായ അമ്മ സംഘടിപ്പിച്ച മെഗാഷോയില്‍* പങ്കെടുക്കാന്‍* മീര  എത്തിയിരുന്നില്ല. കാരണമായി മീര തന്നെ പറഞ്ഞത് ‘ഇനി ഞാന്‍*  അഭിനയിക്കാനില്ലെന്നും അതുകൊണ്ടുതന്നെ ആരോടും ഒരു ഉത്തരവാദിത്തവും  ഇല്ലെന്നും’ ആയിരുന്നു. സെറ്റുകളില്‍* മീര കാണിക്കുന്ന തലക്കനവും  അഭിനയിക്കുന്ന പടങ്ങള്‍* എട്ടുനിലയില്‍* പൊട്ടുന്നതും കാരണം ഒരാള്‍*ക്കും  ഇപ്പോള്‍* മീരയെ വേണ്ട. ലണ്ടനിലാണ് ഇപ്പോള്‍* മീരയെന്നാണ് അറിയുന്നത്.  മാന്‍*ഡലിന്* രാജേഷുമായുള്ള പിണക്കങ്ങളൊക്കെ അവസാനിപ്പിച്ച് നല്ലൊരു കുടുംബം  കെട്ടിപ്പടുക്കാനുള്ള തീവ്രശ്രമത്തിലാണ് മീരയിപ്പോള്‍*.
 
 
 Keywords: Meera Jasmin out of cinema,megashow, pensimham, Manju warier,meera's lover mandalin Rajesh
 
 
 
 
 
 
 
	
	
	
	
	
	
	
	
	
	
	
	Tags for this Thread
	
	
	
		
		
		
		
			
				 Posting Permissions
				Posting Permissions
			
			
				
	
		- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-  
Forum Rules
 
			 
		 
	 
 
  
   
  
 
	
 
Bookmarks