ഒരു ഘട്ടത്തില്* ഇന്ത്യ ഇനി കളിയിലേക്ക് തിരിച്ചു വരില്ല എന്ന് തോന്നി. എന്നാല്*, ഇത്തവണയും മധ്യനിരയില്* രോഹിത് ശര്*മ്മ രാജകീയ ഭാവം കാത്തു. രോഹിത് 91 പന്തില്* നിന്ന് പുറത്താകാതെ നേടിയ 86 റണ്*സിന്റെ മികവില്* വെസ്റ്റിന്*ഡീസിനെതിരെ മൂന്നാം ഏകദിനത്തില്* വിജയവും പരമ്പര നേട്ടവും.

ആദ്യം ബാറ്റ് ചെയ്ത വെസ്റ്റിന്*ഡീസ് 226 റണ്*സിന്റെ വിജയലക്*ഷ്യമാണ് മുന്നോട്ടുവച്ചത്. ചെറുതെന്ന് തോന്നിച്ച ലക്*ഷ്യം നേടുന്നതിനായി ബാറ്റിംഗിനിറങ്ങിയ ഇന്ത്യയ്ക്ക് 92 റണ്*സ് നേടുന്നതിനിടെ നഷ്ടമായത് ആറ് വിക്കറ്റ്. ഇനി പ്രതീക്ഷിക്കേണ്ടെന്ന് എല്ലാവരും കരുതിയെങ്കിലും രോഹിത് ശര്*മ്മയും (86) ഹര്*ഭജനും (41) ചേര്*ന്ന് ഇന്ത്യയ്ക്ക് അവിശ്വസനീയ വിജയം സമ്മാനിക്കുകയായിരുന്നു.

ടോസ് നേടിയ ക്യാപ്റ്റന്* സുരേഷ് റെയ്ന വെസ്റ്റിന്*ഡീസിനെ ബാറ്റിംഗിന് അയയ്ക്കുകയായിരുന്നു. തുടക്കത്തില്* ആറ് വിക്കറ്റ് തുലച്ച വെസ്റ്റിന്*ഡീസ് വളരെ കുറഞ്ഞ സ്കോറില്* പടയോട്ടം അവസാനിപ്പിക്കും എന്ന് തോന്നിച്ചു എങ്കിലും ആന്ദ്രെ റസ്സല്* എന്ന ഒറ്റയാള്* പട്ടാളം വിന്*ഡീസിനെ മാന്യമായ സ്കോറില്* എത്തിച്ചു.

64 പന്തില്* നിന്ന് പുറത്താവാതെ 92 റണ്*സ് നേടിയ റസ്സലിന്റെ പോരാട്ടമാണ് വിന്*ഡീസിന് തുണയായത്. മുപ്പതാം ഓവറില്* ഏഴ് വിക്കറ്റ് നഷ്ടത്തില്* വെറും 96 റണ്*സ് മാത്രമുണ്ടായിരുന്ന ടീമിനെ മാന്യമായ സ്കോറില്* എത്തിച്ചത് റസ്സലിന്റെ ഒറ്റയാള്* പോരാട്ടമായിരുന്നു.