- 
	
	
		
		
		
		
			 സച്ചിന്* കാലിസിന് പിന്നില്‍* സച്ചിന്* കാലിസിന് പിന്നില്‍*
			
				
					ക്രിക്കറ്റ് ഇതിഹാസം  സച്ചിന്* ടെണ്ടുല്*ക്കര്*ക്ക്* ടെസ്*റ്റ് റാങ്കിംഗില്‍* ഒന്നാം സ്*ഥാനം  നഷ്*ടമായി. ദക്ഷിണാഫ്രിക്കയുടെ ജാക്ക്* കാലിസാണു സച്ചിനെ പിന്നിലാക്കി  ഒന്നാം സ്*ഥാനത്തെത്തിയത്*. വെസ്*റ്റിന്*ഡീസിനെതിരായ ടെസ്*റ്റ്  പരമ്പരയില്‍*നിന്നു വിട്ടുനിന്നതാണു സച്ചിന്* സ്*ഥാനം നഷ്*ടപ്പെടാന്‍*  കാരണമായത്*. ഇംഗ്ലണ്ടിനെതിരായ ടെസ്*റ്റ് പരമ്പരയില്‍* മികച്ച പ്രകടനം  നടത്തിയാല്‍* സച്ചിനു മടങ്ങിവരാം.
 
 ഇന്ത്യയുടെ  രാഹുല്‍* ദ്രാവിഡ്* ആദ്യ ഇരുപതില്‍* തിരിച്ചെത്തി. കിംഗ്*സ്റ്റണില്‍* നടന്ന  ഒന്നാം ടെസ്*റ്റിലെ മാന്‍* ഓഫ് ദ മാച്ച് പ്രകടനമാണ് ദ്രാവിഡിന് ഗുണകരമായത്.  2010 നവംബറിനു ശേഷം റാങ്കിംഗില്‍* ദ്രാവിഡ്* നേടുന്ന ഏറ്റവും ഉയര്*ന്ന  സ്*ഥാനമാണിത്*.  ഒന്നാം ഇന്നിംഗ്*സില്* 82 റണ്‍*സെടുത്ത്* ഇന്ത്യക്ക്  കരുത്തായ സുരേഷ്* റെയ്*ന അറുപത്തിയൊന്നാം സ്*ഥാനത്തേക്ക് മുന്നേറി.
 
 ഒന്നാം  ടെസ്റ്റില്‍* മികച്ച പ്രകടനം നടത്താന്‍* കഴിയാതിരുന്ന വി വി എസ്*   ലക്ഷ്*മണ്* പതിനഞ്ചാം സ്*ഥാനത്തേക്കും നായകന്* എം എസ്* ധോണി  മുപ്പത്തിയെട്ടാം സ്*ഥാനത്തേക്കും വീണു. മികച്ച ബൗളിംഗ്* കാഴ്*ച വച്ച  പേസര്‍* ഇഷാന്ത്* ശര്*മ പതിനൊന്നാം സ്*ഥാനത്തെത്തി.
 
 
 Keywords: Sachin loses No. 1 spot, Dravid back top 20,jack kalison test rank No.1 ,suresh raina  test rank no.60,V.V.S .Lakshman test rank No.15, M.S.Dhoni test rank No.38, pacer Ishant Sharma test rank No.11,test rank
 
 
 
				
					Last edited by sherlyk; 06-25-2011 at 10:23 AM.
				
				
			 
 
 
 
 
	
	
	
	
	
	
	
	
	
	
	
	Tags for this Thread
	
	
	
		
		
		
		
			
				 Posting Permissions
				Posting Permissions
			
			
				
	
		- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-  
Forum Rules
 
			 
		 
	 
 
  
   
  
 
	
 
Bookmarks