-
നടി സുകുമാരി ആശുപത്രിയില്*
പ്രശസ്തനടി സുകുമാരിയെ കടുത്ത പനിയെ തുടര്*ന്ന് ആശുപത്രിയില്* പ്രവേശിപ്പിച്ചു. കൊടുങ്ങല്ലൂരിലെ സ്വകാര്യ ആശുപത്രിയിലാണ് സുകുമാരിയെ പ്രവേശിപ്പിച്ചത്. ഇപ്പോള്* ഐ സി യുവിലേക്ക് മാറ്റിയിട്ടുണ്ട്.
സിനിമാ ചിത്രീകരണത്തിനിടെയാണ് സുകുമാരിക്ക് പനി ബാധിച്ചത്. പ്രമേഹ രോഗം അലട്ടുന്നതിനാല്* സുകുമാരിക്ക് വളരെ ശ്രദ്ധയോടെയുള്ള പരിചരണമാണ് ആശുപത്രിയില്* നല്*കുന്നത്.
അരനൂറ്റാണ്ടിലധികമായി അഭിനയ രംഗത്തുള്ള സുകുമാരി ഏറ്റവും പുതിയ തലമുറയോടൊപ്പവും അഭിനയസപര്യ തുടരുകയാണ്. മികച്ച സഹനടിക്കുള്ള ദേശീയ പുരസ്കാരമുള്*പ്പടെ ഒട്ടേറെ അവാര്*ഡുകള്* നേടിയിട്ടുള്ള സുകുമാരിയെ 2003ല്* രാജ്യം പത്മശ്രീ നല്*കി ആദരിച്ചു.
സിനിമാലോകത്തിന്*റെയാകെ ‘സുകുമാരിയമ്മ’ വേഗം സുഖം പ്രാപിക്കട്ടെ എന്ന് ആശംസിക്കാം.
Keywords:Sukumariyamma,fever,diabeties,padmasree sukumari,national award,Actress Sukumari hospitalised
Tags for this Thread
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks