-
വിവാഹം ഉടന്‍*; നയന്‍**താര പൊട്ടിക്കരഞ്ഞു!
തെന്നിന്ത്യന്‍* താരസുന്ദരി നയന്‍**താര തന്*റെ അവസാനചിത്രം പൂര്*ത്തിയാക്കി. തെലുങ്കില്‍* ‘രാമരാജ്യം’ എന്ന സിനിമയുടെ ഷൂട്ടിംഗ് അവസാനിച്ചു. നയന്‍*സ് സിനിമാലോകത്തോട് വിടപറയുകയാണ്. ഇനി പ്രഭുദേവയുമായുള്ള വിവാഹം. പ്രഭു - നയന്‍*സ് വിവാഹം ഉടന്‍* ഉണ്ടാകുമെന്നാണ് റിപ്പോര്*ട്ടുകള്*.
രാമരാജ്യം ചിത്രീകരണത്തിന്*റെ അവസാന ദിവസം നയന്‍**താര ലൊക്കേഷനില്‍* പൊട്ടിക്കരഞ്ഞു. ചിത്രത്തില്‍* രാമപത്നിയായ സീതാദേവിയായാണ് നയന്‍*സ് അഭിനയിക്കുന്നത്. ഷൂട്ടിംഗ് അവസാനിച്ചപ്പോള്‍* നയന്‍*സിനു മേല്‍* പൂക്കള്‍* ചൊരിഞ്ഞാണ് യൂണിറ്റ് അംഗങ്ങള്‍* സ്നേഹം പ്രകടിപ്പിച്ചത്.
യൂണിറ്റ് അംഗങ്ങളുടെ സ്നേഹത്തിന്*റെ തീവ്രത മനസിലാക്കിയ നയന്‍*സ് ഇത് തന്*റെ അവസാന ചിത്രത്തിന്*റെ അവസാനരംഗമാണെന്ന തിരിച്ചറിവില്‍* പൊട്ടിക്കരയുകയായിരുന്നു. രാമരാജ്യത്തിന്*റെ സംവിധായകന്* ബാപ്പു, നിര്*മ്മാതാവ് യെലമന്**ചിലി സായി ബാബു തുടങ്ങിയവരുടെ കാല്**തൊട്ട് വന്ദിച്ച് നയന്‍**താര അനുഗ്രഹം വാങ്ങി.
രാവണവധത്തിനും അഗ്നിപരീക്ഷയ്ക്കും ശേഷമുള്ള ശ്രീരാമ - സീതാ ബന്ധമാണ് രാമരാജ്യത്തില്‍* പ്രമേയമാക്കിയിരിക്കുന്നത്. തെലുങ്കിലാണ് ചിത്രമെങ്കിലും തമിഴ്, മലയാളം, ഹിന്ദി ഭാഷകളില്‍* ചിത്രത്തിന്*റെ മൊഴിമാറ്റ പതിപ്പുകളെത്തും. സൂപ്പര്‍*സ്റ്റാര്‍* ബാലകൃഷ്ണയാണ് ചിത്രത്തില്‍* ശ്രീരാമന്*റെ വേഷത്തിലെത്തുന്നത്.
ചിത്രീകരണത്തിന്*റെ അവസാനദിനം സിനിമയുടെ സെറ്റിലുള്ളവര്‍*ക്ക് 150 വാച്ചുകളാണ് നയന്‍*സ് സമ്മാനമായി നല്*കിയത്. തന്*റെ മേക്കപ്പ്*മാന്‍ ഒരു സ്വര്*ണമോതിരവും നയന്‍*സ് നല്*കി. ഈ സിനിമയുടെ ചിത്രീകരണ സമയത്ത് കടുത്ത വ്രതത്തിലായിരുന്നു നയന്‍**താര.
കഴിഞ്ഞ ദിവസമാണ് പ്രഭുദേവയ്ക്കും ഭാര്യ റം*ലത്തിനും കോടതി വിവാഹമോചനം അനുവദിച്ചത്.
Tags for this Thread
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks