- 
	
	
		
		
		
		
			 സല്*മാന്‍ റൊമാനിയന്‍* കാമുകി ; പേര് ലൂലിയ സല്*മാന്‍ റൊമാനിയന്‍* കാമുകി ; പേര് ലൂലിയ
			
				
					 
 'ദ മോസ്റ്റ്  എലിജിബിള്‍* ബാച്ചിലര്‍*’ എന്ന് മാധ്യമങ്ങള്‍* ആഘോഷിക്കുന്ന സല്**മാന്‍* ഖാന്  കാമുകിമാര്‍* ‘നാപ്കിന്*’ പോലെയാണെന്ന് ആരോപണമുണ്ട്. മിസ്സിസ് ബച്ചനായ  ഐശ്വര്യാ റായിയും കത്രീനാ കൈഫും നമ്മുടെ അസിനും അടക്കം പലരും സല്**മാന്റെ  കാമുകിമാരാണെന്ന് ബോളിവുഡ് അടക്കം പറഞ്ഞിരുന്നു. എന്തായാലും, ഇപ്പോള്‍*  പുതിയൊരു കാമുകിയാണ് സല്**മാന്‍* ഖാന് ഉള്ളതെന്ന വാര്*ത്ത പുറത്ത്  വന്നിരിക്കുന്നു. ഇന്ത്യന്‍* സുന്ദരികളെ മടുത്തത് കൊണ്ടാണോ എന്തോ,  സല്**മാന്റെ പുതിയ നായിക വിദേശിയാണ്. റോമാനിയയില്‍* നിന്നുള്ള ഈ സുന്ദരിയുടെ  പേര് ലൂലിയ എന്നാണ്.
 
 എലിസബെത്ത്  ഗില്‍**ബെര്*ട്ട് എഴുതിയ ‘ഈറ്റ് പ്രേ ലവ്’ എന്ന പുസ്തകത്തിന്റെ ആരാധികയാണ്  ലൂലിയ. തന്റെ കാമനകളെല്ലാം തീര്*ക്കാന്‍* ഇന്ത്യ, ഇറ്റലി, ഇന്‍**ഡോനേഷ്യ  എന്നീ രാജ്യങ്ങളിലേക്ക് യാത്ര തിരിച്ച നിരാശയായ ഒരു സ്ത്രീയുടെ ആത്മകഥയാണ് ഈ  പുസ്തകം. ഈ പുസ്തകത്തില്‍* ഇന്ത്യയെ പറ്റി വിവരിച്ചിരിക്കുന്നത് വായിച്ച്  ആവേശഭരിതയായാണ് കാമുകനായ മാരിയൂസ് മോഗയ്ക്കൊപ്പം ലൂലിയ ഇന്ത്യയില്‍*  എത്തിയത്. ബോളിവുഡ് സര്*ക്കിളുകള്‍* ലൂലിയയെ ‘അത്യാദരപൂര്*വം’ സ്വാഗതം  ചെയ്തു
 
 തുടര്‍*ന്ന്  ഇന്ത്യയില്‍* നിന്ന് തിരിച്ച് റൊമാനിയയിലേക്ക് പോയ ലൂലിയ അധികം താമസിയാതെ  വീണ്ടും മുംബൈയില്‍* എത്തി. ആദ്യത്തെ തവണ ഇന്ത്യ സന്ദര്*ശിച്ചപ്പോള്*  സുഹൃത്തായി മാറിയ സല്**മാന്‍* ആയിരുന്നു ലൂലിയയുടെ ലക്*ഷ്യം. ഇത്തവണത്തെ  സന്ദര്*ശനത്തിന് ഒരു പ്രത്യേകതയും ഉണ്ടായിരുന്നു. ‘നാപ്കിന്*’ പോലെ പഴയ  കാമുകനെ ഉപേക്ഷിച്ചാണ് കാമനകളെ തീര്*ക്കാന്‍* ലൂലിയ മുംബൈയില്‍* എത്തിയത്.
 
 സല്**മാന്‍*  - ലൂലിയാ ബന്ധം റിപ്പോര്*ട്ട് ചെയ്തിരിക്കുന്നത് ഇന്ത്യന്‍* പാപ്പരാസികള്‍*  അല്ല. റൊമാനിയയില്‍* നിന്ന് പ്രസിദ്ധീകരിക്കുന്ന സിയാവോ എന്ന മാസികയാണ് ദ  മോസ്റ്റ് എലിജിബിള്‍* ബാച്ചിലറുടെ പ്രണയബന്ധം പുറത്ത് വിട്ടിരിക്കുന്നത്.  സല്**മാന്റെ മതേതര മനോഭാവമാണ് തന്നെ ആകര്*ഷിച്ചതെന്ന് ലൂലിയ പറയുന്നു.  ഇരുവരും മണിക്കൂറുകളോളും ബ്ലാക്ക്*ബെറി മെസ്സഞ്ചറില്‍* ‘സൊറ’ പറയുന്നതായും  മാസിക വെളിപ്പെടുത്തിയിട്ടുണ്ട്.
 
 
 Keywords: Salman gets a Romanian lover,luliya,Salman khan, the most eligible bachelor,Siyavo,Black Berry Messenger,Aiswarya Rai, Katrina Kaiff
 
 
 
 
 
 
 
 
	
	
	
	
	
	
	
	
	
	
	
	Tags for this Thread
	
	
	
		
		
		
		
			
				 Posting Permissions
				Posting Permissions
			
			
				
	
		- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-  
Forum Rules
 
			 
		 
	 
 
  
   
  
 
	
 
Bookmarks