സച്ചിന്* ടെണ്ടുല്*ക്കറാണ് എക്കാലത്തെയും മികച്ച ഇന്ത്യന്* ബാറ്റ്സ്മാനെന്ന് മുന്* വെസ്റ്റിന്*ഡീസ് പേസ് ബൌളര്* കോര്*ട്ട്*നെ വാല്*ഷ്. സച്ചിന്* പലപ്പോഴും തനിക്ക് വെല്ലുവിളിയായിരുന്നുവെന്നും വാല്**ഷ് പറഞ്ഞു.

എന്നെ സംബന്ധിച്ചടത്തോളം സച്ചിന്* തന്നെ ഏറ്റവും മികച്ച ഇന്ത്യന്* ബാറ്റ്സ്മാന്*. സച്ചിന്* എനിക്ക് പലപ്പോഴും വെല്ലുവിളിയായിട്ടുണ്ട്. ചിലപ്പോള്* എനിക്ക് മികച്ച് നില്*ക്കാനായിട്ടുണ്ട്. ഞങ്ങള്* തമ്മില്* നല്ല മത്സരമായിരുന്നു. അതേസമയം പരസ്പരബഹുമാനവുമുണ്ടായിരുന്നു- വെസ്റ്റിന്*ഡീസിന്റെ എക്കാലത്തെയും മികച്ച പേസ് ബൌളറായ വാല്**ഷ് പറഞ്ഞു.

ടെസ്റ്റ് ക്രിക്കറ്റില്* ഏറ്റവും കൂടുതല്* വിക്കറ്റ് എടുത്തവരില്* അഞ്ചാമനാണ് വാല്**ഷ്. 132 ടെസ്റ്റുകളില്* നിന്നായി 519 വിക്കറ്റുകളാണ് വാല്**ഷ് സ്വന്തമാക്കിയിട്ടുള്ളത്.


Keywords: Sachin is number one Indian batsman: Walsh,Good Indian Bats man, pace bowler Walsh,cricket