തമിഴ് സൂപ്പര്* താരം രജനീകാന്തിനെ സിംഗപ്പൂരിലെ പ്രശസ്തമാ*യ ‘മൌണ്ട് എലിസബത്ത് മെഡിക്കല്* സെന്ററില്*’ പ്രവേശിപ്പിച്ചു.


ഏഷ്യയിലെ മികച്ച ആശുപത്രികളിലൊന്നാണ് മൌണ്ട് എലിസബത്ത് മെഡിക്കല്* സെന്റര്*. ഇവിടെയാണ് സമാജ്*വാദി പാര്*ട്ടിയുടെ മുന്* ജനറല്* സെക്രട്ടറി അമര്* സിംഗിന്റെ കിഡ്നിമാറ്റിവയ്ക്കല്* ശസ്ത്രക്രിയ നടത്തിയത്. 2009-ല്* ആയിരുന്നു അമര്* സിംഗിന്റെ ശസ്ത്രക്രിയ നടന്നത്.

ശനിയാഴ്ച ഭാര്യയോടും മക്കളോടും ഒപ്പമാണ് രജനി ആശുപത്രിയില്* എത്തിയത്. എന്നാല്*, രജനിയുടെ ആരോഗ്യനിലയെ കുറിച്ച് അഭിപ്രായ പ്രകടനം നടത്താന്* ആശുപത്രിയധികൃതര്* വിസമ്മതിച്ചു. രോഗികള്* സ്വകാര്യത ആവശ്യപ്പെടുന്ന സാഹചര്യത്തില്* അവരെ കുറിച്ചുള്ള വിവരങ്ങള്* പുറത്തുവിടില്ല എന്നാണ് ആശുപത്രിയധികൃതരുടെ നിലപാട്.

കഴിഞ്ഞ രണ്ടാഴ്ചയായി ചെന്നൈയിലെ ശ്രീ രാമചന്ദ്രാ മെഡിക്കല്* സെന്ററിലായിരുന്നു രജനി ചികിത്സയില്* കഴിഞ്ഞിരുന്നത്. വെള്ളിയാഴ്ച രാത്രിയാണ് രജനി കൂടുതല്* പരിശോധനയ്ക്കായി സിംഗപ്പൂരിലേക്ക് പോയത്. രജനിയുടെ ആരോഗ്യനില തൃപ്തികരമാണെന്നായിരുന്നു ആശുപത്രിയധികൃതര്* നല്*കിയ വിവരം.


Keywords: Rajinikanth admitted to Singapore’s top hospital,Rajinikanth ,Mount Elizabeth Medical Centre