-
ബിഗ്ബി ഞെട്ടി; കമ്പ്യൂട്ടര്* ഓപ്പറേറ്റര്‍
കമ്പ്യൂട്ടര്* ഓപ്പറേറ്ററായ സുശീല്* കുമാര്* ഇപ്പോള്* സ്വപ്നലോകത്തിലാണ്. എന്താണ് പറയേണ്ടതെന്ന് അറിയാത്ത അവസ്ഥയിലാണ് ബിഹാറുകാരനായ സുശീല്* കുമാര്*. എന്തെന്നല്ലേ? പ്രതിമാസം 6,000 രൂപയുടെ പ്രതിമാസ ശമ്പളം മാത്രം വരുമാനമുള്ള സുശീല്* കുമാര്* കോടിപതിയായിരിക്കുന്നു. അഞ്ച് കോടി രൂപയുടെ ഉടമ. സോണി എന്റര്*ടെയെന്മെന്റ് ചാനലിന്റെ ‘കോ*ന്* ബനേഗ ക്രോര്*പതി’ എന്ന ഷോയില്* മത്സരിച്ച് വിജയിച്ചാണ് സുശീല്* കുമാര്* കോടിപതിയായത്.
അവതാരകനായ അമിതാഭ് ബച്ചനെ പോലും ഞെട്ടിച്ചാണ് ‘കോ*ന്* ബനേഗ ക്രോര്*പതി’യുടെ അഞ്ചാം സീസണില്* സുശീല്* കോടിപതിയായത്. ആദ്യ റൌണ്ടുകളിലെ ചോദ്യങ്ങളെ പതറാതെയായിരുന്നു സുശീല്* നേരിട്ടിരുന്നത്. ഇതിനുമുമ്പ് പലരും പിന്**മാറിയ, അഞ്ചു കോടിയുടെ ജാക്പോട്ട് ചോദ്യത്തിന് സുശീല്* ഉത്തരം പറഞ്ഞത് ‘ലൈഫ് ലൈന്*’ അവസരം ഉപയോഗിച്ചാണ്. സുഹൃത്തിനെ ഫോണ്* ചെയ്താണ് സുശീല്* ശരിയുത്തരം പറഞ്ഞത്. സുശീല്* അവസാന ചോദ്യത്തിനും ശരിയുത്തരം പറഞ്ഞപ്പോള്* നിങ്ങള്* ചരിത്രം സൃഷ്ടിച്ചിരിക്കുന്നുവെന്നാണ് അമിതാഭ് പറഞ്ഞത്.
ഈ മെഗാഷോയുടെ ചരിത്രത്തില്* തന്നെ ആദ്യമാണ് ഒരാള്* അഞ്ചു കോടി രൂപ സ്വന്തമാക്കുന്നത്. സിവില്* സര്*വീസ് നേടുകയെന്നതാണ് ഇനി സുശീല്* കുമാറിന്റെ ലക്*ഷ്യം.
Keywords:Susheel Kumar, Amitabh Bachchcan,life line, Kon Banega crorpati,Jackpot question,Sony Entertaint ment Channel,Computer Operator , Bihar Wins Rs 5 Cr , KBC
Tags for this Thread
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks