- 
	
	
		
		
		
		
			
 ഷൊയ്ബ് അക്തറിനെ നേരിടുമ്പോള്‍* സച്ചിന്* വി
		
		
				
				
		
			
				
					ഷൊയ്ബ് അക്തറിന്റെ  പന്തുകള്‍* നേരിടാന്‍* സച്ചിന്* ടെണ്ടുല്*ക്കര്* ഭയപ്പെട്ടിരുന്നുവെന്ന്  മുന്‍* പാക് നായകന്* ഷാഹിദ് അഫ്രീദിയും. അക്തറിന്*റെ ആത്മകഥയിലെ വിവാദ  പരാമര്*ശത്തെ കുറിച്ച് പ്രതികരിക്കുകയായിരുന്നു  അഫ്രീദി.
ഇത്  അസാധാരണമായ സംഭവമല്ല. ചിലപ്പോള്‍* സ്പിന്നര്‍*മാരെ നേരിടുമ്പോഴും  ബാറ്റ്സ്മാന്* സമ്മര്‍*ദത്തിന്  അടിമപ്പെടാറുണ്ടെന്നും അഫ്രീദി പറഞ്ഞു.  സച്ചിന്* അക്തറിന്റെ ബൌളുകള്‍* നേരിടാന്‍* ഭയപ്പെട്ടിരുന്നു. സച്ചിന്റെ   കാലുകള്‍* വിറക്കുന്നത്,  ഫീല്‍*ഡ് ചെയ്യുമ്പോള്‍* ഞാന്‍* ഒരിക്കല്‍*  കണ്ടിട്ടുണ്ട്- അഫ്രീദി പറഞ്ഞു. എന്നാല്‍* ഏത്  മത്സരത്തിലാണെന്ന് ഈ  സംഭവമെന്ന് അഫ്രീദി വ്യക്തമാക്കിയില്ല. 
സച്ചിന്*  ടെണ്ടുല്*ക്കര്*ക്ക്, തന്റെ ബൌളിംഗ് നേരിടാന്‍* ഭയമാണെന്നായിരുന്നു  അക്തറിന്റെ ആത്മകഥയില്‍*  പരാമര്*ശമുണ്ടായിരുന്നത്.  സച്ചിനും രാഹുല്‍*  ദ്രാവിഡിനും മത്സരങ്ങള്‍* ജയിപ്പിക്കാനുളള കഴിവില്ലെന്നും ആത്മകഥയില്‍*   പറഞ്ഞിരുന്നു. ഇത് വിവാദമായതിനെ തുടര്‍*ന്ന് അക്തര്‍* വിശദീകരണവുമായി  രംഗത്തെത്തിയിരുന്നു. സച്ചിന്* ടെണ്ടുല്*ക്കര്*  മഹാനായ ക്രിക്കറ്റ്  താരമാണെന്നായിരുന്നു അക്തര്‍* പറഞ്ഞത്. സച്ചിന് തന്നെ പേടിയാണെന്ന്  പരാമര്*ശിച്ചിട്ടില്ലെന്നുമാണ്  അക്തര്‍* വിശദീകരിച്ചത്. ഒരു പ്രത്യേക  മത്സരത്തിലെ കാര്യമാണ് പുസ്തകത്തില്‍* പ്രതിപാദിക്കുന്നത്. അന്ന് സച്ചിന്*  ടെന്നീസ്  എല്‍*ബോ മൂലം ബുദ്ധിമുട്ടുകയായിരുന്നു. ആ അവസരം മുതലാക്കാനാണ്  ശ്രമിച്ചതുമെന്നായിരുന്നു അക്തര്‍* പറഞ്ഞത്. 
അക്തറിന്റെ  വിവാദപരാമര്*ശങ്ങള്‍*ക്ക് പിന്തുണയുമായാണ് ഇപ്പോള്‍* അഫ്രീദി  രംഗത്തെത്തിയിട്ടുള്ളത്. ഇന്ത്യന്‍* ക്രിക്കറ്റ്  ആരാധകരെ പ്രകോപിക്കുന്ന  പ്രസ്താവനകള്‍* അഫ്രീദി മുമ്പും നടത്തിയിട്ടുണ്ട്. ലോകകപ്പ് സെമിഫൈനലില്‍*  ഇന്ത്യയോട്  പാകിസ്ഥാന്* പരാജയപ്പെട്ടപ്പോള്‍* അഫ്രീദി വിവാദപ്രസ്താവനയുമായി  രംഗത്തെത്തിയിരുന്നു. നെഗറ്റീവ് സമീപനരീതിയാണ്  ഇന്ത്യന്‍* മാധ്യമങ്ങളുടേത്  എന്നായിരുന്നു പരാമര്*ശനം. ഇന്ത്യക്കാര്‍* വിശാലമനസ്ക്കരല്ല എന്നും അഫ്രീദി  പറഞ്ഞിരുന്നു.  ഇന്ത്യക്കാര്‍*ക്ക് ഹൃദയ വിശാലത ഇല്ലായിരുന്നു എങ്കില്‍*  ഇത്രവലിയ നേട്ടം ഉണ്ടാക്കാന്‍* സാധിക്കില്ലായിരുന്നു എന്ന് ഇന്ത്യന്‍*  സ്പിന്നര്‍* ഹര്*ഭജന്‍* സിംഗ് മറുപടി നല്*കുകയും ചെയ്തിരുന്നു.
എന്നാല്‍*,  ഇന്ത്യന്‍* മാധ്യമങ്ങള്‍* തന്റെ പ്രസ്താവന വളച്ചൊടിക്കുകയായിരുന്നു എന്നാണ്  അഫ്രീദി ഇതേകുറിച്ച് പ്രതികരിച്ചത്. താന്‍* ഇന്ത്യക്കെതിരല്ലെന്നും ഒരു  വിഭാഗം മാധ്യമങ്ങള്‍* ദോഷങ്ങള്‍* മാത്രം കാണുന്നവരാണെന്നും അഫ്രീദി പിന്നീട്  പറഞ്ഞിരുന്നു.
Keywords: Sachin Tendulkar,autobiography,Indian spinner, Harbhajan Singh,Shahid Afridi,Shoib Akthar,Rahul dravid,Tendulkar was scared of Shoaib's pace,Afridi
				
			 
			
		 
			
				
			
			
			
		 
	 
	
	
 
		
		
		
	
 
	
	
	
	
	
	
	
	
	
	
	
	Tags for this Thread
	
	
	
		
		
		
		
			
				
				Posting Permissions
			
			
				
	
		- You may not post new threads
 
		- You may not post replies
 
		- You may not post attachments
 
		- You may not edit your posts
 
		-  
 
	
	
	Forum Rules
 
			 
		 
	 
 
  
   
  
 
	
 
Bookmarks